പേജുകള്‍‌

വെള്ളിയാഴ്‌ച, മാർച്ച് 16, 2012

വംശ ചരിത്രം!


ഇനിയെന്തിനു പാണോരേ
തുടി കൊട്ടുന്നൂ..
ഇന്നെന്തിനു മാളോരേ
ചെവിയോർക്കുന്നൂ
കുറ്റിച്ചൂലാൽ  തൂത്തുവാരിയോർ
തമ്പ്രാക്കളായി,
തമ്പ്രാക്കളുടെ ഏറാൻ മൂളികൾ
നേതാക്കളായി,
തമ്പ്രാന്റെ തലയരിഞ്ഞോരും
മുളയാണി വെച്ചോനും
പഞ്ചാംഗവും രാശിയും
നോക്കി ഓന്തിന്റെ
വംശവുമായി!
അകമഴിഞ്ഞു വേവിച്ചോരെല്ലാം
അരി മറന്ന് പട്ടിണിയായ്!
അരിയെറിഞ്ഞു വാഴിച്ചോരെല്ലാം,
നിലമറന്ന് തെണ്ടലുമായി!

20 അഭിപ്രായങ്ങൾ:

  1. നന്നായിരിക്കുന്നു രചന.
    തുടികൊട്ടാം,ചെവിയോര്‍ക്കാം
    ഇനിയും വംശ ചരിത്രം കേള്‍ക്കാന്‍.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ..തങ്കപ്പേട്ടാ…വായനക്കും കമന്റിനും നന്ദി
      സ്നേഹത്തോടെ

      ഇല്ലാതാക്കൂ
  2. ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്!
    കൊലച്ചിരി ആകുമോ ആവോ!

    കവിതാപഗ്രഥനം
    സെല്‍വരായപ്പന്‍ അങ്ങേത്തലക്കൂന്ന് ചൂലുമായിറങ്ങീട്ട്ണ്ട്, അതിപ്പ ചൂല് ആവശ്യമുള്ളിടത്തേക്ക് എത്തിക്കാനായുള്ള ഒരിടനിലക്കാരന്‍ മാത്രം. പാണോരും മാളോരും പാട്ടും വായ് നോട്ടവും നിര്‍ത്തി വേം പൊക്കോളിന്‍, സമയാകുമ്പോ വിളിക്കാം എന്ന് കവി സന്ദേഹത്തോടെയെങ്കിലും ഉല്‍പ്പലാക്ഷപ്രേയാല്‍ പറയുന്നുണ്ട്..

    ഒരുറുപ്യെന്റെം അരീല് കല്ലും അരയുറുപ്പ്യേന്റെ അരീല്‍ മണലും ആയതിനാല്‍ (കല്ല് മാഫിയ, മണല് മാഫിയ, യ്യോ‍ാ‍ാ..) അതൊന്നും നമ്മക്ക് ശെര്യാകൂല്ല പഴയ നെലേല് എത്താന്‍ പറ്റാത്തതിനാല്‍ തെണ്ടല് തന്ന്യാണെന്ന് ഇപ്പഴത്തെ വയറ്റീപ്പെഴപ്പിന് നല്ലതെന്ന് രായപ്പാദികള്‍ മനസ്സിലാക്കുന്നിടത്ത് കവിത തീരുന്നു!

    അല്ലാതെ വേറെയാരെം ഉദ്ദേശിച്ചേ ഇല്ലാ, അമ്മ്യാണെ സത്യം!!

    കവിയോടൊരു ചോദ്യം:- ഇങ്ങള് കമ്മു ആണല്ലേ മാഷെ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരിയാണ് നിശാസുരഭി… നിങ്ങളിങ്ങനെ ചിരിച്ചു ചിരിച്ചെങ്ങാൻ ചത്തു പോയാൽ നമ്മളു കൊലപാതകത്തിനു ജയിലീൽ പോയി ചപ്പാത്തി പായ്ക്ക് ചെയ്തത് വിൽക്കേണ്ടി വരും..(ഇപ്പോ ജയിലിൽ തടവുകാരൊക്കെ കാറ്ററിംഗ് സർവ്വീസുകാരാന്നാ കേൾവി)..
      ആരാ സെൽവരായപ്പൻ മൊയലാളി.. അയാൾക്ക് വേറൊന്നും പണീം തൊരയും ഇല്ലേ…നിങ്ങളു പറഞ്ഞോണ്ട് ചോദിക്കുന്നതാ?....അയാള് ബ്ലോഗൊക്കെ പാട്ടത്തിനെടുത്തോ?… നമ്മളാരേം കണ്ടിട്ടൂല്ല അറിഞ്ഞിട്ടും ഇല്ല..നിങ്ങളെന്താ അയാളുടെ അടുത്തുന്നും കമ്മീഷനടിച്ചോണ്ട് തൂത്തുവാരാൻ കരാറെടുത്ത വല്യ ബ്ലോഗു ഗുണ്ടേം ആയോ?.. ഒരെത്തും പിടിം കിട്ടണില്ലല്ലോ…ന്റെ ദൈവേ… നമ്മൾക്ക്ഗൂഗിൾ സാർ തന്നതിന്റെ പട്ടയവും കരാറും ഒക്കെ നമ്മളുടെ പക്കലുണ്ട് ..നിയമാനുസ്രുതമാണ് നമ്മടെ കൃഷിഭൂമീൽ കൃഷി.. അല്ലാതെ ആരാന്റെ പറമ്പിലെ ബ്ലോഗു തേങ്ങേം ബ്ലോഗു മാങ്ങേം മോഷ്ടിച്ചിട്ടില്ല…ആരാന്റെ ബ്ലോഗു പറമ്പിൽ ചോദിക്കാതേം പറയാതെം കൃഷിയും ചെയ്തിട്ടില്ല..ബ്ലോഗു കൃഷി ചെയ്യണീടത്തും തൊരപ്പന്മാരാണല്ലോ.. ശിവ.. ശിവ.. ഇങ്ങനാണെങ്കിൽ എന്തെങ്കിലും പുകയിലകഷായമോ, പഴക്കെണിയോ വേണ്ടി വരും..തൊരപ്പന്മാരെ തുരത്താൻ...

