പേജുകള്‍‌

ബുധനാഴ്‌ച, ജനുവരി 04, 2012

ആശംസ!

വെട്ടും മുറികളും,
കുത്തും കൊലകളും,
രാഷ്ട്രിയ തുമ്മലും,
പൊട്ടിക്കരച്ചിലും
കോഴക്കഥകളും,
കോഴിക്കഥകളും
തീവ്രവാദങ്ങളും,
നനച്ച പടക്കവും

നടിയുടെ ഡംബും,
നടന വിലാസവും,
അവതാരക കൊഞ്ചലും
പൂവാല ചോദ്യവും!
തുണിപറിച്ചേറും
തുണിയില്ലാതുള്ളലും

ത്മാഭിമാനം
നിറഞ്ഞ ഭാവത്താലെ,
പുഞ്ചിരിച്ചിടുന്ന
പീഢന വീരരും
മുഖം മറച്ചീടുന്ന
പീഢിത വൃന്ദവും
ചപ്പും ചവറും,
മോങ്ങലും ചീറ്റലും,

മണിയറ തീർപ്പായ
പ്രേമ പ്രതിഭയും
അണിയറത്തീർപ്പായ
വിജയ പ്രതിഭയും,
അജ്ഞരാം പ്രേഷക
എസ്. എം എസ്സും
കൈകൊട്ടി കളിപോലെ
പ്രോത്സാഹനങ്ങളും!

തട്ടിപ്പുംചതിവും
മൂക്കു പിഴിച്ചിലും
വിറ്റു തുലപ്പിക്കും
പണയപ്പരസ്യവും!
സ്വർഗ്ഗത്തിലെത്തിക്കും,
ബ്ലേഡു പരസ്യവും!

ആവശ്യമില്ലാത്ത
ചർച്ചയും, തെറിയും,
ആവശ്യമുള്ളോർക്ക്,
അടിയും പിടിയും!
അശ്ലീലകഥകളും
അത്ഭുതകഥകളും
നിറഞ്ഞൊരെൻ ചാനൽ
സമ്പൽ സമൃദ്ധം!
നാം കാണും ചാനൽ
റേറ്റിൽ പ്രസിദ്ധം!

ചാനലു കാണാതെ,
മുങ്ങിമരിച്ചോർക്കും!
ചാനലു കണ്ട്
തൂങ്ങിമരിച്ചോർക്കും
ചാനലു കേട്ട്,
ഹൃദയം തകർന്നോർക്കും
നേരുന്നു കേരളം
പുതുയുഗാശംസ!
പുതുയുഗപിറവിയിൽ
അനുശോചനാശംസ!

15 അഭിപ്രായങ്ങൾ:

 1. ഇങ്ങിനെയൊരാശംസ അവതരിപ്പിച്ചതിന് അഭിനന്ദങ്ങള്‍ .തിരിച്ചും മറിച്ചും പുതുയുഗാശംസകള്‍ .

  മറുപടിഇല്ലാതാക്കൂ
 2. പുതുയുഗാശംസ!
  പുതുയുഗപിറവിയിൽ
  അനുശോചനാശംസ!....


  ഞാനും നേരുന്നു....

  മറുപടിഇല്ലാതാക്കൂ
 3. @ ആറങ്ങോട്ടുകര മുഹമ്മദ്‌
  @ khaadu..
  വായനയ്ക്കും കമന്റിനും നന്ദി..
  പുതുവത്സരാശംസകൾ

  മറുപടിഇല്ലാതാക്കൂ
 4. ഇന്നത്തെ ചനാല്‍മത്സരത്തിന്റെ നേര്‍ക്കാഴ്ചകള്‍ ...
  കിടക്കട്ടെ എന്റെയും ഒരു അനുശോചന ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 5. @ yemceepee വായനയ്ക്കും കമന്റിനും താങ്കൾക്ക്
  നന്ദി..

  മറുപടിഇല്ലാതാക്കൂ
 6. ഇത് ടെലിവിഷൻ ചാനലുകളെക്കുറിച്ചായിരിക്കുമെന്ന് കരുതുന്നു. ആളുകൾ കാണാൻ ഉള്ളതുകൊണ്ടാണല്ലോ അതിൽ വിജയിക്കുന്നത്. അനുശോചനാശംസകൾ അല്ല, ആശംസകൾ തന്നെ അർപ്പിക്കാം.

