പേജുകള്‍‌

ചൊവ്വാഴ്ച, മാർച്ച് 06, 2012

ഒരറിയിപ്പ്!

ബഹു മാന്യരായ എന്റെ പ്രീയ സഹോദരീ സഹോദരങ്ങളെ,

നിങ്ങളെ ഈശ്വരൻ, അള്ളാഹു,യേശു ക്രിസ്തു അനുഗ്രഹിക്കട്ടെ..!

നിങ്ങൾക്കെല്ലാമറിയുന്ന കാര്യമാണ് ഞാനിവിടെ പറയുന്നത്…. എന്റെ ഒരു ദയനീയാവസ്ഥ..! അതു കണ്ടറിഞ്ഞു നിങ്ങൾ എന്നെ സഹായിക്കുമെന്ന് എനിക്കുറപ്പുണ്ട്..

എല്ലാവരും ബെൻസ് കാറ് ഓടിക്കുമ്പോൾ ഇപ്പോഴും ഞാൻ പഴഞ്ചൻ ബസ്സിലാണ് യാത്ര ചെയ്യുന്നത്… ചിലപ്പോൾ ഓട്ടോ റിക്ഷയിലും.. പൈസ ഓട്ടോക്കാരൻ പറയുന്നത് കൊടുത്താലും ഓട്ടോക്കാരന്റെ ആട്ടും തുപ്പും കേട്ട് സഹി കെട്ടു…ആദ്യം വിസ്തരിക്കും… എവിടെയ്ക്കാ പോകേണ്ടത്.. ഹേയ് ഞങ്ങൾക്ക് വേറെ ഓട്ടമുണ്ട്… പറ്റില്ല അടുത്ത റിക്ഷ നോക്കൂ.. എന്നിങ്ങനെ പറഞ്ഞ് എന്നെ റിക്ഷ ക്യൂവിന്റെ അവസാനം വരെ ഇട്ട് നടത്തുന്നു…കാരണം ചെറിയ ഓട്ടം അവർക്ക് താല്പര്യമില്ലത്രെ..! ഒടുവിൽ സഹികെടുമ്പോൾ കരഞ്ഞു പ്രാർത്ഥിക്കും.. അപ്പോൾ ദൈവദൂതനെ പോലെ ഏതെങ്കിലും ഒരു റിക്ഷാക്കാരൻ അവൻ പറയുന്ന പൈസ എണ്ണിക്കൊടുത്താൽ വീട്ടു പടിക്കലെത്തിക്കും…അതല്ലെങ്കിൽ കൈവീശി നടരാജ ബസ്സിൽ പോകണം..( മൂന്ന് കിലോമീറ്ററോളം കൈവീശി നടക്കുന്നത് ഇന്നെത്തെ കാലത്ത് ഒരു ദയനീയാവസ്ഥയാണെന്ന് നിങ്ങൾ പറയുമെന്ന് എനിക്കുറപ്പുണ്ട്...ചിലപ്പോൾ എന്റെ ദയനീയാവസ്ഥ ഓർത്തു കരഞ്ഞു പോയവരെ ഞാൻ വിസ്മരിക്കുന്നില്ല.. അവർക്ക് ഞാൻ നന്ദി രേഖപ്പെടുത്തുന്നു..സങ്കടം തോന്നി ബൈക്കിൽ എന്നെ വീട്ടു പടിക്കൽ എത്തിച്ച രാമഭദ്രൻ, ഹംസക്കോയ എന്നിവർക്ക് എന്നും ദൈവം നല്ലതു വരുത്തട്ടേ)

ഈ ദയനീയാവസ്ഥയിൽ നിന്ന് കര കയറുവാൻ ഒരു കാറ് അടിയന്തിരമായി വാങ്ങിക്കുവാൻ സാമ്പത്തിക സഹായം തന്ന് അനുഗ്രഹിക്കണമെന്ന് നിങ്ങളോരോരുത്തരോടും അഭ്യർത്ഥിക്കുന്നു. ബെൻസു കാറ് വാങ്ങിക്കുവാൻ ആകും നിങ്ങൾ നിർദ്ദേശിക്കുക എന്നെനിക്കുറപ്പുണ്ട്..

(പ്രത്യേക അറിയിപ്പ്:-… കൂടുതൽ പൈസയുള്ളവർ ആജീവാനന്തം പെട്രോൾ അടിച്ചു തന്നാൽ ദൈവം നിങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞിടാൻ പ്രാർത്ഥിക്കുന്നതാണ്.. പൈസ ഡ്രാഫ്റ്റായി സ്വീകരിക്കുന്നതാണ്..ബാങ്ക് എകൌണ്ട് ഡീറ്റേൽ സ് താഴെ..)


