പേജുകള്‍‌

വ്യാഴാഴ്‌ച, ഡിസംബർ 29, 2011

പുതുവത്സരാശംസകൾ!

രഥ ചക്രമുരുളുമീ രാവിൽ,
കാതോർത്തു ഞാനിരിക്കും,
പൊൻ ചിലമ്പുയർത്തും
സ്വനമോർത്തുണർന്നിരിക്കും
കൺ കുളിർക്കെ കാണും,
സൌഭാഗ്യ പൊൻ പുലരി!

ഹൃദയം  പകർന്നു ഞാനേകും
എൻ ആശംസതൻ പൂക്കൾ
അമൃതം നിറഞ്ഞ മനസ്സാൽ
അമരത്വം നേടീയുണരൂ!

കടല്‍ കടന്നൊരീ
മലയാണ്മയാലെന്റെ
പദമുറഞ്ഞാടി ,
പദമുണർന്ന നിൻ
മനസ്സിലെന്നോടി-
തീർഷ്യയൊന്നമർക്കൂ!

നിൻ പഥങ്ങളിൽ ഞാനും,
എൻപഥങ്ങളിൽ നീയ്യും
കഴുകനെപ്പോലെ പദങ്ങൾ
ചികയുമ്പോൾ
ഓർക്കുന്നു ഞാനിന്നും,
പരസ്പരം നമ്മൾ
ശുചിത്വമാക്കിയ
കർമ്മ മണ്ഡലങ്ങൾ!

എൻ വിമർശനം നിന്നെ
വിജയ സോപാന
പടി കടത്തിടുമ്പോൾ,
നിൻ വിമർശനം
എന്റെ വീഥിയിൽ
പൂ , ക്കളമൊരുക്കുമ്പോൾ
നിന്നെയോർത്തു ഞാൻ
ഏകിടുന്നിതാ
പുതുവത്സരാശംസ!
നിൻ കുടുംബത്തിനേകിടുന്നു
ഒരു നവവത്സരാശംസ!

( ഏവർക്കും നന്മ നിറഞ്ഞ ഐശ്വര്യ പൂർണ്ണമായ ഒരു പുതുവത്സരം ആശംസിക്കുന്നു..)

10 അഭിപ്രായങ്ങൾ:

 1. മനസ്സിലെന്നും മലയാഴ്മ മറക്കാതെ ഇരിക്കട്ടെ
  പുതുവല്‍സരങ്ങള്‍ വന്നു പോയിടും
  ഉയരട്ടെ എന്റെ മലയാളമേ നിന്റെ നാമ മാത്രയും
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. പുതുവത്സരാശംസകൾ.... എല്ലാ നന്മകളും ഉണ്ടാവട്ടെ....

  മറുപടിഇല്ലാതാക്കൂ
 3. അജ്ഞാതന്‍2011, ഡിസംബർ 29 6:34 PM

  രഥ ചക്രമുരുളുമീ രാവിൽ,കാതോർത്തു ഞാനിരിക്കും,
  പൊൻ ചിലമ്പുയർത്തും
  സ്വനമോർത്തുണർന്നിരിക്കും
  കൺ കുളിർക്കെ കാണും,
  സൌഭാഗ്യ പൊൻ പുലര

  സ്നേഹപൂര്‍ണമായ സമാധാനം നിറഞ്ഞ പുതുവര്‍ഷ പുലരികള്‍ പൊന്‍ പ്രഭ ചോരിയട്ടെ ആശംസകള്‍ ( സുഹൃത്തെ ഞാന്‍ പുണ്യവാളന്‍ ആന്നേ പ്രശ്നം സങ്കതിക തകരാര്‍ http://kelkathashabdham.blogspot.com
  http://njanpunyavalan.blogspot.com )

  മറുപടിഇല്ലാതാക്കൂ
 4. @ Satheesan .Op
  @ ജീ . ആര്‍ . കവിയൂര്‍ സാർ
  @ khaadu..
  @ പുണ്യവാളന്‍
  @ സങ്കൽ‌പ്പങ്ങൾ

  കേട്ടവർക്കും കേൾക്കാത്തവർക്കും, കണ്ടവർക്കും കാണാത്തവർക്കും,വന്നവർക്കും വരാത്തവർക്കും… ഇനിയാരെയെങ്കിലും വിട്ടിട്ടുണ്ടെങ്കിൽ അവർക്കും സ്നേഹപൂര്‍ണമായ പുതു വത്സരാശംസകൾ നേരുന്നു!

  മറുപടിഇല്ലാതാക്കൂ
 5. നന്മകൾ നേരുന്നു. പുതുവത്സരാശംസകൾ.

  മറുപടിഇല്ലാതാക്കൂ
 6. കേട്ടവർക്കും കേൾക്കാത്തവർക്കും, കണ്ടവർക്കും കാണാത്തവർക്കും,വന്നവർക്കും വരാത്തവർക്കും… ഇനിയാരെയെങ്കിലും വിട്ടിട്ടുണ്ടെങ്കിൽ അവർക്കും സ്നേഹപൂര്‍ണമായ പുതു വത്സരാശംസകൾ നേരുന്നു!
  ok ok..എന്റേയും പുതുവല്‍സരാശംസകള്‍....നല്ല കവിത..

  മറുപടിഇല്ലാതാക്കൂ