  മറുപടിഇല്ലാതാക്കൂ
 7. ഞാനും നേരുന്നു
  നവയുഗാശംസ.
  പരസ്യവാചകമനുകരിക്കും
  എന്തെന്നറിയാത്ത കുഞ്ഞുകിടാങ്ങള്‍ക്കും,
  കണ്ടുംകേട്ടും മടുത്തോര്‍ക്കും,
  തലപെരുത്തോര്‍ക്കും,
  തലതകര്‍ന്നോര്‍ക്കും,
  ഒടുക്കം കാശീല്‍ പോണോര്‍ക്കും.

  "ആശംസ!"നന്നായിരിക്കുന്നു.

  ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  മറുപടിഇല്ലാതാക്കൂ
 8. നമ്മൾ ക്യാമറ എവിടേക്കെല്ലാം തിരിച്ചുവച്ചാണ്‌ കാഴ്ചകൾ കാണുന്നതെന്നറിയാൻ പരിവേദനം വായിക്കൂ. അങ്ങനെയുള്ള നമ്മൾ കാണാനും അറിയാനും ആഗ്രഹിക്കുന്നതെല്ലാം അവതരിപ്പിക്കുന്ന മാധ്യമങ്ങൾക്ക് അഭിനന്ദനങ്ങളും ആശംസകളും.

  മറുപടിഇല്ലാതാക്കൂ
 9. @Harinath -
  താങ്കൾ പറയുന്നത് ശരിയാണ്.. പക്ഷെ ഏതെങ്കിലും കുഗ്രാമത്തിൽ നടക്കുന്ന നിസ്സാരമായ അടിപിടികളെ പോലും വലീയ പ്രശ്നങ്ങളാക്കി എടുത്തുയർത്തി ലോക ശ്രദ്ധയാ കർഷിക്കു ന്നതരത്തിൽ എടുത്തുയർത്തുന്നതും മാധ്യമങ്ങളാണ്. അത് നിയന്ത്രിക്കേണ്ടത് ആവശ്യവുമാണ്. തുമ്മിയതു കൊണ്ട് മൂക്ക് തെറിക്കുമോ എന്നതു പോലുള്ള ആർക്കും ഉപകാരമല്ലാത്ത തരത്തിലുള്ളതാണ് പല ചർച്ചകളും!..മുൻ കാലങ്ങളിൽ ദൂരദർശൻ, ആകാശവാണി എന്നീ മാധ്യമങ്ങൾ വാർത്തകൾ സത്യസന്ധമായാണ്, ആവശ്യപ്രദമായവയാണ് നൽകിയിരുന്നത്.. ഇന്ന് വാർത്തകൾക്ക് വേണ്ടി വാർത്തകൾ 24 മണിക്കൂറ് തികയ്ക്കാൻ വേണ്ടി പരിപാടികൾ എന്നമട്ടിലായി അതാണ്.

  കമന്റിനു സ്നേഹം നിറഞ്ഞ നന്ദി

  മറുപടിഇല്ലാതാക്കൂ
 10. @ c.v.thankappan-

  തങ്കപ്പേട്ടാ വായനയ്ക്കും കമന്റിനും നന്ദി

  മറുപടിഇല്ലാതാക്കൂ
 11. മാനവധ്വനി കവിത നിയ്ക്ക് ഇഷ്ടമായി !

  നമ്മുടെ ടിവി ന്യൂ ചാനല്‍ ഒഴുകെ ഉള്ളവ സംസ്കാരം ഇല്ലാത്ത വിധം തരംതാണു പോകുകയാണ്. കണ്ണീര്‍ പരമ്പരകള്‍ കൊണ്ട് അസ്വസ്തമാക്കുകയാണ് മലയാള മങ്കമാരുടെ മനസിനെ .എല്ലാ പരമ്പരകളും അവിഹിതബന്ധത്തെ അടിസ്ഥാനമാക്കിയാണ് ഇപ്പോ ചലിക്കുന്നത് . അവിഹിത സന്താരികള്‍ ഒന്നിലേറെ ഭാര്യമാര്‍ ഭാര്ത്താക്കന്‍മാര്‍ അവിശ്വസനിമായ വഴിത്തിരുവുകള്‍ ദിവ്യ ഗര്‍ഭം. സ്ത്രീയും പുരുക്ഷനും ഒന്ന് മാറി മാറിയുള്ള മാരത്തോണ്‍ വിവാഹങ്ങള്‍ ഇങ്ങനെ ഒക്കെയാണ് കഥാപാത്രങ്ങള്‍ നമ്മുടെ നാട്ടില്‍ കുടുംപങ്ങളില്‍ ഇതൊക്കെ ആണോ നടക്കുന്നത് ...