ബാങ്ക്;‌‌‌‌‌‌‌‌‌

ബ്രാഞ്ച്:-


പേര്:
ഒപ്പ്:

(ഈ അറിയിപ്പ് നിങ്ങൾക്ക് എത്തിച്ചു തന്നവൻ സത്യസന്ധനും ബഹുമാന്യനും നീതിമാനുമാണെന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു..
ചായക്കടക്കാരൻ അയമ്മദ് കുട്ടി

ഒപ്പ്: )


(ഈ നോട്ടീസിനെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതെന്ന് താഴ്മയായി അപേക്ഷിക്കുന്നു…ഈ നോട്ടീസ് കണ്ട് പരിഹസിച്ചവർ പെട്രോളടിക്കാൻ കാശില്ലാതെ, കാറു വിറ്റ് കാശീൽ പോയിട്ടുണ്ട്…ചിലരിപ്പോൾ കാറ് ഷെഡ്ഡിൽ കയറ്റി വെച്ചിരിക്കുന്നു..സത്യം കയ്ക്കുമെന്നറിയാം എന്നാലും പറയാതെ വയ്യല്ലോ?)

27 അഭിപ്രായങ്ങൾ:

 1. എന്റെ ബാങ്കായ വേള്‍ഡ് ബാങ്കില്‍നിന്നും 000,0000,0000,000 ഡോളര്‍ അയക്കുന്നു. എത്രയും വേഗം താങ്കള്‍ ഇന്ത്യന്‍ റൈല്‍വയെ വാങ്ങി യാത്ര ചെയ്യുക.... ആശംസകള്‍....

  മറുപടിഇല്ലാതാക്കൂ
 2. പിരിവുക്കാരെയും,കടം ചോദിക്കുന്നവരെയും അകലെനിന്നു് കണ്ടാല്‍ പലരും വഴിമാറി പോകുകയാണ് പതിവ്.ഇനി അതുംണ്ടാവ്വോ?
  ആക്ഷേപഹാസ്യം അസ്സലായി!!!
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 3. ശരിക്കും സങ്കടം വന്നൂട്ടൊ കാറില്ലാത്ത ദുരവസ്ഥ വായിച്ചിട്ട്. എത്രയും വേഗം താങ്കള്‍ക്ക് കാര് കിട്ടാന്‍ എന്നാല്‍ ആവുന്ന സഹായം ചെയ്യാമെന്ന് വെച്ചപ്പോള്‍ അവിടെ ബാങ്കിന്റെ പേരൊക്കെ ബ്ലാങ്ക് വിട്ടിരിക്കുന്നു..അതൊക്കെ ഫില്‍ ആവുമ്പോള്‍ സത്യായും കാശയക്കാമേ...

  മറുപടിഇല്ലാതാക്കൂ
 4. 1. നാട്ടിലൂടെ ഓടുന്ന പഴഞ്ചൻ ബസ്സുകൾക്കുപകരം പുതിയ ബസ്സുകൾ സർവ്വീസ് ആരംഭിക്കണം.
  2. ഓട്ടോസ്റ്റാന്റുകളിൽ ഓട്ടോകൾ വരുമ്പോഴും പോകുമ്പോഴും പഞ്ച് ചെയ്യാൻ സൗകര്യം ഉണ്ടാക്കണം. അപ്പോൾപ്പിന്നെ വരുന്ന ക്രമത്തിൽത്തന്നെ ഓട്ടം പൊയ്ക്കൊള്ളുമല്ലോ.

  എല്ലാ പൗരന്മാർക്കും കാറും പെട്രോളും സൗജന്യമായി നൽകുമെങ്കിൽ ആദ്യം പറഞ്ഞ രണ്ടുനിർദ്ദേശങ്ങളും ഒഴിവാക്കാം.

  മറുപടിഇല്ലാതാക്കൂ
 5. @ കുര്യച്ചന്‍- താങ്ക്യൂ ... താങ്ക്യൂ... സ്വിസ്സ് ബാങ്കിൽ കള്ളപ്പണമുണ്ടെന്നു സംശയിക്കുന്ന കുര്യച്ചൻ സ്വന്തം വേൾഡ് ബാങ്കിൽ നിന്നും അയച്ച ഡോളർ ക 000,0000,0000,000 കൈപ്പറ്റി.. റെയിൽ വേയെ കൊളമാക്കിയതിനു ശേഷം മാത്രേ കച്ചോടമുള്ളൂ എന്ന് ബന്ധപ്പെട്ടവർ പറഞ്ഞത് വ്യസന സമേതം അറിയിക്കുന്നു..
  കമന്റിനു വായനക്ക് നമസ്ക്കാരം..

