പേജുകള്‍‌

വ്യാഴാഴ്‌ച, മാർച്ച് 22, 2012

ഒരിടത്തൊരിടത്ത്..

ചന്ത!

അന്നൊരാൾ പറഞ്ഞത്
ചായ കുടിക്കാൻ ക്ഷണിച്ച്
ഹോട്ടലിലിരുത്തീട്ട്,
പിറകുവാതിലൂടെ കടന്നു കളഞ്ഞ കഥ!

ഇന്നൊരാൾ പറഞ്ഞ കഥ,
പ്രണയിക്കാൻ ക്ഷണിച്ചിട്ട്
ഭോഗോത്സവക്കളരീയിൽ വിറ്റ കഥ!

കേട്ടയാൾ പറഞ്ഞത്,
കഥ കേട്ട് തരിച്ചിരിക്കാൻ നേരമില്ലാതോടി,
ക്യൂ നിന്ന് തിരിച്ചറിയാതെ, പരേഡിൽ രക്ഷപ്പെട്ട കഥ!

നേരില്ലാത്ത ഭൂമില്,കാടില്ലാത്ത രാജ്യത്ത്,
മാതാവും പിതാവും മാതുലനും ഉടപ്പിറന്നോനും
മൃഗമായ കഥ പറയുമ്പോൾ,
ജനിക്കുന്ന കുഞ്ഞുങ്ങൾ ഇനിയേതു കഥ കേൾക്കണം
ഇനിയേതു കാട്ടു മൃഗങ്ങളുടെ ഗുണപാഠമറിയേണം!

പ്രണയം ഓർമിപ്പിക്കുന്നത്.

പഷ്ണിക്കാരനായ
രായന്റെ മോളും
കുബേരനായ
രാജന്റെ മോളും
മിസ്സടിച്ച
കണ്ടോനോടൊപ്പം
നാടുവിട്ടപ്പം
രായന്റെ മോള്
വഴിയാധാരമായി
രാജന്റെ മോള്
തിരിച്ചു വന്ന്
കല്യാണം കഴിച്ച്
തമ്പുരാട്ടിയായ്!

യുഗരാശി

അപ്പൂന്റെ അപ്പൂപ്പനും
അമ്മൂന്റെ അമ്മൂമ്മയ്ക്കും
ഇനിയും പ്രേമിക്കണം
അപ്പൂന്റെ അപ്പൂപ്പന്
നാലു വയസ്സു കാരിയെ!
അമ്മൂന്റെ അമ്മൂമ്മയ്ക്ക്
അഞ്ചു വയസ്സുകാരനെ!
പ്രേമിച്ചും പീഢിപ്പിച്ചും
കല്ല്യാണം കഴിച്ചും
ചാവുമുമ്പേ പ്രേമം
ആഘോഷമാക്കണം,
അനശ്വരമാക്കണം!
കുഴിയടി കണ്ടാലും,
കുടുംബമഹിമ വിറ്റിട്ടും
ജയിലിൽ പോണം!
യുവാക്കൾക്കില്ലാത്ത യുവരക്തം!

18 അഭിപ്രായങ്ങൾ:

 1. മൂന്നും ഇഷ്ടമായി. ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. @ മുല്ല -

   വായനക്ക് നന്ദി..കമന്റിട്ടതിനും..

   ഇല്ലാതാക്കൂ
 2. വ്യത്യസ്തങ്ങളായചിന്തകൾ....നന്നായിരിക്കുന്നു...ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 3. മൃഗങ്ങൾ പഠിപ്പിക്കുന്ന ഗുണപാഠം പഠിക്കുകതന്നെ വേണം.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. @ Harinath -ഉദ്ദേശിച്ചത് പിതാവു തന്നെ സ്വന്തം കുട്ടിയുടെ മാനം കവരുന്ന മൃഗമായാൽ എന്നാണ്‌...വ്യക്തമാകാത്തതതിൽ ക്ഷമ ചോദിക്കുന്നു

   ഇല്ലാതാക്കൂ
 4. നേരില്ലാത്ത ഭൂമില്,കാടില്ലാത്ത രാജ്യത്ത്,
  മാതാവും പിതാവും മാതുലനും ഉടപ്പിറന്നോനും
  മൃഗമായ കഥ പറയുമ്പോൾ,
  ജനിക്കുന്ന കുഞ്ഞുങ്ങൾ ഇനിയേതു കഥ കേൾക്കണം
  ഇനിയേതു കാട്ടു മൃഗങ്ങളുടെ ഗുണപാഠമറിയേണം!