      നമ്മളത്രെയ്ക്ക് വല്യ പുള്ളിയൊന്നും അല്ലേ.. നിങ്ങളെന്നെ സാധാരണ മനുഷ്യനായി കണ്ടാൽ മതി..

      വായനക്കെന്റെ നന്ദി…
      സ്നേഹപൂർവ്വം

      ഇല്ലാതാക്കൂ
  3. ഇനിയെന്തിനു പാണോരേ
    തുടി കൊട്ടുന്നൂ..
    ഇന്നെന്തിനു മാളോരേ
    ചെവിയോർക്കുന്നൂ......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹായ് കാദൂ ഗുഡ് മോർണിംഗ് ..വായനക്കെത്തിയതിനെന്റെ നന്ദി

      ഇല്ലാതാക്കൂ
  4. വന്ന വഴി മറന്നു പോകുന്ന മുതലാളി കൂട്ടത്തിന്നും
    ഓന്ത് പോല്‍ നിറം മാറുന്ന നേതാക്കള്‍ക്കും ഒരു കവിത ഹ ആഹ ഹ ഹാ
    കാലികപ്രസക്തിയുള്ള വരികള്‍

    മറുപടിഇല്ലാതാക്കൂ
  5. തമ്പ്രാക്കളുടെ ഏറാൻ മൂളികൾ
    നേതാക്കളായി,

    ഉം ഉം ഉം കൊള്ളാം .....

    മറുപടിഇല്ലാതാക്കൂ
  6. @ ഞാന്‍ പുണ്യവാളന്‍ -

    വായനക്കുഎന്റെ നന്ദി

    മറുപടിഇല്ലാതാക്കൂ
  7. കാലം അങ്ങിനെയാ എല്ലാത്തിനേം വളര്‍ത്തും എന്നിട്ട് എല്ലാത്തിനേം തളര്‍ത്തും ..തളര്ന്നവര്‍ വളര്ന്നവനെ പ്രാകും ..എന്നാ ശരിക്കും പ്രകെണ്ട്ത് നമ്മളെ തന്നെയാ ..ജിവിതം വളച്ചും തിരിച്ചും കൊണ്ട് പോകാന്‍ കഴിയാത്തവന്‍ എന്തിനാ ജിവിക്കണേ ...പിന്നെ ചൂല്മായി വരുന്നവര്‍ വരട്ടെ ...മനവധാനി അങ്ങോട്ട്‌ ചിരിച്ചു നിന്നോളൂ ഒരു കുഴപ്പവും വരില്ല ..ട്ടോ

    സ്നേഹത്തോടെ പൈമ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @ Pradeep paima-
      ഞാനാരേയും കളിയാക്കീട്ടും ഇല്ല വളർന്നിട്ടും ഇല്ല തളർന്നിട്ടും ഇല്ല .. അപ്പോൾ ആരെയും പേടിക്കേണ്ടതും ഇല്ല…സ്നേഹപൂർവ്വം

      ഇല്ലാതാക്കൂ
  8. അകമഴിഞ്ഞു വേവിച്ചോരെല്ലാം
    അരി മറന്ന് പട്ടിണിയായ്!
    അരിയെറിഞ്ഞു വാഴിച്ചോരെല്ലാം,
    നിലമറന്ന് തെണ്ടലുമായി!

    ഏറെ ഇഷ്ടമായത് ഈ വരികള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. താങ്കൾക്കെന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു

      ഇല്ലാതാക്കൂ