പേജുകള്‍‌

ഞായറാഴ്‌ച, മാർച്ച് 11, 2012

ചില കലിപ്പുകളും ചില എരണം കെട്ട വഹകളും!

“..നിന്റെ പുതപ്പു എടുത്തുകളയുന്നവന്നു വസ്ത്രവും തടുക്കരുതു. ..അതും വിട്ടു കൊടുക്ക....”
യേശുവിന്റെ വാക്കുകൾ എവിടെയൊ വായിച്ചു കേട്ടായിരിക്കണം അതിന്റെ യഥാർത്ഥ അർത്ഥമറിയാത്ത അവർ പരുങ്ങി..
വേണോ?... വേണ്ടയോ..?.. വേണം ണ്ട...!
ഒടുവിൽ രണ്ടും മൂന്നും നാലും അഞ്ചും ഒക്കെ കല്പിച്ച്... പിന്നെ അവർ പുതപ്പു വിട്ടു കൊടുത്തു..മഹാമനസ്ക്കരായ അവർ വസ്ത്രങ്ങൾ ഓരോന്നായി ഉരിഞ്ഞെറിഞ്ഞ് സിമ്പിളായി നടന്നു...വല്യ വല്യ ആളുകൾ പറഞ്ഞു ഗ്ളാമറസ്സ് ..ബ്യൂട്ടിഫുള്‌...
ചെറിയ ചെറിയ ആളുകൾ പറഞ്ഞു..“ അയ്യേ...എക്സ്ണ്ട്രിക്....ഈ നടിമാരു പെണ്ണുങ്ങള്‌ക്ക് എന്തിന്റെ കേടാ,,, എവിടെയൊക്കെ കേടാ...”
അതൊന്നും കാര്യമാക്കാതെ അവർ പിന്നേയും വായിച്ചു കേട്ടത് ഓർത്തോണ്ടിരുന്നു... ..അർത്ഥമറിയാത്ത പാവം അവർ.!..മനസ്സിലാക്കാനുള്ള വിഷമം... തലയിൽ പച്ചച്ചോറ്‌ പൊതിഞ്ഞു വെച്ചിട്ടില്ലാത്ത നിഷ്ക്കളങ്കർ..!
അവർ പറഞ്ഞു “ കലിപ്പുകള്‌ തീരണില്ലല്ലോ എന്റെ കർത്താവേ....” .. പിന്നെ വിളിച്ചു പറഞ്ഞു ഗ്ളാമറസ്സ് വേഷം ധരിക്കാൻ തയ്യാറാണ്.. വേഷം തന്നാൽ തുണി ഇല്ല്യാതെയും...“
അവർ തുണീം കുപ്പായോം ഉരിഞ്ഞെറിഞ്ഞു...ലേശമെങ്കിലും ഇല്ലെങ്കിൽ ആളോള്‌ എന്തെങ്കിലും വിചാരിക്കും..കുടുംബക്കാരും മറ്റും കാണുന്നതാണ്‌...അവർക്ക് നാണം വരും എന്ന് ഡയരക്ടർമാർ പറഞ്ഞതു കൊണ്ടാകണം .. ഉടുത്തു എന്ന് തോന്നിപ്പിക്കാൻ ഒരു ടൗവ്വൽ കൊണ്ട് ദേഹം പൊതിഞ്ഞു..
പിന്നെം പിന്നെം പറഞ്ഞു..“ കലിപ്പുകള്‌ തീരണില്ലല്ലോ....”
 പിന്നെ അവർ വലീയ ഹോട്ടലിൽ വലീയ റൂമെടുത്ത് കലിപ്പുകള്‌ തീരാതെ ശരീരം പങ്കുവെച്ചു പങ്കു വെച്ചു കൊടുത്തു ..അവരെപ്പോലെ മുറുമുറുപ്പുകള്‌ തീരാത്ത  ചിലര്‌ ചിതലരിച്ചു പോകുന്ന ഉറുപ്പ്യകൾ  വെറുതെ നാശമാകേണ്ട എന്നു കരുതി വലിച്ചെറിഞ്ഞു കൊടുക്കുന്ന പത്തായിരോം, ഇരുപതിനായിരോം അടുക്കി പെറുക്കി വെച്ചു വെച്ചു..
പിന്നെം പിന്നെം പറഞ്ഞോണ്ടിരുന്നു.. കലിപ്പുകള്‌ തീരണില്ലല്ലോ ..ന്റെ കർത്താവേ..!....കലിപ്പുകള്‌ തീരണില്ല്യല്ലോ ന്റെ കർത്താവേ...!
ഇതൊന്നുമറിയാത്ത പാവം റെയിഡന്മാർ ഏമാന്മാർ അവരെ പിടിച്ചോണ്ടു പോയി ..
മറ്റൊരു പണീം ഇല്ല്യാതെ മുറുക്കി തുപ്പിയും കണ്ടോന്‌ പാര വെച്ചും നടക്കണ ചാനലച്ഛന്മാർ “ നിലവിളിച്ചോണ്ട്  ലോകം മൊത്തം പറഞ്ഞോണ്ടിരുന്നു.''..ദേണ്ടെ അവർ,.... ദേണ്ടെ .. ഇവർ.....”
പിന്നെ ബാറിലൊക്കെ ചുമ്മാ കാൽ ക്കാശിനു കൊള്ളാത്ത വെടി പറഞ്ഞോണ്ട് ഇരിക്കുന്നോരേയും, ബീവറേജസിനു മുന്നിൽ നാട്ടുകാരെ തീറ്റിപ്പോറ്റാൻ കഷ്ടപ്പെട്ട് ക്യൂ നിന്ന് കുടിക്കണോരേയും,ഞാനെത്രെ കുടിച്ചാലും പൂസ്സാവില്ല തറേൽ കിടക്കത്തേയുള്ളൂ വെന്ന് വീമ്പടിക്കണോരേയും. അടിച്ചു ആടിയാടി നടക്കണോരെയും, കുടിക്കാതെ തന്നെ ലോകം സ്വന്തം അപ്പന്റെ വകേലാണെന്ന് വെറുതെ വെടി പറഞ്ഞിരിക്കണോരേയും വിളിച്ചോണ്ട് പോയി ചർച്ചിച്ചു ഛർദ്ദിപ്പിച്ചു..

