പേജുകള്‍‌

ശനിയാഴ്‌ച, ജനുവരി 28, 2012

വെട്ടം!

അയാൾ ചുമച്ചു!
വിമർശകർ വഴി നടത്തി!
അർത്ഥഗർഭമാണു നിൻ ചുമ,
അനർത്ഥങ്ങൾ നിനക്കും!
അർത്ഥങ്ങൾ മറ്റുള്ളവർക്കും!

അടുക്കിപ്പിടിച്ച വാക്കുകളെ
ചുമച്ചു ചുമച്ച് കാർക്കിച്ചെടുത്ത് തുപ്പുമ്പോൾ
ഇന്നെലെയും ഒരാൾ പറഞ്ഞു.
“..തുപ്പരുത്!..ഭ്രാന്തനെന്നു വിളിക്കും!
തിരിച്ചിറക്കുവാനാഞ്ഞപ്പോൾ
മറ്റൊരാൾ പറഞ്ഞു,
ഇറക്കരുത്!.. ഇറക്കിയാൽ
ഷണ്ഡനെന്നു വിളിക്കും!

തുപ്പാതെ ഇറക്കാതെ
ശ്വാസം മുട്ടിപിടഞ്ഞപ്പോൾ
ത്രിശങ്കു സ്വർഗ്ഗം കാട്ടി
അവരയാളോട് പറഞ്ഞു
“ഇനി നിനക്ക് വിൽ പത്രമെഴുതാം
ദഹിപ്പിക്കേണ്ടത് വൈദ്യുതിയോ,വിറകോ?
അല്ലെങ്കിൽ കടലോ, കരയോ?

ധർമ്മിയും അധർമ്മിയുമൊരുമിക്കാൻ
സ്മൃതി  പഥത്തിൽ പുഷ്പ ചക്രങ്ങൾ?
കതിന?
ആണ്ടു തോറും പായസ ദാനം?
ഉദ്യോഗികൾക്ക്
കൂനിപ്പിടിച്ചിരിക്കാൻ ഒരു ലീവ്?
എന്താണൊരുക്കേണ്ടത്?

അല്ലെങ്കിൽ മണ്മറഞ്ഞാൽ
ഇതുവരെ പുച്ഛിച്ച നിന്നെ
ഒത്തു കൂടി
അകത്തളത്തിൽ രസിച്ച്,
പുറംതളത്തിൽ കണ്ണീരൊഴുക്കി,
മഹാനെന്ന് വാഴ്ത്താം!
ഗദ്ഗദ കണ്ഠനായി തൂവെളിച്ചത്തിൽ?

വികാരമുള്ളവരുടെ വികാരശൂന്യത!
വെളിച്ചത്തിൽ നിന്നും
അന്ധകാരത്തിലെത്തിച്ചു,
നെഞ്ചു തടവി,
മെഴുകു തിരിയുമായി പുറത്തെത്തിയപ്പോൾ
അകത്തും പുറത്തുമിരുട്ട്!

തിരിയണയുമോ?
കാറ്റൊന്ന് വീശുമോ?
അതോ ഉരുകി ഉരുകി മെഴുക്..!
അകത്ത് മുരടനക്കം,
സൂര്യൻ അസ്തമിച്ചു!
ഇരുട്ടത്തിരുന്ന് ആരോ പറയുന്നു
"ഇനിയും സൂര്യനുദിക്കും.. ഉദിക്കാതെ വയ്യല്ലോ?”

11 അഭിപ്രായങ്ങൾ:

  1. ധാര്‍മ്മികരോഷം തുളുമ്പുന്ന വരികള്‍.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    മറുപടിഇല്ലാതാക്കൂ
  2. സമസ്യാ പൂരണത്തിന് കൂടാന്‍ ഒത്തില്ല.
    ഒരുമരണവും കുറെ വിവാദങ്ങളും താങ്കളിലെ ധാര്‍മ്മികരോഷം ആളികത്തിച്ചു. അഭിനന്ദനങ്ങള്‍, ഇങ്ങനെയെങ്കിലും പ്രതികരിക്കാന്‍ കഴിയുന്നതിന്.

    മറുപടിഇല്ലാതാക്കൂ
  3. @ c.v.thankappan
    @ മനോജ് കെ.ഭാസ്കര്‍

    തങ്കപ്പേട്ടാ.. മനോജേ.. വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി...സ്നേഹത്തോടെ..

    മറുപടിഇല്ലാതാക്കൂ
  4. അതെ ഇനിയും സൂര്യനുദിക്കും .വെട്ടം വീശും ...!കവിതകളുടെ വെട്ടവും ഉത്തരോത്തരം വീശിക്കൊണ്ടിരിക്കട്ടെ.അഭിനനന്ദങ്ങള്‍!

    മറുപടിഇല്ലാതാക്കൂ
  5. "ഇനിയും സൂര്യനുദിക്കും.. ഉദിക്കാതെ വയ്യല്ലോ?”

    ഇനിയും ഇനിയും ഉദിക്കട്ടെ... ഒന്നല്ല...ഒരായിരം..

    എഴുത്തും ഭാഷയും സൂപ്പെര്‍....

    മറുപടിഇല്ലാതാക്കൂ
  6. ഉള്ളിൽ നിറയുമ്പോൾ അറിയാതെ പുറത്തുവരും .ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  7. നല്ല കവിത, പ്രതിഷേധം നിറഞ്ഞ കവിത.
    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  8. @ Mohammedkutty irimbiliyam
    @ khaadu..
    @ സങ്കൽ‌പ്പങ്ങൾ
    @ Abhinav
    വായിച്ച കമന്റിട്ട എല്ലാവർക്കും നന്ദി ..
    സ്നേഹപൂർവ്വം

    മറുപടിഇല്ലാതാക്കൂ
  9. അജ്ഞാതന്‍2012, ജനുവരി 29 8:53 AM

    സുന്ദരം!!!! എന്റെ കവിത ഒന്നു വായിക്കണെ.

    മറുപടിഇല്ലാതാക്കൂ
  10. ആത്മരോഷത്തിലേക്ക് ‘വെട്ടം’ വീശട്ടെ...ഇല്ലെങ്കിൽ തൃശങ്കുസ്വർഗ്ഗത്തിൽ നിലയുറപ്പിക്കാനാവാതെ കത്തിയെരിയുന്ന മെഴുകുതിരിനാളത്തിന്റെ ചുറ്റുമുള്ള കൂരിരുട്ടിലേക്ക് സുര്യനുദിക്കാനായി കാത്തുകിടക്കേണ്ടിവരും.

    മറുപടിഇല്ലാതാക്കൂ
  11. @ ARUN RIYAS
    @ Harinath

    വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

    മറുപടിഇല്ലാതാക്കൂ