  മൂന്നും നന്നായി...

  മൂന്നാമത്തെ ഒന്ന് മലയാളത്തില്‍ പറഞ്ഞു തരുമോ... എനിക്കങ്ങുട് ഓടിയില്ല ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. @ khaadu -
   ഇപ്പോഴത്തെ പുതിയ ട്രെൻഡ് പറഞ്ഞെന്നേയുള്ളൂ...മരണത്തോടടുത്തയാൾ പിഞ്ചു കുഞ്ഞുങ്ങളെ പീഢന വിധേയരാക്കുന്നു..എന്നേ അർത്ഥമാക്കിയുള്ളൂ...

   ഇല്ലാതാക്കൂ
 5. മൂടുപടമണിഞ്ഞ യാഥാര്‍ത്ഥ്യങ്ങള്‍
  വരഞ്ഞിട്ടപ്പോള്‍...,..............
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ തങ്കപ്പേട്ടാ കാലം കലിയുഗം....വായനക്കും കമന്റിനും നന്ദിയോടെ..

   ഇല്ലാതാക്കൂ
 6. അര്‍ത്ഥവത്തായ വരികള്‍,,
  ആധുനിക കാലഘട്ടത്തിന്റെ പച്ചയായ മുഖം...

  ഭാവുകങ്ങള്‍.....

  മറുപടിഇല്ലാതാക്കൂ
 7. ആദ്യം ചൂക്ഷണം

  പ്രണയവിത്യസങ്ങള്‍

  ജീവിതത്തോടുള്ള ആര്‍ത്തി

  മറുപടിഇല്ലാതാക്കൂ
 8. മറുപടികൾ
  1. വായനക്കെന്റെ നന്ദി …കമന്റിനും... കവിത എന്നൊന്നും വിളിക്കേണ്ട ..കുത്തിക്കുറിക്കലുകൾ എന്ന് വിളിച്ചാൽ മതി.. വെറുതെ നല്ല കവികളെ കൊണ്ട് അതും ഇതും പറയിക്കേണ്ട..ഇതില് അലങ്കാരമെവിടെ? പ്രങ്ങ്യാസമെവിടെ? വൃത്തമെവിടെ? ദീർഘമെവിടെ? ലഘുവെവിടെ? ഗുരു എവിടെ? എന്നൊക്കെ ചോദിച്ചാൽ കുഴങ്ങി..അപ്പോൾ എനിക്ക് ഗംഗയിൽ മുങ്ങി നിവർന്നാൽ തീരാത്ത പാപ കർമ്മമുണ്ടാവും..

   ഇല്ലാതാക്കൂ
 9. ഒന്നാമത്തേത് കവിതാഗുണം കൊണ്ടും, രണ്ടാമത്തേത് ഇന്നത്തെ സാമൂഹ്യ വ്യവസ്ഥയുടെ നേര്‍ ബിംബമായാത് കൊണ്ടും, മൂന്നാമത്തേത് ചടുലമായ പരിഹാസം കൊണ്ടും ഹൃദ്യമാക്കി

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. കവിത എന്നൊന്നും വിളിക്കേണ്ട ..കുത്തിക്കുറിക്കലുകൾ എന്ന് വിളിച്ചാൽ മതി.. വെറുതെ നല്ല കവികളെ കൊണ്ട് അതും ഇതും പറയിക്കേണ്ട..ഇതില് അലങ്കാരമെവിടെ? വൃത്തമെവിടെ? ദീർഘമെവിടെ? ലഘുവെവിടെ? ഗുരു എവിടെ? എന്നൊക്കെ ചോദിച്ചാൽ ചോദിച്ചാൽ ഞാൻ കുഴങ്ങും അജിത്തേട്ടാ..
   സ്നേഹപൂർവ്വം

   ഇല്ലാതാക്കൂ