പേജുകള്‍‌

ശനിയാഴ്‌ച, ഡിസംബർ 21, 2013

മദവും മനുഷ്യനും!

മതങ്ങളെ മനുഷ്യൻ സ്നേഹിച്ചു,
സ്നേഹിച്ച് ഞെക്കി കൊന്നു,
പിന്നെ പിഴിഞ്ഞെടുത്ത്
മായം ചേർത്ത് കുപ്പിയിലാക്കി,
ചിലർ പിണ്ടിയെടുത്ത്, നവസാരവും,
 ബാറ്ററിക്കരിയും തേരട്ടയും ചേർത്ത്
വാറ്റി, വാറ്റി,
കയറ്റിയയച്ചു കുബേരരായി,
ചിലർ ഇറക്കുമതി ചെയ്ത് വമ്പൻ സ്രാവുമായി!

മദമിട്ടു വാറ്റിയ,
വിദേശി വാറ്റും സ്വദേശിവാറ്റും
 ഇഷ്ടപ്പെട്ടോരും വാങ്ങിയോരും
കുടിച്ചു കുടിച്ച്,
ആടിയാടി, ഗുണ്ടയായി, തെണ്ടിയായി,
എരപ്പാളിയായി,ഉന്മാദിയായി,!

മതി കെട്ട മാനവനും
മദമിളകിയ വിശ്വാസിയും
വീര്യമേറിയ വാറ്റ്,
എന്റേത് , നിന്റേതെന്ന്
പരിഹസിച്ചാർത്തപ്പോൾ..
പോർവിളിച്ച് കയർത്തപ്പോൾ..
ഗതിമുട്ടിയ സാധാരണ ജനങ്ങൾക്ക്
ഭൂമിയിലിടമില്ലാതായി,
ദൈവത്ത വിളിച്ചു കരഞ്ഞു..കരഞ്ഞ്.!

4 അഭിപ്രായങ്ങൾ:

 1. മറുപടികൾ
  1. മതം കുപ്പിയിലാക്കി വില്പനയ്ക്കു വെച്ച ഒരു പാട് കള്ളന്മാരുണ്ട് എല്ലാം മതത്തിലും..വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി അജിത്തേട്ടാ...

   ഇല്ലാതാക്കൂ
 2. മദമിളക്കി ലാഭംനേടാന്‍ കണിയൊരുക്കിയിരിപ്പുണ്ട് സൂത്രശാലികളെങ്ങും........
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതേ തങ്കപ്പേട്ടാ... തങ്കപ്പെട്ടൻ പറയുന്നത് ശരിയാണ്‌. വായനയ്ക്കെത്തുന്നതു സന്തോഷിപ്പിക്കുന്നു..

   ഇല്ലാതാക്കൂ