പേജുകള്‍‌

ശനിയാഴ്‌ച, ഡിസംബർ 28, 2013

പരാജയം

എല്ലാ പുഞ്ചിരിയേയും
ഞാൻ സ്വീകരിക്കുമ്പോഴും,
മുളം തണ്ടിലേറിയോരെൻ പുഞ്ചിരി ചുമന്ന മനം
ചുടുകാട്ടിലെ ചിതയിലേക്കവയെ
എടുത്തു വെക്കുകയായിരുന്നു..
അവരെന്നെ അഹങ്കാരിയെന്ന് വിളിക്കുമ്പോഴും,
മുന്നിൽ നിന്ന് പല്ലിറുമുമ്പോഴും,
ഞാനറിഞ്ഞിരുന്നില്ല.
അപ്പോഴെല്ലാം,
മനസ്സിനേറ്റ ആഘാതം
ഭുജിച്ചു തീർക്കാനാകാതെ,
ഞാനേതോ ഭുവനത്തിലെ
അതിഥിയായിരുന്നു.
-----------

3 അഭിപ്രായങ്ങൾ:

  1. പരാജയം വിജയത്തിലേയ്ക്കുള്ള ചവിട്ടുപടിയെന്നല്ലേ പറയാറുള്ളത്!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കമന്റിനു നന്ദി അജിത്തേട്ടാ--പുതു വത്സരാശംസകൾ

      ഇല്ലാതാക്കൂ