പേജുകള്‍‌

ചൊവ്വാഴ്ച, മാർച്ച് 20, 2012

പറയേണ്ട ചിലതും പറയാത്ത ചിലതും

1) യാത്ര

നഷ്ട സ്വപ്നങ്ങളാണെനിക്ക് ഇറക്കി വെക്കാനുള്ളത്
നരകത്തിന്റെ വാതിൽ പടിക്കൽ
എന്നിട്ടെനിക്കുറക്കെ വിളിച്ചു പറയണം
നഷ്ടപ്പെട്ട ഈ സ്വപ്നങ്ങൾ നിങ്ങൾക്കുള്ളത്
അകത്തു വെക്കുക
“തിളപ്പിച്ചു കഴിച്ചോളൂ”
ഇനിയും നഷ്ട സ്വപ്നങ്ങൾക്കായി
കാത്തിരിക്കരുത്..
ഇതവസാനത്തെ തിരിച്ചടവ്!
ദൂരെയൊരു മഴവില്ലു കാണുന്നു
പുതിയ സ്വപ്നങ്ങൾ വിതച്ചു കൊയ്യാൻ
വേഗം എനിക്ക് സ്വർഗ്ഗത്തിലേക്ക് പോകണം!

2)  തുലാസ്
ചിലരെന്നെ വിശ്വസിക്കാറുണ്ട്
ചിലരെന്നെ അവിശ്വസിക്കാറും!
എനിക്കെന്ത്?
ശ്വാസവും നിശ്വാസവും
ഇട്ടു തൂക്കുന്ന
വിശ്വാസവും
അവിശ്വാസവുമാണെന്റെ
തുലാസ്!
വിളിച്ചും, കൂവിയും
പമ്മിയിരിക്കുന്നോർക്കും
മുങ്ങിയിരിക്കുന്നോർക്കും
ഉണർന്നോർക്കും
ഉറങ്ങിയോർക്കും
സ്നേഹം കലക്കി കൊടുക്കണം!
അണുവായെങ്കിലും
ജീവൻ ബാക്കിയുണ്ടെങ്കിൽ!

2) നുണകൾ പറയുന്നത്!

അന്നും ഇന്നും
എന്നും എവിടേയും
ഇപ്പോഴും എപ്പോഴും
ആരോടും എന്തിനും
ആവശ്യമായും അനാവശ്യമായും
കണ്ടും കാണാതെയും
കേട്ടും കേൾക്കാതെയും
നടന്നും ഓടിയും
ഇരുന്നും ഒളിഞ്ഞു നോക്കിയും
വിഷമിച്ചും വിഷമിപ്പിച്ചും,
നിങ്ങൾ നുണ പറയാറില്ല,
കുശുകുശുക്കാറില്ല, ചെവി കൊടുക്കാറില്ല,
ചെവികടിക്കാറില്ല
തരിമ്പുംവിശ്വസിക്കാറുമില്ല!
തലയിണവെക്കാത്തതിനാൽ
മന്ത്രങ്ങൾ ഉപദേശിക്കുന്നത്
ഉരുക്കഴിക്കാറുമില്ല!

3) അന്ന്

കണ്ടെങ്കിൽ ഉണ്ടിട്ട് പോണം
ഉണ്ടെങ്കിൽ കണ്ടിട്ട് പോണം
നന്ദി പ്രകടിപ്പിച്ചോനേ,
ബഹുകേമൻ എന്ന് വിളിക്കണം!

ഇന്ന്

കാണാതെ പോയി ഉണ്ടിട്ട് പോണം
ഉണ്ണാതെ പോയെന്ന് കണ്ടിട്ട് പറയണം!
നന്ദി കാട്ടുന്നോനെ കണ്ടാൽ കുളിക്കണം!

14 അഭിപ്രായങ്ങൾ:

  1. ഓരോ കവിതയും വ്യത്യസ്തമായ ഭാവതലങ്ങളിലാണ് !

    എങ്കിലും കൂടുതല്‍ പ്രിയം തോന്നിയത് യാത്രയിലാണ് യാത്രകള്‍ കൂടുതല്‍ പ്രിയമുള്ളതും സ്നേഹാശംസകളോടെ @ കേള്‍ക്കാത്ത ശബ്ദം

    മറുപടിഇല്ലാതാക്കൂ
  2. കാണാതെ പോയി ഉണ്ടിട്ട് പോണം
    ഉണ്ണാതെ പോയെന്ന് കണ്ടിട്ട് പറയണം!
    നന്ദി കാട്ടുന്നോനെ കണ്ടാല്‍ കുളിക്കണം!
    ബഹുകേമം കവിതകള്‍ ഒന്നിനൊന്ന്.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. ഏറ്റവും ഇഷ്ടപ്പെട്ടത്: അന്ന് ഇന്ന്

    മറുപടിഇല്ലാതാക്കൂ
  4. കാണാതെ പോയി ഉണ്ടിട്ട് പോണം
    ഉണ്ണാതെ പോയെന്ന് കണ്ടിട്ട് പറയണം!
    നന്ദി കാട്ടുന്നോനെ കണ്ടാൽ കുളിക്കണം!


    ഹഹഹ.... കൊള്ളാം...

    മറുപടിഇല്ലാതാക്കൂ
  5. വായിച്ചു,എല്ലാം നല്ല ആശയങ്ങള്‍..,, ഒന്നുകൂടെ വായിച്ചുനോക്കി ആറ്റികുറുക്കാമായിരുന്നു എന്നുതോന്നി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @ ഇലഞ്ഞിപൂക്കള്‍-
      അഭിപ്രായം നിറഞ്ഞ മനസ്സാൽ സ്വീകരിക്കുന്നു..
      വായനക്കെത്തിയതിനു സന്തോഷമുണ്ട്

      ഇല്ലാതാക്കൂ
    2. നന്നായി മാധവധ്വനി.. എല്ലാം വായിച്ചു.. ഇത്തിരി വൈകിപ്പോയെന്നുമാത്രം. ക്ഷമിക്കുക..

      ഇല്ലാതാക്കൂ
    3. @ ശ്രീജിത്ത് മൂത്തേടത്ത്
      thank you

      ഇല്ലാതാക്കൂ
  6. അസ്സലായിരിക്കുന്നു.
    അവസാനകവിതക്ക് എന്താ ഒരു മൂര്‍ച്ച!!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജിത്തേട്ടാ....താങ്കളുടെ വിലപ്പെട്ട സമയത്തിലും എന്റെ ബ്ലോഗു വായിക്കാൻ സമയം കണ്ടെത്തിയതിന്ഹൃദയം നിറഞ്ഞ നന്ദി

      ഇല്ലാതാക്കൂ