  മറുപടിഇല്ലാതാക്കൂ
 6. @ c.v.thankappan- തങ്കപ്പേട്ടാ ..

  ഹ ഹ
  വായനക്കും കമന്റിനും നന്ദി അറിയിക്കുന്നു..സ്നേഹപുരസ്സരം

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മനസ്സിലായില്ലേ?പെട്രോളിന് വിലകൂട്ടീ....
   ദീര്‍ഘവീക്ഷണം കൊള്ളാം.
   ആശംസകള്‍

   ഇല്ലാതാക്കൂ
  2. അതുകൊണ്ടാണു തങ്കപ്പേട്ടാ പ്രത്യേക അറിയിപ്പ് എന്നു പറഞ്ഞു കൊടുത്തത്..ഹ ഹ

   സ്നേഹത്തോടെ

   ഇല്ലാതാക്കൂ
 7. @ അനശ്വര-മതി.. വിരോധം ഇല്ല്യ..ബാങ്ക് അകൗണ്ട് അയച്ചു തന്നാൽ പോരെ..തീർന്നൂലോ പരാതി...വായനക്കും കമന്റിനും നന്ദി.

  @ Harinath - അതെ അതെ... താങ്കൾ പറഞ്ഞത് ശരിയാണ്‌... ഓട്ടോ നഷ്ടത്തിലാണെന്ന് പറയ് കയും ചെയ്യും ചെറിയ ദൂരത്തിലേക്കാണ്‌ യാത്രയെങ്കിൽ നമ്മളെയൊട്ട് കയറ്റത്തുമില്ല... എട്ടുമണിക്ക് ഓട്ടോയെടുക്കും രണ്ടോ നാലോ ട്രിപ്പ് ഓടി വേഗം ജോലി മതിയാക്കും...അപ്പോൾ നഷ്ടത്തിലായതു കൊണ്ടാണോ വൻ ലാഭത്തിലായതു കൊണ്ടല്ലേ പണിയെടുക്കൽ വേഗം നിർത്തുന്നത്...
  വായനക്കും കമന്റിനും നന്ദി..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ശരിയാണ്‌. നൂറുരൂപയ്ക്കുള്ള ഓട്ടം കിട്ടാനിടയുള്ളതുകാരണം ഇരുപതുരൂപയ്ക്കുള്ള ഓട്ടം പോകില്ല.

   ഇല്ലാതാക്കൂ
  2. അതെ..(പയ്യന്നൂരിൽ) റെയിൽ വേ സ്റ്റേഷനരികിലായതിനാൽ ഞാനും എന്റെ നാട്ടുകാരും ഒരു പാട് അനുഭവിക്കുകയാണ്… വണ്ടി വരുമ്പോൾ ഓട്ടോറിക്ഷക്കാർ സാധാരണ ഓട്ടം പോകില്ല.. എത്രെ പരിചയമുള്ളവരായാലും പറയും അവർ വേറെ ആളെ കാത്തു നിൽക്കുകയാണെന്ന്..
   ഈയ്യിടെ എന്റെ അയൽ വക്കത്തെ, ഒരു കുഞ്ഞ്..കരയുമ്പോൾ പെട്ടെന്ന് ശ്വാസം നിലച്ച ഒരു കുഞ്ഞിനെയും കൊണ്ട് അവർ റോഡിനു കുറുകെ നിന്നിട്ടും, കുട്ടിക്ക് സുഖമില്ല എന്നു വിളിച്ചു പറഞ്ഞിട്ടും, കാലിയടിച്ചു പോകുന്ന മനസ്സാക്ഷിയില്ലാത്ത റിക്ഷക്കാർ ശ്രദ്ധിക്കുക പോലും ചെയ്യാതെ പോയി.. ഒടുവിൽ പെട്ടെന്ന് അടുത്തുള്ള ഒരാൾ കാറുമായി അപ്രതീക്ഷിതമായി വന്നതിനാൽ പെട്ടെന്ന് ഡോക്ടറുടെ അടുത്തെത്തിച്ചതിനാൽ കുഞ്ഞ് രക്ഷപ്പെട്ടു..!
   മറ്റൊരിക്കൽ സുഖമില്ലാത്ത ഒരാളെ ഡോക്ടറുടെ അടുത്തെത്തിക്കാൻ വേണ്ടി റിക്ഷക്കാരനെ നിർത്തിയപ്പോൾ , ഒരു റിക്ഷക്കാരൻ പറഞ്ഞത് സമയമില്ല റെയിൽ വെ ഗെയിറ്റ് അടക്കും എന്നാണ്. എന്നിട്ട് വേഗത്തിൽ ഓടിച്ചു പോയി..ഓരോ ആൾക്കും പല വിധത്തിലുള്ള അനുഭവങ്ങൾ ഉണ്ട്..!

