പേജുകള്‍‌

ശനിയാഴ്‌ച, ഡിസംബർ 10, 2011

വിഷമം!

കണ്ടിട്ടെന്റെ മനസ്സു പിടഞ്ഞു,
കേട്ടിട്ടെന്റെ കാതു ഭയന്നു!
വിറകൊണ്ടെന്റെ കാലു തളർന്നു!
സാബൂവേട്ടന്റെ മോള്!
എത്ര നല്ല സുന്ദരി!
ഒളിച്ചോടിയത്രേ,
ഒരു കരിമ്പന്റെ കൂടെ..!
അവൾക്കെത്ര നല്ല ആളു വരും!
ഓർത്തിട്ടെനിക്ക് ഓക്കാനിച്ചു!
ദുഷ്ടത്തി!
കുടുംബം കലക്കി!
പിടിച്ചു കെട്ടണമതിനെ..!
അടിച്ചു കൊല്ലണമവനെ..!
വെളു വെളുത്ത ഞാനുള്ളപ്പോ,
എന്റെ കൂടെ ഒളിച്ചോടാതെ,
കറു കറുത്ത അവനൊപ്പം!
മാനഹാനി അയാളു താങ്ങുമോ എന്തോ?

--------------------------------------------------------------------------

(  വായിക്കുന്ന ഓരോ ആളും ഞാനായി മാറട്ടേ.. എന്ന് ലക്ഷം ഉരു മന്ത്രണം ചെയ്തിട്ടാണ് ഞാനിതു തൊടുത്തു വിട്ടത്..ഇതു വായിക്കുമ്പോൾ തന്നെ നിങ്ങൾ ഞാനായി മാറിക്കഴിഞ്ഞു.. ഇതെഴുതിയ ഈ ഞാൻ പാവാണ്.. വെറും പച്ചപശുവാണ്..ശുദ്ധ അബദ്ധമാണ്.. (ഇനി അങ്ങിനെയല്ലേ? ….അർത്ഥം മാറിയോ?)...ആ നിങ്ങളാണ്…!..ഇനി ശ്രദ്ധിച്ചു വായിച്ചു നോക്കൂ.. മനസ്സിരുത്തി..! ....എനി അദർ ഡൌട്ട്?...പ്ലീസ്....ഹി .. ഹി..)
.

14 അഭിപ്രായങ്ങൾ:

  1. ഇത് വഴി ആദ്യം.......വിഷമം രചന നന്നായി ...ബ്രാക്കറ്റിലെ വാല്‍ക്കഷ്ണം അതിലും നന്നായി ..........തുടര്‍ വായനക്ക് ഇനിയും വരാമല്ലോ ഇത് വഴി.....ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  2. @ ഇസ്മയില്‍ അത്തോളി

    സ്വാഗതമോതുന്നു...
    വന്നതിനു നന്ദി.. വായനയ്ക്കും കമന്റിനും ഹൃദയംഗമമായ നന്ദി

    മറുപടിഇല്ലാതാക്കൂ
  3. "കറുപ്പിനഴക്... ഓ ഓ ഓ "
    "കറുപ്പ് താന്‍ എനക്ക് പിടിച്ച കളര്..."
    ഈ പാട്ടുകള്‍ കേട്ട ഹാലിളകിയതാവും സാബു പുത്രിക്ക്...

    മറുപടിഇല്ലാതാക്കൂ
  4. മോനേ മാനവധ്വനീ... ഒരു നോട്ടമുണ്ടാരുന്നല്ലേ...കറുമ്പന്റെ വെളുത്ത മനസ്സാ‍യിരിക്കും അവള്‍ കണ്ടത്....

