പേജുകള്‍‌

ശനിയാഴ്‌ച, ഡിസംബർ 28, 2013

പരാജയം-2

"നിനക്കൊന്നും പറയാനില്ലേ?"
അവരുടെ ചോദ്യശരങ്ങൾ!
പറയാനൊരുപാടുണ്ടായിരുന്നു,
പാതിയടഞ്ഞതൊണ്ടയിൽ നിന്ന്,
തെറിച്ചു വീണ വാക്കെടുത്ത്,
വരളുന്ന നാവിലിട്ട്,
പുറത്തിട്ട് കിതച്ചു..
അപ്പോഴവരുടെ പൊട്ടിച്ചിരി,
ശൂന്യമായ മനസ്സെന്നപോലെ,
ശരീരത്തേയും ശൂന്യമാക്കി.

ഒരുവിധം രക്ഷപ്പെട്ട്
തിരിച്ചു വന്നു.
പിന്നെ ഞാനെന്റെ ശരീരത്തേയും,
മനസ്സിനേയും കണ്ണീരിന്റെ അകമ്പടിയോടെ,
അന്വേഷിച്ചു നടന്നു..
"നീ രക്തമാകുന്നു.....
മജ്ജയാകുന്നു......
ആത്മാവാകുന്നു.....
ശരീരമാകുന്നു.....
എന്നൊക്കെ ഓർമ്മിപ്പിക്കാൻ
ആരോ തട്ടിയുണർത്തി
പേരു വിളിച്ചു!
ഞാൻ വെറുമൊരു പേരുമാത്രമാകുന്നു..
എന്ന അറിവോടെ തിരിഞ്ഞു നിന്നു,
പുഞ്ചിരിച്ച് കുശലം പറഞ്ഞു.
എന്തു പറഞ്ഞുവെന്ന് ഓർമ്മയിലപ്പോൾ
ഉണ്ടായിരുന്നില്ല,
എന്തു കെട്ടുവെന്നും!

ആത്മാവും ശരീരവും എന്നെ വിട്ടകന്നുവെന്ന്
എന്റെ മനം  പൊളിപറഞ്ഞു വിശ്വസിപ്പിച്ചതോ?
അതോ മായയോ?
ആവശ്യ ഘട്ടത്തിൽ വാക്കുകളെ മായിച്ച്,
എന്തിനായ് മായ കാട്ടുന്നു?
എന്നു ചോദിച്ചപ്പോഴൊന്നും
ഉത്തരമുണ്ടായിരുന്നില്ല!

8 അഭിപ്രായങ്ങൾ:

 1. പരാജയം തുടര്‍ച്ചയാണോ?
  ചിലപ്പോള്‍ ടണലിന്റെ അറ്റത്ത് വിജയമുണ്ടാവും!!

  മറുപടിഇല്ലാതാക്കൂ
 2. നല്ല കവിത.കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യൂ.

  പുതുവത്സരാശംസകൾ..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. @സൗഗന്ധികം- പുതു വത്സരാശംസകൾ.. ഇത് കവിതാ ഗണത്തിൽ കൂട്ടാൻ വയ്യ.. വെറും ജല്പനങ്ങൾ...താങ്കൾക്ക് നന്ദി...... സ്നേഹപൂർവ്വം

   ഇല്ലാതാക്കൂ
 3. വാക്കുകളില്ലായിരുന്നെങ്കിൽ.......!!!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. @ harinath- പുതു വത്സരാശംസകൾ.. ... സ്നേഹപൂർവ്വം

   ഇല്ലാതാക്കൂ