   ഇല്ലാതാക്കൂ
 8. പാവപ്പെട്ടവരുടെ വാഹനമാണ്‌ ബസ്സ് എന്ന് പരിഹാസരൂപത്തിൽ പറയുമെങ്കിലും അതിലൽപ്പം കാര്യമുണ്ട്. ബസ്സ് യാത്ര സൗജന്യയാത്രയാക്കിമാറ്റിയാൽ പുതിയൊരുഗതാഗതസംസ്കാരം നമുക്കുണ്ടാക്കിയെടുക്കാം. ബസ്സുകളുടെ നിലവാരത്തിനനുസരിച്ച് ചാർജ്ജിൽ ഏറ്റക്കുറച്ചിൽ ഏർപ്പെടുത്തുന്നതുകൊണ്ടും പ്രയോജനമുണ്ടാകും.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ബസ്സ് യാത്ര സൗജന്യയാത്രയാക്കിമാറ്റിയാൽ പുതിയൊരുഗതാഗതസംസ്കാരം നമുക്കുണ്ടാക്കിയെടുക്കാം.
   ------------------
   എങ്ങിനെ എന്നതാണു വിഷയം..

   സ്നേഹത്തോടെ

   ഇല്ലാതാക്കൂ
 9. താങ്കളുടെ ഈ അവസ്ഥയില്‍ അകാതമായ ദുഃഖം രേഖപെടുത്തുന്നു ...
  സിമ്പതിയുടെ പേരില്‍ ഞാന്‍ കുറച്ചു ഡോല്ലെര്സ് അയച്ചു തരാം... ഐ മീന്‍ സിംഗപൂര്‍ ഡോളര്‍ ..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. khaadu - ദിർഹംസും സ്വീകരിക്കും..ഹ ഹ.. നമുക്ക് വിരോധമില്ല..
   നിങ്ങൾ അതിനായി ഇനി സിംഗപ്പൂർ യാത്രയൊന്നും സംഘടിപ്പിച്ചേക്കരുത്.....ആ പണോം കൂടി നമുക്കയച്ചു തന്നാൽ സുഖായി കഞ്ഞി കുടിച്ചു കഴിയാം.. വെറുതെ പണം അനാവശ്യമായി ചിലവാക്കേണ്ട .. നിയന്ത്രണം വേണം.. നിയന്ത്രണം!

   ഇല്ലാതാക്കൂ
 10. പിന്‍ കുറിപ്പ് :
  ഈ നോട്ടീസ് അവഗണിച്ച കുട്ടാപ്പിയെ ഉറുമ്പ് കടിച്ചു ,
  ശശിയുടെ ബിസ്സുറ്റ് ചായയില്‍ വീണു പോയി ..
  പുഷ്പന്‍ TV കാണാന്‍ ഇരുന്നപ്പോള്‍ കറന്റ്‌ പോയി ..
  സംഭാവന കൊടുത്ത സതീശന് ലോട്ടറി അടിച്ചു
  നര്‍മ്മം ഇഷ്ടായി സുഹൃത്തെ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. @ Satheesan .Op -
   നോക്കൂ അനുഭവസ്ഥരുടെ സാക്ഷ്യം…

   മില്ല്യൺ കണക്കിന് ആളുകളിൽ ഒരാളുടെ സാക്ഷ്യം..

   വായനക്കും കമന്റിനും നന്ദി

   ഇല്ലാതാക്കൂ
 11. ഹ ഹ . കൊള്ളാം. നല്ല ഒന്നാന്തരം ആക്ഷേപഹാസ്യം.
  ഇങ്ങനെ പോയാൽ യാത്രക്കാരുടെ കാര്യം എന്താകുമോ എന്തോ ?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. @ Abhinav- വായനയ്ക്ക് നന്ദി അഭിനവ്... യാത്രക്കാരെ ദൈവം അനുഗ്രഹിക്കട്ടേ.

