പേജുകള്‍‌

തിങ്കളാഴ്‌ച, ഫെബ്രുവരി 25, 2013

മനുഷ്യ സ്നേഹി കരയാറില്ല! അമറാറേയുള്ളൂ ( ഭാഗം -4)


തെളിവുകളെ പണം കൊണ്ട്
തൂക്കി കൊല്ലാൻ കഴിവുള്ളവർ
നിരപരാധികളാണ്!
അങ്ങിനെ എത്രയെത്ര നിരപരാധികൾ,
സമൂഹത്തിൽ അത്ഭുതകരമായി
പിറവി കൊള്ളുന്നു!
ഒന്നുകിൽ ടെസ്റ്റ് ട്യൂബ് ശിശുക്കൾ!
അല്ലെങ്കിൽ ചിലരുടെ മായയാൽ
പിറന്നു പോകുന്നവർ!
വിധി പ്രസ്താവിക്കും മുന്നെ
ഇപ്പോഴും പിലാത്തോസ്
നിഷ്ക്കളങ്കരുടെ രക്തത്തിൽ!
കൈ കഴുകാറുണ്ടാകണം,
അല്ലെങ്കിലും മുപ്പതു വെള്ളിക്കാശിന്
ഇന്ന് എന്താവില!

വിധിയെ തലയിലെഴുത്ത് എന്നോ
അതോ ന്യായ വിധി എന്നോ
 അർത്ഥമെടുക്കേണ്ടത്?

13 അഭിപ്രായങ്ങൾ:

 1. തലവിധി!
  കലികാലപ്രസക്തിയുള്ള വിഷയം!
  നന്നായിരിക്കുന്നു
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. @ Cv Thankappan -
   വായനയ്ക്കും അഭിപ്രായത്തിനും നന്ദി

   ഇല്ലാതാക്കൂ
 2. മറുപടികൾ
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി
   സ്നേഹപൂർവ്വം

   ഇല്ലാതാക്കൂ
 3. പ്രിയപ്പെട്ട സുഹൃത്തേ,

  സുപ്രഭാതം !

  സമകാലീന പ്രശനങ്ങളെ കുറിച്ച് നന്നായി എഴുതി.

  ആശംസകള്‍ !

  സസ്നേഹം,

  അനു

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി

   ഇല്ലാതാക്കൂ
 4. നിഷ്ക്കളങ്കര്‍ അനുദിനം വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ കോടികള്‍ക്കും പുല്ലു വില പിന്നെയാണോ , മുപ്പതു വെള്ളിക്കാശിന് ! നല്ല കവിത എല്ലാ ആശംസകളും !

  മറുപടിഇല്ലാതാക്കൂ
 5. @ മിനിപിസി
  വെള്ളിക്കാശ് എന്നത് ഒരു ബിംബം മാത്രമാണ്.. നല്ല ശമ്പളമുള്ളവരും കോഴയായി ചില്ലറ തുട്ടുകൾ വാങ്ങുമ്പോഴല്ലേ പിടിക്കപ്പെടുന്നത്?
  താങ്കൾ വായനയ്ക്കെത്തിയതിനും അഭിപ്രായത്തിനും നന്ദി

  മറുപടിഇല്ലാതാക്കൂ
 6. കലികാലം...!!! എന്നല്ലാതെ എന്തുപറയാൻ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. @ harinath- താങ്കൾ വായനയ്ക്കെത്തിയതിനും അഭിപ്രായത്തിനും നന്ദി

   ഇല്ലാതാക്കൂ
 7. വിധി പ്രസ്താവിക്കും മുന്നെ
  ഇപ്പോഴും പിലാത്തോസ്
  നിഷ്ക്കളങ്കരുടെ രക്തത്തിൽ!
  കൈ കഴുകാറുണ്ടാകണം,

  തലയിലെഴുത്ത്

  മറുപടിഇല്ലാതാക്കൂ
 8. നന്നായിരിക്കുന്നു.
  ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