പേജുകള്‍‌

തിങ്കളാഴ്‌ച, ജനുവരി 23, 2012

ചില സമസ്യകൾ.

1)
സ്വപ്നങ്ങൾക്കപ്പുറത്തു നിന്ന്
ഒരാൾ ചൂണ്ടിയത് സ്വർഗ്ഗ കവാടം!
നടന്നു തളർന്ന്
സ്വപ്നങ്ങൾക്കപ്പുറത്തെത്തിയപ്പോൾ
ശൂന്യത!.
ചൂഴ്ന്ന് നോക്കിയപ്പോൾ,
കണ്ണെത്താ ദൂരത്ത് വെറും മരുപ്പച്ച!
വേച്ചു വേച്ചു നടന്നു തളർന്നപ്പോൾ
കൈപ്പിടിയിൽ ഉണ്ടെന്നു കരുതിയ ആറടി മണ്ണൂം
വെട്ടിച്ചുരുക്കപ്പെട്ട്…!
ഇനി?
-------------------------------------------------
2)
ശുഭ്രവസ്ത്രധാരികൾ
ആധാരം കൊടുത്ത്
ഏക്കറു കാടു നൽകി
ഫോട്ടോയ്ക്ക് പോസു ചെയ്തു!
വളിച്ച ചിരിമാത്രം ബാക്കി!
കാട്ടാളനു കാടു വിറ്റ്,
അല്പ വസ്ത്രധാരികളായ
ആദിവാസികൾ തിരിഞ്ഞു നടന്നു!
വീണ്ടും ശുഭ്രവസ്ത്രധാരികൾ
കാണാത്ത കാടു കണ്ട്,
ഇല്ലാത്ത മലകയറി..…
ഇനി?
--------------------------------------------------
3)
സ്നേഹം കൂടിയപ്പോഴാകണം
ആത്മാർത്ഥത രംഗ നൃത്തമാടിയത്!
ആത്മവിശ്വാസമായിരിക്കണം,
ആത്മാർത്ഥതയ്ക്ക് താളം പിടിച്ചത്!

കുമിഞ്ഞു കൂടിയ കുറവുകൾ!
ക്ഷമ നശിപ്പിച്ച നിമിഷങ്ങൾ!
തിരുത്താനായി ചൂണ്ടിയ കുറ്റങ്ങൾ-
ക്കിടയ്ക്ക് പറന്നു വന്ന ശത്രുത!
ദുഷ്ടനെന്ന വിളികേട്ട് പരുങ്ങി,
സ്വാർത്ഥനെന്ന വിളികേട്ട് നടുങ്ങി,
ശിരസ്സു കുനിച്ച് തിരിച്ചു നടന്നു!
മനസ്സെന്നോട് പറഞ്ഞു
ഇനിയാർക്കും ഇനിയൊരിക്കലും
ഹൃദയം കൊടുത്ത്,
വെറും കൈ വീശി തിരികെ പോകരുത്!
ബധിരത!
വീണ്ടും ഹൃദയം കൊടുത്ത്,
ശൂന്യമായ കൈകളുമായ്
തിരിഞ്ഞു നോക്കി,
കൊത്തിനുറുക്കുന്ന ശബ്ദങ്ങൾ!
അസ്വസ്ഥമാക്കുന്ന അന്തരീക്ഷം!
നഷ്ടപ്പെട്ട ഹൃദയമോർത്ത്,
വിങ്ങിക്കൊണ്ട് തലചൊറിഞ്ഞു..
ഇനി..?
------------------

(ഇനിയൊന്നുമില്ല.. ലേശം കഞ്ഞിവെച്ചു കുടിച്ചെനിക്ക് കിടന്നുറങ്ങണം)

9 അഭിപ്രായങ്ങൾ:

 1. സമസ്യാപൂരണം അസ്സലായി!
  "ഇനിയൊന്നുമില്ല..ലേശം കഞ്ഞിവെച്ചു
  കുടിച്ചെനിക്ക് കിടന്നുറങ്ങണം"
  അതുപോരല്ലോ മാഷേ,
  ഇനി എത്രയോ കിടക്കുന്നു പൂരിപ്പിക്കാന്‍
  മൂര്‍ച്ചയേറിയ തൂലികയും വിജ്രംഭിതഭാവന
  വിലാസവുമായി അക്ഷരവ്യൂഹത്തെ നയിച്ച്
  പടക്കളത്തിലിറങ്ങുക!വിജയം സുനിശ്ചിതം!