അനുകൂലിക്കണോരും പ്രതികൂലിക്കണോരും കൂലിത്തല്ലുകാരും അലമ്പും വഴക്കും വക്കാണവുമായി.. കസേരയില്ലാത്ത ആളുകൾ അടിക്കാനെന്ന വ്യാജേന കസേരയുമെടുത്ത് തലേൽ വെച്ച് സ്വന്തം വീട്ടിലേക്ക് വെച്ചു പിടിച്ചു..
മാതാപിതാക്കന്മാർ “ ഇതൊന്നും ശരിയല്ല.. ഇതൊന്നും ശരിയല്ല എന്ന്.. പറഞ്ഞോണ്ട് മക്കളോട് പോയി പഠിക്കാൻ പറഞ്ഞു...”..
മക്കളൊക്കെ അകത്തോട്ട് പോയപ്പോൾ മെല്ലെ ശബ്ദം കുറച്ച് കണ്ട് ചർച്ച ചെയ്യാൻ തുടങ്ങി...
"....ഇതാ ഇപ്പം വല്യ കാര്യം ഇതിനേക്കാൾ വല്യ സംഭവം നമ്മൾ കണ്ടിട്ടുണ്ട്.. എന്നും പിറുപിറുത്തോണ്ട് റൂമിലേക്ക് പോയി കതകടച്ച് മക്കൾ അരചന്മാർകമ്പ്യൂട്ടറ്‌ ഓണാക്കി...
ഈ അസ്സമയത്ത് നെറം മാറുന്ന ഓന്തന്മാർ മൂക്കേൽ കൈവെച്ചു.. പിന്നെ തലേൽ കൈവെച്ചു പറഞ്ഞു..” ഓൾക്കിതിന്റെ ആവശ്യോണ്ടായിരുന്നോ... വല്യ നടിമാരാണത്രെ ..നടിമാര്‌... എന്നെ കല്യാണോം കഴിച്ച് , എന്നേം പോറ്റി കഴിഞ്ഞിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കുമായിരുന്നോ?.... കലിപ്പുകള്‌ തീരുന്നില്ലെങ്കിൽ അവരെം വെച്ച് വ്യാപാരോം നടത്തി സുഖായി ജീവിക്കാരുന്നു..!"
ഏതോ ഒരു കൂരയിൽ നിന്നും ഒരു മുത്തശ്ശി ടീവീം കണ്ട് പിറുപിറുക്കുന്നുണ്ടായിരുന്നു..” വെവരം കെട്ടോള്‌.. എരണം കെട്ടോള്‌.. "
” വെവരം ഇല്ല്യാഞ്ഞിട്ടൊന്നും അല്ല അമ്മേ ... അവരൊക്കെ വല്ല്യ പത്രാസ്സും പഠിപ്പും ഉള്ളോരാ...പണോം പ്രശസ്തീം ഉള്ളോരാ..അല്ലാതെ നമ്മളെ പോലെ കഞ്ഞി കുടിക്കാനില്ലാത്തോരൊന്നും അല്ല!“.. കൂരയിലെ കസേരയിൽ ചാഞ്ഞിരുന്നോണ്ട് അയാൾ പറഞ്ഞു കൊടുത്തു...
അപ്പോഴും അത്രെയ്ക്കൊന്നും വിവരമില്ലാത്ത മുത്തശ്ശി പറഞ്ഞോണ്ടിരുന്നു..”..തുഫൂ.. എരണം കെട്ടോള്‌... വെവരം കെട്ടോള്‌....!“

