പേജുകള്‍‌

വെള്ളിയാഴ്‌ച, ഡിസംബർ 20, 2013

മൂഷിക സ്ത്രീ പിന്നേം...

ഞാൻ ചത്താലും
തിരുമേനി ചത്താലും
മേനി പുഴുക്കൾ തിന്നോ
തീയ്യിൽ പെട്ടോ മണ്ണോടു ചേരും

എന്നിട്ടും ഞാൻ ചത്തപ്പോൾ
അജ്ഞാതൻ
തിരുമേനി ചത്തപ്പോഴതൊരു  ചരിത്രം!
ഞാൻ ചത്തപ്പോ ചത്തുവെന്നും
തിരുമേനി ചത്തപ്പോൾ
സൂര്യൻ അസ്തമിച്ചെന്നും!

ഞാൻ ജനിച്ചപ്പോഴും
തിരുമേനി ജനിച്ചപ്പോഴും
തൊള്ളകീറി കരഞ്ഞു.

ഞാൻ തിന്നുമ്പോൾ
പോങ്ങുന്നവനും
തിരുമേനി തിന്നുമ്പോൾ
അമൃതേത്തും!

ഞാൻ കുളിച്ചപ്പോൾ
കാക്ക കുളി,
തിരുമേനി കുളിച്ചപ്പോൾ
നീരാട്ട്!

ഞാൻ ഉറങ്ങുമ്പോൾ
ചുരുണ്ട് കിടപ്പ്!
തിരുമേനി ഉറങ്ങുമ്പോൾ
പള്ളിയുറക്കം!

എന്റെ ഉണർത്ത്,
ചവിട്ടുണർത്ത്,
തിരുമേനിയുടേതോ,
പള്ളിയുണർത്ത്!

എന്നിട്ടും ഞാൻ തല തല്ലി കരഞ്ഞും.
തിരുമേനി തല തല്ലി ചിരിച്ചും വളർന്നു

എല്ലാം തല്ലി തകർത്ത്
ജീനെടുത്തു പുറത്തെറിഞ്ഞ്,
പുണ്യാഹം തെളിച്ച്
ശുദ്ധമാക്കി,
വോട്ടെടുത്ത് യുദ്ധം ചെയ്ത്‌
ആർപ്പുവിളിച്ചപ്പോൾ........

നേതാവെന്നൊരു വർഗ്ഗം ഭൂജാതനായി,
നേതാവു പിന്നെ തിരുമേനിയായി,
നേതാവിന്റെ മകൻ തിരുപുത്രനായി,
പേരെടുത്തു പിന്നേം രാജഭരണം!

അപ്പോ ജീനെടുത്തു പുറത്തെറിഞ്ഞ്,
പുണ്യാഹം തെളിച്ച്,
ശുദ്ധമാക്കി,
വോട്ടെടുത്ത് യുദ്ധം ചെയ്ത
ഞാനാരായി?

8 അഭിപ്രായങ്ങൾ:

  1. തലേലെഴുത്തിന്റെ ഭേദങ്ങളാവാം

    മറുപടിഇല്ലാതാക്കൂ
  2. മറുപടികൾ
    1. അതെ.. വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി..സ്നേഹപൂർവ്വം

      ഇല്ലാതാക്കൂ
  3. അധികാരം തലയ്ക്ക് പിടിക്കുമ്പോൾ രാജാവാകും..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. രാജർഷിയാകണം രാജാവും നേതാവും.... വായനയ്ക്കും കമന്റിനും നന്ദി..

      ഇല്ലാതാക്കൂ
  4. ഞാൻ ചത്താലും
    തിരുമേനി ചത്താലും
    മേനി പുഴുക്കൾ തിന്നോ
    തീയ്യിൽ പെട്ടോ മണ്ണോടു ചേരും
    അതുതന്നെ സത്യം.
    മറ്റെല്ലാം തരാതരം പോലെ വരുന്ന........
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തങ്കപ്പേട്ടാ.. വായനയ്ക്കെത്തുന്നതിന്‌ ഒരു പാട് നന്ദിയുണ്ട്.. ഒപ്പം കമന്റിനും..

      ഇല്ലാതാക്കൂ