  കേരളത്തില്‍ ഇത്രയധികം ഹൃദ്രോഗികള്‍ ഉണ്ടാക്കുനതിനു കാരണം എന്താ മറ്റോന്നുമല്ല ഇത്തരം സീരിയല്‍ , റിയാലിറ്റി പ്രോഗ്ര്മസ് തന്നെ അതൊക്കെ കണ്ടു ബിപി ഷുഗര്‍വിഷാദം മാനസിക അസ്വസ്ഥത കൂടി വയസന്‍ മാര്‍ക്കും കിളവികള്‍ക്കും പ്രോബ്ലം അതോടെ എന്തൊകെ മാരണങ്ങളാണ് ഉണ്ടാക്കുന്നത് ...

  സമയം കളയാനും മറ്റൊരു നിര്‍വാഹവും ഇല്ല എന്നും പറഞ്ഞാണ് ഒരു കൂട്ടം സ്ത്രീകള്‍ ഇതു കാണുന്നത് മറ്റൊരു കൂട്ടര്‍ക്ക് ഇതു തന്നെ മതി . ഇതൊകെ പടച്ചു വിടുന്നത്പുരുഷകേസരികളും ലാഭം മതി ടിവിക്കാര്‍ക്കും ഇതൊകെ നിയദ്രിക്കാന്‍ ഒരു അതോറിറ്റി എവിടെ വേണം .... ചൈനയില്‍ കണ്ടോ ടിവി പ്രോഗ്രാമിന് പോലെ സെന്‍സര്‍ ഷിപ്പ് അത്ര ത്തോളം ഒന്നും വേണ്ട സുഹൃത്തെ എന്നാലും ഒരു മാറ്റം ആഗ്രഹിച്ചു പോകുന്നു ..

  വിഷയത്തില്‍ നിന്ന് മാറി അല്ലെ ഏതൊക്കെ എപ്പോള്‍ അല്ലാതെ എപ്പോഴാ പറയുക ...... ധ്വനി !!

  മറുപടിഇല്ലാതാക്കൂ
 12. @ ഞാന്‍ പുണ്യവാളന്‍ -
  കമന്റിനു സ്നേഹം നിറഞ്ഞ നന്ദി

  മറുപടിഇല്ലാതാക്കൂ
 13. @മാനവധ്വനി

  എന്റെ കമന്റിനുതന്ന മറുപടി വായിച്ചു. അത് ശരിയാണ്‌. നിസ്സാരമായ പല പ്രശ്നങ്ങളും വലിയതായി അവതരിപ്പിക്കുന്നു. 24 മണിക്കൂറും പരിപാടികൾകൊണ്ടുനിറയ്ക്കാനായി എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 14. ദൂരദർശൻ വാർത്തകൾ സൃഷ്ടിക്കുന്നു എന്ന് ഞാൻ പറയില്ല. ദൂരദർശൻ വാർത്തകൾ അതുപടി അവതരിപ്പിക്കുന്നു എന്ന അഭിപ്രായമാണ്‌ എനിക്കുള്ളത്. സമകാലീനമായ ചർച്ചകളിൽ വസ്തുനിഷ്ഠമായ ചർച്ചയാണ്‌ നടക്കുന്നത്. വിജ്ഞാനപ്രദമായ ധാരാളം ഡോക്യുമെന്ററികളും കലാപരിപാടികളും സാംസ്കാരിക പരിപാടികളുമുണ്ട്. ചൂടുപിടിച്ച രാഷ്ട്രീയ ചർച്ചകളും റിയാലിറ്റിഷോകളും തീവ്രവൈകാരികമായ സീരിയലുകളും കൊണ്ട് ചാനൽ നിറയ്ക്കുന്നില്ല. ഏറ്റവും ഇഷ്ടപ്പെട്ട മലയാളം ചാനലാണിത്.

  മറുപടിഇല്ലാതാക്കൂ
 15. @ Harinath -താങ്കൾക്ക് നന്ദി...താങ്കൾ പറയുന്നത് ശരിയാണ്‌.. ദൂരദർശന്റെ നിലവാരം എനിക്ക് മറ്റു ചാനലുകൾക്ക് തോന്നിയിട്ടില്ല.. അത് വാർത്തയായാലും മറ്റെന്തായാലും..പണ്ടൊക്കെ ദൂരദർശൻ 11: 30 ക്കൊ മറ്റൊ കട അടച്ച് പോകും ഇന്ന് ചാനൽ കണ്ണടയ്ക്കുന്നില്ല.. നമ്മളിൽ ചിലരും..!

  മറുപടിഇല്ലാതാക്കൂ