അങ്ങിനെ ഈ ഭൂമി മലയാളത്തിൽ കാല്ക്കാശിനു വകയില്ലാത്ത മുത്തശ്ശി പറയുന്ന ചെല എരണം കെട്ടൊളും വെവരം കെട്ടോളും പുതപ്പു വിട്ടു കൊടുത്തും വസ്ത്രം വിട്ടു കൊടുത്തും നടനം തുടങ്ങി...
നാടു നാട്ടാരും കൈയ്യടിച്ച് അഭിനന്ദിച്ചോണ്ടിരുന്നു...പിന്നെ പറഞ്ഞു "പോരാ അല്ലേ...ഇത്തിരി കൂടി ആവാമായിരുന്നു ഗ്ളാമറസ്സ് സ്സ് സ്സ്......."

11 അഭിപ്രായങ്ങൾ:

 1. പുതപ്പ് മനസ്സിൽ നിന്നുമാണ്‌ കളയേണ്ടത്. വസ്ത്രം വിട്ടുകളഞ്ഞവർപോലും അത് മനസ്സിൽ നിന്നും കളഞ്ഞിട്ടുണ്ടാവില്ല. മനുഷ്യർ പരസ്പരം അറിയുന്നില്ല. That is കലികാലവൈഭവം.

  മറുപടിഇല്ലാതാക്കൂ
 2. @ ponmalakkaran | പൊന്മളക്കാരന്‍

  @ ശ്രീ-

  @ Harinath -

  വായനക്കും കമന്റിനും നന്ദി അറിയിക്കുന്നു..
  സ്നേഹപൂർവ്വം

  മറുപടിഇല്ലാതാക്കൂ
 3. “..നിന്റെ പുതപ്പു എടുത്തുകളയുന്നവന്നു വസ്ത്രവും തടുക്കരുതു. ..അതും വിട്ടു കൊടുക്ക....”

  മറുപടിഇല്ലാതാക്കൂ
 4. വ്യത്യസ്തമായല്ലോ രചന!
  കലികാലം തന്നെ...........
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 5. @ khaadu -പ്രീയ കാദൂ വായനക്കു നന്ദി

  @ c.v.thankappan

  തങ്കപ്പേട്ടാ...ഇടയ്ക്കൊന്ന് മാറ്റിയെഴുതി എന്നേ ഉള്ളൂ...വായനക്ക് നന്ദി

  മറുപടിഇല്ലാതാക്കൂ
 6. വളരെ മനോഹരം,,,കാലിക പ്രസക്തം
  വാക്കുകള്‍ അതി മനോഹരമായിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 7. ആദിയുഗത്തിന്റെ സന്തതികള്‍ .പണമാണ് ദൈവം .അവിടെ എന്ത് നാണം എന്ത് മാനം .ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 8. @ jasmine -
  @ ഗീതാകുമാരി-താങ്കൾ പറഞ്ഞത് ശരിയാണ്‌.. പണം ഇല്ലാത്തോർക്കു വേണം നാണം...അല്ലാത്തവർക്കെന്തു നാണം..

  വായനക്ക് നന്ദി

  മറുപടിഇല്ലാതാക്കൂ
 9. മാഷിനെ ഗൂഗിള്‍ ടാല്കില്‍ കാണാറില്ല...?

  മറുപടിഇല്ലാതാക്കൂ