പേജുകള്‍‌

ശനിയാഴ്‌ച, മേയ് 18, 2013

കേരളത്തിന്റെ ഒരു ഞെട്ടി വിറയ്ക്കലും ,അതുകണ്ടു ഞെടുങ്ങിയ ഞാനും!


“കർഷകനാണെങ്കിൽ ഞെട്ടിത്തരിക്കണം
ഭർത്സകനാണെങ്കിൽ ഞെട്ടി കുരയ്ക്കണം”
ചാനലിലൂടെയാദുരന്ത വാർത്ത!
കേരളം ഞെട്ടിത്തളർന്നുവത്രെ
ഭാരതം പൊട്ടിക്കരഞ്ഞുവത്രെ,
ലോകം അനുശോചനം അയച്ചുവത്രെ!
ശ്രീ ശാന്തു കോഴ വാങ്ങിയത്രെ!!!

 കരഞ്ഞുലഞ്ഞ് പ്രാർത്ഥകർ,
അലമുറയിട്ടനുഗ്രഹർ,
മറിഞ്ഞു വീണ് ആശുപത്രിയിൽ
നിറച്ചുമതുല്ല്യ രോഗികൾ,
ചതഞ്ഞരഞ്ഞ കിടാങ്ങളും,
മനം പിരണ്ട് ഛർദ്ദികൾ
തൊണ്ട കുത്തി ചുമച്ചവർ!
പിന്നെ മനം നൊന്ത് ചത്തവർ!

ശാന്തൻ നടന്ന പുല്ലതിൽ,
ശാന്തൻ തൊട്ട പുഴുക്കളിൽ
ശാന്തൻ നടന്ന പാറയിൽ,
ശാന്തൻ കുളിച്ച പുഴകളിൽ,
ഉണ്ടുറങ്ങിയ വീടതിൽ,
ക്യാമറ തൂക്കി നെടുവീർപ്പുകൾ,
എത്രയെത്രെ സങ്കടം!
ജേണലിസ്റ്റുകൾക്കു പ്രീയമത്രെ,
ആ ചരിത്രസമ്മേളനം!

ചാനലിൽ നിറഞ്ഞിരുന്നു
വല്യേമാന്റെ നിലവിളി,
ക്രിക്കറ്റില്ലാ ജനതയാ,
സൊമാലിയയിലെന്നപോൽ
പട്ടിണി കിടക്കുമിപ്പോൾ
മെലിഞ്ഞുണങ്ങി
ചത്തു പോയിടും!

പനിച്ചിരിക്കും മുഖ്യനും
തനിച്ചു തേങ്ങും ധനമന്ത്രിയും
വിശാല പുണ്യലോലുപനായി
ഉറച്ചിരുന്നു സാക്ഷ്യമോതും-
കേന്ദ്രമന്ത്രി മന്ത്രവും!

ഞെട്ടി ഞെട്ടി, ചാനലിനൊപ്പം
ഞാനുമെൻ കുടുംബവും!
പത്രം വായിച്ചു കണ്ണീരൊപ്പി,
തൊട്ടയലത്തെ കുട്ട്യോളും!
( NB: ഹാ  കഷ്ടം.. സുനാമി വന്നപ്പോഴും ഭൂകമ്പം വന്നാലും, ദുരന്തം വന്നാലും ഇത്രയും ഞെട്ടിയോ, ഭാവിയിലെങ്കിലും ഞെട്ടുമോ ചാനലുകൾ അല്ലെങ്കിൽ ഇത്രയോ ഇതിന്റെ പകുതിയെങ്കിലുമോ ഞെട്ടുമോ നമ്മുടെ ഭാരത ജനത…! )

14 അഭിപ്രായങ്ങൾ:

 1. മറുപടികൾ
  1. @ ajith- വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി അജിത്തേട്ടാ

   ഇല്ലാതാക്കൂ
 2. ലക്ഷ്യം നന്നായാല്‍
  ലക്ഷങ്ങള്‍ പിന്നാലെ...
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനക്കെത്തിയതിനും അഭിപ്രായങ്ങൾക്കും നന്ദി തങ്കപ്പെട്ടാ

   ഇല്ലാതാക്കൂ
 3. മറുപടികൾ
  1. വായനക്കെത്തിയതിനും അഭിപ്രായങ്ങൾക്കും നന്ദി

   ഇല്ലാതാക്കൂ
 4. ആക്ഷേപ കവിത നന്നായി !!
  ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനക്കെത്തിയതിനും അഭിപ്രായങ്ങൾക്കും നന്ദി

   ഇല്ലാതാക്കൂ
 5. മറുപടികൾ
  1. വായനക്കെത്തിയതിനും അഭിപ്രായങ്ങൾക്കും നന്ദി

   ഇല്ലാതാക്കൂ
 6. ആക്ഷേപഹാസ്യം ഇഷ്ട്ടപ്പെട്ടു. അനാവശ്യമായ ചാനല്‍ വിപ് ളവങ്ങള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനക്കെത്തിയതിനും അഭിപ്രായങ്ങൾക്കും നന്ദി

   ഇല്ലാതാക്കൂ
 7. ഞാനും ഞെട്ടിപ്പോയി...
  കുറെനാളായി മാനവധ്വനിയുടെ പോസ്റ്റുകൾ എന്റെ ഡാഷ്ബോർഡിൽ വരുന്നുണ്ടായിരുന്നില്ല. ഇന്ന് നേരിട്ട് ഈ ബ്ലോഗിൽ കയറിനോക്കിയപ്പോഴാണ്‌ ഇവിടെ പോസ്റ്റുകൾ കാണുന്നത്.

  മറുപടിഇല്ലാതാക്കൂ
 8. സോറി...നാട്ടിലായിരുന്നു ... വന്നപ്പോൾ ഒരു പാട് പ്രസ്നങ്ങൾ... വായനക്കെത്തിയതിനും അഭിപ്രായങ്ങൾക്കും നന്ദി ഹരിനാഥ്

  മറുപടിഇല്ലാതാക്കൂ