പേജുകള്‍‌

ഞായറാഴ്‌ച, മാർച്ച് 04, 2012

അതിജീവനങ്ങൾ

1) ഓരോ മൂട്ടയും കൊതുകും
    അധികാരം പങ്കിട്ടെടുക്കുകയാണ്.
    പറന്നു നടന്നവനും
    പതുങ്ങി വന്നവനും
    അവർക്ക് ജീവിക്കുവാൻ
    അവരെന്റെ രക്തമെടുത്തു,
    എനിക്കു ജീവിക്കുവാൻ
    ഞാനവരുടെ ജീവനും!
    ചില തകർച്ചകൾ
    ആസന്നമാകുന്നത്,
    ക്ഷമയുടെ നെല്ലിപ്പലക
    കാണുമ്പോഴാകണം!

2)  ഈച്ചയ്ക്ക് എച്ചിൽ
     പോരത്രെ,
     മൃതേത്ത്
    മുടക്കിയോനെ പ്രാകി
     ജീവനെ അമര്‍ച്ച ചെയ്ത
     നിര്‍വൃതിയോടെ
     നിൽക്കുന്നോരെ,
      ഗുണ്ടയെന്നോ,
     കൊലപാതകിയെന്നോ,
     വിളിക്കേണ്ടത്,
     അതോ
     സാമൂഹ്യ പരിഷ്ക്കാർത്താവെന്നോ?
    
3)
      ഓരോ പുഴുക്കളും
     പ്രാർത്ഥിക്കുന്നത്
     പാദങ്ങളിൽ പെട്ട്
    ചതഞ്ഞരയരുതെന്നാകാം
    ഓരോ സർപ്പവും പ്രാർത്ഥിക്കുന്നതും
     മനുഷ്യനെ കാണരുതെന്നാകാം,
    എങ്കിലും വിഷസർപ്പമെന്നോതി,
    ഓടിയടുത്ത്തല്ലിക്കൊല്ലുമ്പോൾ
    നന്മ നിറഞ്ഞവനായി
   മുദ്രകുത്തപ്പെടുന്ന മനുഷ്യൻ!
   അതിജീവനത്തിനായി
   ഓടിയൊളിക്കുന്നവനെ
   പിന്തുടർന്നില്ലാതാക്കുന്ന ക്രൂരത!

11 അഭിപ്രായങ്ങൾ:

  1. "ലോകമേ തറവാട് തനിക്കീ ചെടികളും പുൽകളും പുഴുക്കളും കൂടിത്തൻ കുടുംബക്കാർ“
    സവിശേഷബുദ്ധിയുള്ള മനുഷ്യൻ ബുദ്ധിപൂർവ്വം ഇതു മറക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. അര്‍ത്ഥം നിറഞ്ഞ വരികള്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. @ Harinath - അതിജീവനത്തിനായി ക്രൂരതകൾ...ചിലത് ആവശ്യമാകാം.. ചിലത് അനാവശ്യവും...എവിടെയും ഒന്ന് മറ്റൊന്നിനെ ഇല്ലാതാക്കാനോ അടിച്ചമർത്താനോ ഉള്ള വെമ്പൽ..
    വായനയ്ക്ക് നന്ദി

    മറുപടിഇല്ലാതാക്കൂ
  4. @ c.v.thankappan-

    തങ്കപ്പേട്ടാ.. താങ്കൾക്കെന്റെ നമസ്ക്കാരം..ഈയുള്ളവന്റെ ജല്പനങ്ങൾ വായിക്കുന്നതിനു സമയം കണ്ടെത്തുന്നതിനു നന്ദി

    മറുപടിഇല്ലാതാക്കൂ
  5. @ khaadu..

    വായനയ്ക്കും കമന്റിനും നന്ദി പ്രീയ സുഹൃത്തേ

    മറുപടിഇല്ലാതാക്കൂ
  6. ഓരോ ജീവനും പരസ്പരം ബന്ധപെട്ടുകൊണ്ട് ജീവിക്കുന്നു.
    പുലിയുള്ള സ്ഥലത്തെ മാൻ കൂട്ടങ്ങളുണ്ടാവൂ..അതാണ് പ്രകൃതി മതം

    മറുപടിഇല്ലാതാക്കൂ
  7. @ ബെഞ്ചാലി -
    ഇതിൽ വാച്യാർത്ഥം മാത്രമല്ല വ്യംഗ്യാർത്ഥങ്ങളും ഞാൻ ഉദ്ദേശിച്ചിരുന്നു മനസ്സിലാവാത്തത് എന്റെ പരിമിതിയാവാം..

    വായനയ്ക്കും കമന്റിനും നന്ദി

    മറുപടിഇല്ലാതാക്കൂ
  8. മൂന്നു കവിതകളും പറയുന്നത് അതിജീവനത്തിന്റെ മൂന്ന് തലങ്ങൾ ആണു.
    ആദ്യത്തേത് നിവർത്തിയില്ലാതെ..
    പിന്നെ.നിത്യവർത്തിക്കായി..
    സ്വയം രക്ഷക്കായി...

    ഒരു ലേഖനത്തിൽ പറയേണ്ട കാര്യങ്ങൾ..കവിതയിൽ ഒതുക്കിയ ഈ ഭാവകല്പ്പനക്ക് ...അഭിനന്ദങ്ങൾ...
    നല്ല കവികളുടെ ഗണത്തിൽ ..മാഷും ഉൾപ്പെടും...തീർച്ച്..

    മറുപടിഇല്ലാതാക്കൂ
  9. @ Pradeep paimaMar - അയ്യോ പ്രദീപ്, അങ്ങിനെയൊന്നും പറയല്ലേ.. എന്റെത് വെറുതെയുള്ള ജല്പനങ്ങളാണ്..മലർന്നു കിടന്നു തുപ്പുന്നവ…കവികൾ എവിടെ ഞാനെവിടെ?

    ഈ വായനയ്ക്കും സ്നേഹത്തിനും നന്ദി..

    മറുപടിഇല്ലാതാക്കൂ
  10. അതിജീവനതിന്നും അടിച്ചമര്‍ത്തലിനും ഇടയില്‍ കുരുങ്ങി വെന്തു നീറുന്ന മനുഷ്യജന്മത്തിന്റെ നേര്‍ കാഴ്ച
    അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല ,,എന്കില്ലും ആശംസകള്‍
    മനോഹരമായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