    മറുപടിഇല്ലാതാക്കൂ
  5. @ മനോജ് കെ.ഭാസ്കര്‍ -

    വായിക്കുന്ന ഓരോ ആളും ഞാനായി മാറട്ടേ.. എന്ന് ലക്ഷം ഉരു മന്ത്രണം ചെയ്തിട്ടാണ് ഞാനിതു തൊടുത്തു വിട്ടത്..ഇതു വായിക്കുമ്പോൾ തന്നെ നിങ്ങൾ ഞാനായി മാറിക്കഴിഞ്ഞു.. ഇതെഴുതിയ ഈ ഞാൻ പാവാണ്.. വെറും പച്ചപശുവാണ്..
    അപ്പോൾ?

    മറുപടിഇല്ലാതാക്കൂ
  6. അതെ…അതെ….സ്റ്റൈലുള്ള പെൺപിള്ളാർക്ക് എന്നെ കെട്ടിയാലെന്താ എന്നു കരുതിയിരുന്നു പണ്ട്.. ഞാൻ ഓടാതെ നിന്നു കൊടുക്കില്ലേ?...സ്റ്റെലത്തി പെൺപിള്ളാരുടെ ഒരു കാര്യം!
    ഇപ്പോൾ ഒരു സ്റ്റെലത്തി എന്നെ കെട്ടി ..ഇനി അവളുമാത്രം മതി ജീവിതത്തിൽ എന്നാ എന്റെ തീർപ്പ്!…അതിനെ പോറ്റാൻ തന്നെ ജീവൻ
    കളയണം! ഹി ഹി..പെണ്ണുകാണാൻ പോയപ്പോൾ വെളുപ്പു താൻ എനക്ക് പുടിച്ച കളറ് എന്നാ അവള് മനസ്സിൽ പാടിയതെന്നാ എന്റെ തോന്നൽ!.. അവളുടെ കണ്ണേറു തട്ടിയിട്ടാണൊന്നറിയില്ല വീട്ടുകാർ എന്നെ പിടിച്ചു കെട്ടിച്ചു …കറുത്തതായാലും വെളുത്തതായാലും പെണ്ണ് പെണ്ണായിരിക്കണം എന്ന ഒറ്റ നിർബന്ധേ അവർക്കുണ്ടായിരുന്നുള്ളൂ..! ... ആ സ്റ്റെലത്തി എനിക്കു പട്ടട ഒരുക്കും… ഉറക്കത്തിലേ പാവമാകുന്നുള്ളുവോ എന്ന് എനിക്കെപ്പൊഴും സംശയം..! പാവമാണെന്നു പുറമേ തോന്നുമെങ്കിലും വിശ്വസിക്കാനൊക്കത്തില്ലന്നേ....! ..നമ്മളു തമാശ പറഞ്ഞാലും അവളു മുഖം വീർപ്പിച്ചു കളയും!

    സ്വാതന്ത്ര്യം ഇഷ്ടം പോലെ കിട്ടിയ ഈ ഇന്ത്യാ രാജ്യത്തായതു കൊണ്ടല്ലേ മുഖം വീർപ്പിക്കൽ!… ഇല്ലെങ്കിൽ അവള് ഒരക്ഷരം പറയുമോ?

    മറുപടിഇല്ലാതാക്കൂ
  7. @ ജവാഹര്‍ . കെ. എഞ്ചിനീയര്‍ -

    അതെ…അതെ….സ്റ്റൈലുള്ള പെൺപിള്ളാർക്ക് എന്നെ കെട്ടിയാലെന്താ എന്നു കരുതിയിരുന്നു പണ്ട്.. ഞാൻ ഓടാതെ നിന്നു കൊടുക്കില്ലേ?...സ്റ്റെലത്തി പെൺപിള്ളാരുടെ ഒരു കാര്യം!..ആരോടു പറയാൻ!

