പേജുകള്‍‌

ബുധനാഴ്‌ച, ജനുവരി 18, 2012

ഒരു ചാറ്റിംഗ്!


ഞാൻ തന്റെ തന്തയാടായെന്ന് ഞാൻ
ഊവ്വോന്ന് അവൻ,
സുഖാണോന്ന് ഞാൻ
ഉവ്വെന്ന് അവൻ!
“തിരക്കായിരിക്കും അല്ലേന്ന്“
ഞാൻ തിരക്കി,

ഊവ്വെന്ന് അവൻ!
ഇപ്പോൾ അവന്റെ കടമ
അവൻ നിറവേറ്റിയിട്ടുണ്ടാവും!
വീണ്ടും ചാറ്റി
“പോവ്വാണ് ഞാൻ!“
“പോയ്ക്കോ“ എന്ന് അവൻ!
സുഖാണോന്ന് പോലും
ചോദിക്കാത്ത അവന്റെ തിരക്ക്!
സ്നേഹത്തിന്റെ ഒരു പോക്കേ!
പോറ്റി വളർത്തിയതോടെ
പിതാവിനോടുള്ള സ്നേഹം
പൊതിഞ്ഞു കെട്ടി
ചവറ്റു കൊട്ടയിലിട്ടിരിക്കണം!
ഇനി എന്റെ കടമ ഞാനെന്നു നിറവേറ്റും!
വഴി കാണാതെ നട്ടം തിരിഞ്ഞു!
അപ്പോഴും അവൻ ഓൺലൈനിലാണ്!
--------------------------------------------
(പുതിയ തലമുറയ്ക്കുള്ള സമർപ്പണം)

9 അഭിപ്രായങ്ങൾ:

 1. ചാറ്റിങ് ഇല്ലാതെ എന്താഘോഷം ... അപ്പനെ കേറി വേണേല്‍ അളിയാ എന്ന് വിളിക്കാലോ..

  മറുപടിഇല്ലാതാക്കൂ
 2. ആധുനിക കവിത നന്നായി ട്ടോ...

  മറുപടിഇല്ലാതാക്കൂ
 3. പ്രഥമ കുശലാന്വേഷണം തന്നെ അല്പം പിശകായി
  പോയീല്ലേന്ന് ഒരു സംശയം!
  കടമയെല്ലാം മുന്നേചെയ്യേണ്ടതല്ലെ?
  എല്ലാ കടമകളും നിര്‍വ്വഹിച്ച്,എന്‍റെ എല്ലാവിധ
  ചുമതലകളും തീര്‍ന്നു എന്ന് സംതൃപ്‌തിയോടെ
  പറയുന്ന മാതാപിതാക്കളെയും കണ്ടിട്ടല്ലേ!
  മറിച്ചും വരാം.പൂര്‍ണമായി മക്കളെ പറഞ്ഞിട്ടും
  കാര്യമില്ല.കുറ്റം രണ്ടുഭാഗത്തും കാണും.
  രചന നന്നായിട്ടുണ്ട്.
  ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  മറുപടിഇല്ലാതാക്കൂ
 4. അപ്പനെ കേറി വേണേല്‍ അളിയാ എന്ന് വിളിക്കാലോ..

  @khaadu -അതെ.. അതെ..ശരിയാണ് താങ്കൾ പറഞ്ഞത്..
  @Cv Thankappan -തങ്കപ്പേട്ടാ..താങ്കളുടെ അഭിപ്രായത്തെ വിലമതിക്കുന്നു..
  ആധുനിക യുഗത്തിൽ രണ്ടു ധ്രുവങ്ങളിലായി കഴിയേണ്ടി വന്ന് ഓൺലെനിലൂടെ സ്നേഹം പങ്കുവെക്കുന്ന ഒരച്ഛനേയും മകനേയുമാണ് പറയാൻ ശ്രമിച്ചത്..
  തന്നെ മറന്ന് അവന്റെ കൂട്ടുകാരോടും കൂട്ടുകാരികളോടുമുള്ള ചാറ്റിംഗ് അയാളെ അസ്വസ്ഥനാക്കുന്നു.. അച്ഛനോട് ഒന്നും സംസാരിക്കാനില്ലാത്ത മകൻ ചോദ്യങ്ങൾക്ക് ഉത്തരം മാത്രം പറഞ്ഞു കടമ കഴിഞ്ഞുവെന്ന് കരുതുന്നു..( ചില പുതിയ തലമുറകൾ മാതാ പിതാക്കളെ വൃദ്ധ സദനത്തിനു സംഭാവന ചെയ്തിരിക്കയാണല്ലോ)

  മൂല്യങ്ങൾ പഠിപ്പിക്കാത്തതിനാൽ( മാതാ പിതാക്കളെ തീരെ ഗൌനിക്കാതെ), ആ മൂല്യങ്ങൾ ഇനിയെന്നു പഠിപ്പിക്കും എന്നോർത്താണ്.. ഇനിയെന്റെ കടമ ഞാനെന്നു നിറവേറ്റുമെന്ന് ഒടുവിൽ ആ അച്ഛൻ നെടുവീർപ്പിടുന്നത്..പണ്ടു മുന്നേ നടക്കുന്ന പിതാവിന്റെ നിഴൽ പറ്റി മൂല്യങ്ങൾ മുറുകെ പിടിച്ചു നടന്ന മക്കൾ.. ഇന്ന് മുന്നേ നടക്കുന്ന മക്കളുടെ കാൽപ്പാടു തേടി നടക്കേണ്ടി വരുന്ന മക്കൾ.. അതിനിടയിലെ മൂല്യ ശോഷണം!
  ഇതാണു മനസ്സിലുണ്ടായ ചിത്രം.. ഇതു വിവരിക്കേണ്ടി വന്നത് ഇതൊന്നും അതിൽ പ്രതിഫലിപ്പിക്കാൻ പറ്റാതെ വന്ന എന്റെ പോരായ്ക തുറന്നു കാട്ടുന്നതിനു വേണ്ടിയാണ്..
  വായനയ്ക്ക് നന്ദി..അഭിപ്രായങ്ങൾക്കും

  @ Shahir K B - thank you

  മറുപടിഇല്ലാതാക്കൂ
 5. ചാറ്റിങ് ഈസ്‌ വെരി ബാഡ്.... ഇജ്ജ് ഇനി ന്റെടുത്തു കളിക്കല്ലേ ..ബാപ്പ ആരാ മോന്‍ ..
  ആധുനിക ബന്ധങ്ങള്‍ ഇങ്ങനെ ആണ് സതീശ ..നന്നായി ട്ടോ

  മറുപടിഇല്ലാതാക്കൂ
 6. ചാറ്റിങ്നു പിന്നിലുള്ള മനസ്സ് ഉള്‍ക്കൊള്ളുന്നു
  നന്നായി രചന
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 7. @ Pradeep paima- നിലയില്ലാത്ത ബന്ധങ്ങൾ..വിലയില്ലാത്ത ബന്ധങ്ങൾ അല്ലേ?
  @ Satheesan .Op -
  അഭിപ്രായങ്ങൾക്കു നന്ദി..

  മറുപടിഇല്ലാതാക്കൂ
 8. ഉഗ്രന്‍ ആശയം
  ആശയം ചോര്‍ന്നു പോകാത്ത എഴുത്ത്

  മറുപടിഇല്ലാതാക്കൂ