പേജുകള്‍‌

ശനിയാഴ്‌ച, മാർച്ച് 24, 2012

ചില ചിന്തകൾ...

1) ചിലർക്ക് തെറ്റുന്നത്...!


അകക്കണ്ണു തുറന്നു നിൻ മുഖം നോക്കി
സഹായിക്കപ്പെടേണ്ടവൻ!
മുഖക്കണ്ണു തുറന്നു നിൻ മുഖം നോക്കി
നാശം ദരിദ്രൻ, ശുഷ്ക്കൻ, വികൃതൻ!
ആട്ടിപ്പായിക്കെണ്ടവൻ!

2) വ്യത്യാസങ്ങൾ

എവിടേയും നിവർന്നു നടക്കുന്നോന്,
ബുദ്ധി തെറ്റിയാൽ ബുദ്ധിമുട്ടായി,
അടി തെറ്റിയാൽ അടിമത്തമായി!
എവിടേയും വളഞ്ഞു കുത്തിയോന്,
ബുദ്ധി തെറ്റിയാൽ ലോകം വിശാലമായി
അടിമത്തമായാൽ പിന്നെ കുശാലായി!

3) ആരോപണം

കണ്ണിലുണ്ടോ, കരളിലുണ്ടോ,
മൂക്കിലുണ്ടോ, മുഖത്തിലുണ്ടോ,
വായിലുണ്ടോ, വാക്കിലുണ്ടോ,
കാതിലുണ്ടോ, കയ്യിലുണ്ടോ
നിൻ ഗുരുത്വമുള്ള സ്നേഹം?
എങ്കിൽ കുരുത്തം കെട്ട ഞാനെന്നേ
ഗുരുത്വമുള്ളോനായേനേ!

4) ലക്ഷ്യം

ലക്ഷ്യമൊന്നേപാടുള്ളൂ
അമ്പ് രണ്ടു വേണം
ഒന്നു തെറ്റിയാൽ മറ്റൊന്ന്!
വീണ്ടും തെറ്റിയാൽ
ശിക്ഷയൊന്നേ പാടുള്ളൂ
വീര്യത്തോടെ തുടരണം!
വീണ്ടും തെറ്റിയാൽ
സ്വയം അഭിനന്ദിച്ച്
വീണ്ടും ജനിക്കണം,
വീണ്ടും തെറ്റിയാൽ
ലക്ഷ്യത്തെ,
തല്ലിക്കൊല്ലണം!
ഒന്നുമാവാത്തോർക്ക്
പിന്നെ കാപ്പി കുടിച്ച്
അടുത്ത ലക്ഷ്യം നോക്കി കളിയാകാം..!
ചടഞ്ഞിരിക്കുന്ന മനസ്സിൽ,
സാത്താന്റെ കുടിലുകെട്ടൽ,
തടയാൻ ഒരുപായം!

5) യാഥാർത്ഥ്യങ്ങൾ പറയുന്നത്..

ഓരോ ഭരണാധികാരിയും കൊതിക്കുന്നത്
രാജ്യം കാൽക്കീഴീലാക്കീട്ടു വേണം.
ജനങ്ങളുടെ പട്ടിണി മാറ്റാൻ!
സ്വന്തം പ്രാരാബ്ദം തീർന്നിട്ടു വേണം
സമയമുണ്ടെങ്കിൽ ജനങ്ങളെ ഒരു നോക്ക് നോക്കാൻ!
ഓരോ ജനങ്ങളും കൊതിക്കുന്നത്
ഭരണാധികാരി നന്നായിട്ടുവേണം
സന്തോഷിക്കാൻ!
കൂടുതൽ സന്തോഷിച്ചിട്ടു വേണം
സമയം പോലെ ഭരണാധികാരിയെ പുറത്താക്കാൻ!

6) ട്രെൻഡ്

സ്നേഹിച്ചോന് ഹൃദയം കൊടുക്കണം
ദ്രോഹിച്ചോന് മനസ്സും
വെറുത്തോന് കടവും കൊടുക്കണം!
എന്നിട്ടെന്നും തെറി സേവിച്ചും
കൊടുത്തും നടക്കണം!
പേറ്റെന്റ് കിട്ടിയ തെറികളും
പേറ്റെന്റു കിട്ടാത്ത തെറികളും!
ആരോഗ്യദായകം തെറിയെന്ന്
പുത്തൻ യൌവ്വനത്തിന്റെ ശീലുകൾ!
ആരോഗ്യ പാനകം തെറിയെന്ന്
പുത്തൻ ലോകത്തിന്റെ ചിന്തകൾ!

7) സേവകനു വിധിച്ചിട്ടുള്ളത്..

പുകൾപെറ്റ കുടുംബത്തിലെ
പുകൾ പെറ്റ ഡോഗായി
വീമ്പു കേട്ടു കേട്ടു നടക്കാം!
അല്ലെങ്കിൽ തിരക്കുള്ള കവലയിൽ
തെരുവിന്റെ നായപോൽ
തെറി കേട്ടു കേട്ടു വാലാട്ടി നടക്കാം!
അതുമല്ലെങ്കിൽ ആട്ടും തുപ്പും
അമൃതപാനമാക്കി മോന്തിക്കൊണ്ട്
നാലു കാലിൽ നടക്കാം!