    ഇപ്പോൾ ഒരു സ്റ്റെലത്തി എന്നെ കെട്ടി ..ഇനി അവളുമാത്രം മതി ജീവിതത്തിൽ എന്നാ എന്റെ തീർപ്പ്!…അതിനെ പോറ്റാൻ തന്നെ ജീവൻ
    കളയണം! ഹി ഹി..പെണ്ണുകാണാൻ പോയപ്പോൾ വെളുപ്പു താൻ എനക്ക് പുടിച്ച കളറ് എന്നാ അവള് മനസ്സിൽ പാടിയതെന്നാ എന്റെ തോന്നൽ!.. അവളുടെ കണ്ണേറു തട്ടിയിട്ടാണൊന്നറിയില്ല വീട്ടുകാർ എന്നെ പിടിച്ചു കെട്ടിച്ചു …കറുത്തതായാലും വെളുത്തതായാലും പെണ്ണ് പെണ്ണായിരിക്കണം എന്ന ഒറ്റ നിർബന്ധേ അവർക്കുണ്ടായിരുന്നുള്ളൂ..! ... ആ സ്റ്റെലത്തി എനിക്കു പട്ടട ഒരുക്കും… ഉറക്കത്തിലേ പാവമാകുന്നുള്ളുവോ എന്ന് എനിക്കെപ്പൊഴും സംശയം..! പാവമാണെന്നു പുറമേ തോന്നുമെങ്കിലും വിശ്വസിക്കാനൊക്കത്തില്ലന്നേ....! ..നമ്മളു തമാശ പറഞ്ഞാലും അവളു മുഖം വീർപ്പിച്ചു കളയും!

    സ്വാതന്ത്ര്യം ഇഷ്ടം പോലെ കിട്ടിയ ഈ ഇന്ത്യാ രാജ്യത്തായതു കൊണ്ടല്ലേ മുഖം വീർപ്പിക്കൽ!… ഇല്ലെങ്കിൽ അവള് ഒരക്ഷരം പറയുമോ?

    മറുപടിഇല്ലാതാക്കൂ
  8. അപ്പൊ അതായിരുന്നു മനസ്സിലിരിപ്പ് അല്ലെ.... :)

    ഈ വഴി പോയപ്പോള്‍ ഇങ്ങള് ഞമ്മടെ നാട്ടുകാരനാനെന്നരിഞ്ഞു വന്നതാണ്... ഇനി ഇവിടെയൊക്കെ തന്നെ കാണും...

    ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  9. ഓള്‍ ക്ലിയര്‍, നോ അദർ ഡൌട്ട്സ് :D

    മറുപടിഇല്ലാതാക്കൂ
  10. വാലിൽ പിടിച്ചങ്ങു കയറിയപ്പോൾ
    വെളുത്തൊരെൻ കീശ കണ്ടിടുന്നു
    വെളുക്കാൻ തേച്ചത്‌ പാണ്ടായിടാം
    വെളുത്തത്‌ തേച്ചാലും പാണ്ടായിടാം

    മറുപടിഇല്ലാതാക്കൂ
  11. @ khaadu..
    ആരു വന്നാലും സൽക്കരിച്ചേ നമ്മളുടെ നാട്ടുകാരു വിടാറുള്ളൂ..നിങ്ങൾക്കറിയാലോ..
    ചായ ആ പീടികയിൽ നിന്നു ഇഷ്ടം പോലെ കുടിച്ചോ പൈസ കൊടുത്താൽ അയാളു ഒന്നും പറയാതെ തരും എന്ന് മറ്റുള്ളോരു പറയുന്നതു പോലെ നമ്മളു പറയില്ല .. അപ്പോൾ എപ്പോഴെങ്കിലും എവിടെ വെച്ചെങ്കിലും കണ്ടാൽ ലോഹ്യം പറയാൻ മടിക്കേണ്ട…

    വന്നതിൽ ഒരു പാട് സന്തോഷം!

    മറുപടിഇല്ലാതാക്കൂ
  12. @ Kalavallabhan - - ഉഗ്രൻ വരികൾ.. നന്നായിരിക്കുന്നു .. വായനയ്ക്കു നന്ദി

    @ എം പി.ഹാഷിം - - വായനയ്ക്ക് നന്ദി കമന്റിനും

    മറുപടിഇല്ലാതാക്കൂ