  വഞ്ചിക്കപ്പെടുന്നവന്‍റെ വിലാപം വളരെ ഭംഗിയായി
  അവതരിപ്പിച്ചിരിക്കുന്നു.അഭിനന്ദനങ്ങള്‍.
  ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  മറുപടിഇല്ലാതാക്കൂ
 2. @ Cv Thankappan-
  തങ്കപ്പേട്ടാ .. ഈ സ്നേഹത്തിനു നന്ദി..

  @ സങ്കൽ‌പ്പങ്ങൾ- വായനയ്ക്ക് നന്ദി

  മറുപടിഇല്ലാതാക്കൂ
 3. ഉത്തരങ്ങള്‍ ഉണ്ടായിട്ടും കൊടുക്കപ്പെടാത്ത സമസ്യകള്‍.നന്നായിരിക്കുന്നു. ഇനിയൊന്നുമില്ല.. ലേശം കഞ്ഞിവെച്ചു കുടിച്ചെനിക്ക് കിടന്നുറങ്ങണം.ഇവിടം കൊള്ളാം സുഹൃത്തേ.ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 4. @ മനു അഥവാ മാനസി-
  വായനക്കും കമന്റിനും നന്ദി

  മറുപടിഇല്ലാതാക്കൂ
 5. നഷ്ടപ്പെട്ട ഹൃദയമോർത്ത്,വിങ്ങിക്കൊണ്ട് തലചൊറിഞ്ഞു.......നന്നായിരിക്കുന്നു.
  എന്‍റെ ഹൃദയം അങ്ങ് കണ്ടെത്തിത്തന്നു...
  എന്നാല്‍ അങ്ങയുടെ ഹൃദയം കണ്ടെത്താന്‍
  ഞാന്‍ അശക്തനാണല്ലോ.....
  നന്നായിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 6. @ ചേലക്കരക്കാരന്‍-
  അവിടുന്ന് അരുളിചെയ്തതും ചിത്രം തന്നെ...കൊത്തി നുറുക്കപ്പെട്ട ഹൃദയം എവിടെയൊക്കെ തിരക്കി നടന്നു പെറുക്കിയെടുക്കണം?

  ഇത് ഞാനെഴുതി അന്നേ പോസ്റ്റു ചെയ്തിരുന്നു മറ്റൊരു ബ്ളൊഗിൽ.. താങ്കളെ ഞാൻ കണ്ടത് എന്റെ ബ്ളൊഗു മഹാരാജ്യത്ത് അതിഥിയായി വന്നപ്പോഴാണ്‌..പിന്നെ എഴുന്നള്ളി താങ്കളുടെ ബ്ളൊഗു മഹാരാജ്യത്ത്...അപ്പോൾ അവിടേയും ഹൃദയം
  ...നന്നായിരുന്നു താങ്കളുടെ ബ്ലോഗ്!..
  വായനയ്ക്കെന്റെ നന്ദി

  മറുപടിഇല്ലാതാക്കൂ
 7. ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍
  അസാമാന്യ പ്രതിഭയാണ് മാഷേ
  ഉജ്ജ്വലം!!!!!!!!!!!!

  മറുപടിഇല്ലാതാക്കൂ
 8. @ പൊട്ടന്‍
  -അയ്യോ ..എന്റെ വെറും കുത്തിക്കുറിക്കലുകൾ എന്നു പറയൂ..
  വായനയ്ക്ക് നന്ദി..

  മറുപടിഇല്ലാതാക്കൂ