8) ആഗ്രഹങ്ങൾ

കോണകമെങ്കിലുമരയിലുണ്ടെങ്കിൽ
രാജാവിനെ പോലെ നടക്കണം
നാണമെന്നത് മനസ്സിലുണ്ടെങ്കിൽ
ലോകം പോലും ഭരിക്കണം!
ഒന്നുമില്ലെങ്കിലും സമയമാകുമ്പോൾ
ചക്രവർത്തിയെ പോലെ മരിക്കണം!
അല്ലാതെ ...
ചുട്ടമാംസത്തിന്റെ എല്ല് കിട്ടാൻ
പട്ടിയെ പോലെ നാക്കു വെളിയിലിടരുത്!
9) രാജാധിരാജ..

ഞാൻ ചൂണ്ടും രാജാവ്
നീ ചൂണ്ടുന്ന രാജാവല്ല,
നേതാവല്ല, മന്ത്രിയല്ല
രാജവെമ്പാലയല്ല
ലോകത്തിന്റെ
ചക്രവർത്തി,
ആത്മാഭിമാനമുള്ള
സാധാരണൻ!

നീ ചൂണ്ടുന്ന രാജാവ്,
കോടികൾ എണ്ണിയെണ്ണി ചുട്ടു
പെട്ടി നിറയ്ക്കുന്ന
എന്നും ദരിദ്രവാസിയായ
ഏതോലോക സമ്പന്നൻ!
---------------------------

(എനിക്കെന്റെ ലോകം
ഭ്രമിക്കുന്ന ലോകം
നിനക്കെന്റെ ലോകം
വെറും ജല്പന ലോകം!)

12 അഭിപ്രായങ്ങൾ:

  1. ചിന്തകളൊക്കെ അസ്സലായിട്ടുണ്ട്..
    എല്ലാം സൂപ്പര്‍..

    മറുപടിഇല്ലാതാക്കൂ
  2. വിത്യസ്തങ്ങളായ ചിന്തകളുമായുള്ള യുദ്ധം അല്ലെ....ശരി നടക്കട്ടെ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @ സങ്കൽ‌പ്പങ്ങൾ-

      ചിന്തകളുമായി യുദ്ധമാണോ സമരസപ്പെടലാണോ എന്നറിയില്ല… നന്മയാണോ തിന്മയാണോ എന്ന് അറിയില്ല..വെറും ജല്പനമാണോ വിഡ്ഡിത്തമാണോ എന്നും അറിയില്ല… …“ സമയമില്ല ...നിനക്ക് ഒരു പാട് പറയാനുണ്ട്.. നിനക്ക് ഒരു പാട് യാത്ര ചെയ്യാനുണ്ട് തുരുത്ത് കാണുകയെങ്കിലും ചെയ്യണമെങ്കിൽ ..."എന്ന് മനസ്സ് പറയുന്നു..വായനക്ക് നന്ദി

      ഇല്ലാതാക്കൂ
  3. <<< >>>
    /// \\\
    \\\ ///
    >>> <<<
    ഇങ്ങനെ തോന്നി. എങ്ങനെ പറയണമെന്നറിയില്ല. അതുകൊണ്ടാണ്‌ വരച്ചുകാണിച്ചത്. ആദ്യം ഉള്ളതിന്റെ മറുപുറം അടുത്തത്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി ഹരിനാഥ്..വായനക്കെത്തിയതിനൊരുപാട് നന്ദി

      ഇല്ലാതാക്കൂ
  4. എല്ലാം അസ്സലായി.
    ഏറെ ഇഷ്ടമായത് ലക്ഷ്യവും യാഥാര്‍ത്ഥ്യവും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. താങ്കളുടെ സ്നേഹത്തിനു എങ്ങിനെ നന്ദി പറയണം എന്നറിയില്ല അജിത്തേട്ടാ..
      സ്നേഹാശംസകളോടെ

      ഇല്ലാതാക്കൂ
  5. നന്നായിരിക്കുന്നു. ഒന്നിന്റെ എതിര്‌ മറ്റൊന്ന്‌.............................................................

    എഴുത്ത് തുടരട്ടെ

    മറുപടിഇല്ലാതാക്കൂ
  6. ഈ ചിന്തകള്‍ എന്നെ സ്വാധീനിക്കുന്നു.അത് തന്നെ എന്നെ തെറ്റുകാരനെന്നു വിധിക്കുന്നു.
    എന്നെ മറുപടി ഇല്ലാത്തവനാക്കുന്നു.
    ഞാനും നീയും വേഷങ്ങള്‍ .............
    തിരിച്ചറിവുകള്‍ ഒന്നിനും പരിഹാരമാകുന്നില്ല ദുഃഖം കൂട്ടുന്നതെയുള്ളൂ ....
    എങ്കിലും നന്ദി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായനക്കെത്തിയതിനു ഒരുപാട് നന്ദി
      സ്നേഹാശംസകളോടെ

      ഇല്ലാതാക്കൂ