   ഇല്ലാതാക്കൂ
 12. പ്രിയപ്പെട്ട സുഹൃത്തേ,
  ഇത്രയും മിനിമം ആവശ്യം പറയുമ്പോള്‍, സഹായിക്കാതിരിക്കുന്നതെങ്ങിനെ? സത്യസന്ധനാണെന്നു,മറ്റാരും പറയേണ്ട ആവശ്യമില്ല കേട്ടോ!
  അപ്പോള്‍, വിവരങ്ങള്‍ എല്ലാം പ്രസിദ്ധീകരിക്കു. ആവശ്യം പരിഗണിക്കാം.:)
  ആശംസകള്‍!
  സസ്നേഹം,
  അനു

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. @ anupama- താങ്കളുടെ സന്മനസ്സിനു നന്ദി..കലക്ടറെ കൊണ്ടായിരുന്നു പറയിക്കേണ്ടത്.. ജില്ലയുടെ മൊത്തം കാര്യം നോക്കുമ്പോൾ സമയം കിട്ടിയില്ലേങ്കിലോ എന്നോർത്ത് വിഷമിപ്പിക്കാൻ പോയില്ല...നമ്മളുടേത് ഒരു ചിന്ന വിഷയമല്ലേ.. അതാ...

   ഇല്ലാതാക്കൂ
 13. എന്റെ അക്കൌണ്ട് ഇന്‍കം ടാക്സുകാര്‍ ഫ്രീസ് ചെയ്തിരിക്കുകയാ....
  ഒരു രക്ഷയുമില്ല. കുറച്ച് കാശ് കുഴല്‍പ്പണമായി തരാമെങ്കില്‍ അതും അതിന്റെ പലിശയും താങ്കളുടെ ഇപ്പോഴത്തെ ആവശ്യത്തിനുള്ള കാശും ചേര്‍ത്ത് മടക്കിത്തരാം...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നിങ്ങളുടെ വെഷമോം ഇപ്പോഴത്തെ അവസ്ഥയും മനസ്സിലാക്കി ഒരു കിലോമീറ്റർ നീളവും അര ഇഞ്ച് വ്യാസവുമുള്ള ഒരു കുഴലിൽ പൈസ ഇട്ടിട്ടുണ്ട്.. കിട്ടീട്ടുണ്ടാവും എന്ന് കരുതുന്നു...നമ്മൾ വിഷമിച്ചാലും സാരമില്ല.. തല്ക്കാലം നിങ്ങളെ ആവശ്യം നടക്കട്ടേ...കിട്ട്യാൽ താങ്ക്സ് .. താങ്ക്സ് ന്ന് പറയാൻ മറക്കേണ്ട..ഈയ്യാളോട് ചോദിക്കാൻ പോയ എന്നെ വേണം തല്ലാൻ...കൈയ്യിന്ന് കാശും പോകും വായെടുത്താൽ കിട്ടീട്ടില്ല.. കിട്ടീട്ടീല്ല എന്ന് നൊണയും പറയും..


   വായനക്ക് നന്ദി

   ഇല്ലാതാക്കൂ
 14. ഈയൊരു അറിയിപ്പ് മറ്റുള്ളവരിലേക്കും കൂടെ എത്തിക്കുന്നവര്‍ക്ക് ആയുരാരോഗ്യ സൗഖ്യം ആശംസിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. @ നാമൂസ്-
   അപ്രകാരം ഭവിക്കട്ടെ….നിങ്ങളുടെ നാക്ക് വെറും നാക്കല്ലാതായി തീരട്ടെ പകരം പൊന്നായി തീരട്ടെ നീയ്യെന്റെ മുത്തായി തീരട്ടെ എന്നൊക്കെ പറയണമെന്നുണ്ട്.. ധന സഹായം കിട്ടീട്ട് പറയാം..വെറുതേ നാക്കു വെടക്കാക്കുന്നതെന്തിനാ അതാ... വായനക്കെന്റെ നന്ദി

   ഇല്ലാതാക്കൂ
 15. അഫ്രികാക്കാരനും അമേരിക്കകാരനും ഒക്കെ പണ്ട് മെയില്‍ അയച്ചു ധര്‍മം ചോദിച്ചിരുന്നു ഇപ്പോള്‍ മലയാളിയും ഒട്ടും മോശമല്ലന്നു തെളിയിച്ചിരിക്കുന്നു ഹ ഹ ഹ ഹ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. … പാവമാം നമുക്കൊരു സഹായം.. നാട്ടുകാർക്കൊരു ഹാപ്പി… അത്രേയുള്ളൂ കവിയൂർ സാർ.. അല്ലാതെ നമുക്ക് ആരോടും വല്ല ദേഷ്യവും ഉണ്ടായിട്ടാണോ?

   വായനക്ക് നന്ദി.. കമന്റിനും
   സ്നേഹപൂർവ്വം

   ഇല്ലാതാക്കൂ