പേജുകള്‍‌

വെള്ളിയാഴ്‌ച, ഡിസംബർ 23, 2011

ജീൻ, വാൽ ജീൻ!

ജീനുകൾക്ക് കൈമാറ്റ വ്യവസ്ഥയുണ്ടത്രെ,
തലമുറകളിൽ നിന്നു മുറപൊലെ
തലമുറകളിലേക്ക്,
ജ്ഞാനം, ആർജ്ജവം,
കുന്തം, കുടചക്രം എന്നിങ്ങനെ!
തലയുള്ള തലമുറകളിലേക്കു മാത്രമോ?
അതോ പണമുള്ള മുറങ്ങളിലേക്കു മാത്രമോ?

അച്ഛൻ പാടും,
അമ്മ നൃത്തം ചെയ്യും,
ഏട്ടൻ ചിത്രം വരയ്ക്കും
ഇളയച്ഛൻ നാലും കൂട്ടി മുറുക്കും,
ഇളയമ്മ കാർക്കിച്ചു തുപ്പും!

അച്ഛന്റെ പാട്ട് കേട്ട്,
കരഞ്ഞ ജനം,
അമ്മയുടെ നൃത്തം കണ്ട്
ചിരിച്ച ജനം,
ഏട്ടന്റെ വര കണ്ട്,
കൺ മിഴിച്ച് ,
ബോധം നശിച്ച ജനം!

ജീനിന്റെ സഞ്ചാരത്തിൽ
ജീനിന്റെ കൈമാറ്റം
അതോ ജീനിന്റെ വീഥികളിൽ
ജീനിന്റെ കൈയ്യേറ്റമോ?

പാരമ്പര്യത്തിൻ കണക്കു പറഞ്ഞും
യാദാർത്ഥ്യത്തിന്റെ കണക്കു പൂഴ്ത്തിയും
ജീവിത വഴികളിൽ അരങ്ങിലെത്തിയ
ജീനിന്റെ കർട്ടൻ താഴുമ്പോൾ
പുതിയൊരു ജീൻ അരങ്ങിലുണ്ടാകും!

ജ്ഞാനങ്ങളിൽ വെള്ളം ചേർത്ത്,
നേർപ്പിച്ച വിപ്ലവങ്ങളിൽ,
പരിഭവമോ, സങ്കടങ്ങളോ?

ഉമ്മറപ്പടിയിലിരുന്ന്
ബബിൾഗം ചവച്ചു തുപ്പിയപ്പോൾ
ജീനിന്റെ പരിഭവം,
“നിനക്കുമില്ലേ പ്രഭോ
പാരമ്പര്യത്തിന്റെ മഹിമ ചൊല്ലാൻ?“
അന്നായിരിക്കണം ജീനിന്റെ ഉറവിടം തേടി ,
വഴിമാറി അസൂയയുടെ സാമ്രാജ്യത്തിലെത്തിയത്,

ജനത്തിന്റെ കൈയ്യടിമുഴുക്കുമ്പോൾ
അസൂയയ്ക്കുമുണ്ടോ കൈയ്യടി!
തിരിഞ്ഞു നോക്കുമ്പോൾ,
ഒരു തരം വികാരം!
“ആ ലാസ്യ നര്‍ത്തകി”
അവന്റെ വാമഭാഗമാണത്രേ!
തുള്ളിക്കളിച്ച പയ്യൻ അവന്റെ മോനും!

ഭേഷെന്ന് മൊഴിഞ്ഞ്,
ഡീസെന്റായി,
ജീനിന്റെ അസൂയയെ,
ചവുട്ടിതാഴ്ത്തിയൊരു
അഭിനന്ദനം!
"മോനു മൊഞ്ചുണ്ട്,
കഴിവുണ്ട്,
ഭാവമുണ്ട്,
ജ്ഞാനമുണ്ട്!
പണ്ടാരമുണ്ട്!

വാമഭാഗത്തിനു
നാക്കുണ്ട്
ജോക്കുണ്ട്,
മികവുണ്ട്,
എസ്. എം എസുണ്ട്!"

ഇപ്പോൾ
തുടികൊട്ടുമവന്റെ
ഹൃയത്തിനു
ചൊരിഞ്ഞിടാൻ
ഒരു പാട് വീമ്പുണ്ട്!
എനിക്കു പ്രാർത്ഥനയും
സഹിക്കാനെനിക്കു കരുത്തുണ്ടാകണേ!

6 അഭിപ്രായങ്ങൾ:

  1. കലക്കി കടുക് വറത്തു...
    ഇനിയും ഇതുപോലെ വേറിട്ട് ചിന്തിക്കാനാകട്ടെ..

    കൃസ്തുമസ് ആശംസകള്‍..........

    മറുപടിഇല്ലാതാക്കൂ
  2. വരികള്‍ ഞമ്മക്ക് പെരുത്തിഷ്ടായി...മാഷേ...
    ആക്ഷേപവും ഹാസ്യവും പിന്നെ ഈ ഗവിതയും (?) കിടിലന്‍.....
    നന്നായിട്ടുണ്ട് ട്ടാ...

    മറുപടിഇല്ലാതാക്കൂ
  3. @ മനോജ് കെ.ഭാസ്കര്‍ -
    ആദ്യം തന്നെ വന്നു വായിച്ച്, കമന്റെഴുതിയതിനു നന്ദി..
    എന്റെയും ബ്ലോഗിന്റെയും കൃസ്തുമസ് ആശംസകൾ താങ്കൾക്കും നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  4. @ khaadu..

    - വായനയ്ക്ക് സ്നേഹം നിറഞ്ഞ നന്ദി..

    മറുപടിഇല്ലാതാക്കൂ