പേജുകള്‍‌

ബുധനാഴ്‌ച, ഫെബ്രുവരി 08, 2012

കല്ലുരുട്ടൽ!

ചതുപ്പു നിലത്തിൽ അസൂയയുടെ വഴുക്കൽ!
കല്പടവുകൾക്ക് ബലം പോരാ!
വിജയത്തിലേക്ക് കാലുയർത്തുമ്പോൾ കുലുങ്ങുന്നു.
കാർമേഘം ഉരുണ്ടു തുടങ്ങി.
മുഖം തിരിപ്പിന്റെ കാറ്റ്!
മഴ തുടങ്ങി.!
പുച്ഛത്തിന്റെ ചാറ്റൽ മഴ!
കുശു കുശുപ്പിന്റെ മിന്നൽ!
ശപിക്കുന്നവരുടെ ഇടിമിന്നലുകൾ!
ഉരുൾ പൊട്ടൽ പോലെ
അണപ്പല്ലുകൾ ഞെരിയുന്ന ശബ്ദങ്ങൾ!

വീണ്ടും പുഞ്ചിരിച്ചു നിവർന്നു നിന്നു..
സ്നേഹം ചാന്തു ചേർത്തുറപ്പിച്ചുയർത്തി.
വിയർപ്പ് കുടഞ്ഞെറിഞ്ഞു..
ഇനി കയറണം..പതിയെ പതിയെ..

ഇപ്പോൾ നടുവിന് ബലം പോര..!
കൈകൾക്കു കരുത്തും!
ഒടിഞ്ഞു കുത്തിക്കയറണം!
സംശയം മഹാമാരി തന്നെ!
ഹൃദയത്തെ കാർന്നു തിന്നുന്ന രോഗം!

ഊന്നു വടികളുമായി ആളുകൾ കുത്തിപ്പൊക്കി,..
ഇനി മുളയിൽ കയറി മാവിൽ ചാടണം!
സാഹസം തന്നെ!
ആളുകൾ കൈകൊട്ടി ചിരിക്കുന്നുണ്ടാവും!

-------------------------------------------------------------
• മുളയിൽ കയറി മാവിൽ ചാടുക- പ്രസിദ്ധമായ പഴം ചൊല്ല്.

10 അഭിപ്രായങ്ങൾ:

 1. 'കല്ലുരുട്ടല്‍' നാരാണത്തുഭ്രാന്തനെ ഉദ്ദേശിച്ചാണോ?
  നന്നായിരിക്കുന്നു രചന.
  ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  മറുപടിഇല്ലാതാക്കൂ
 2. @c.v.thankappan,
  അതെ തങ്കപ്പേട്ടാ..മനസ്സിൽ ഓർമ്മ വന്നത് അതാണ്.. വായനയ്ക്കും കമന്റിനും നന്ദി

  മറുപടിഇല്ലാതാക്കൂ
 3. "സംശയം മഹാമാരി തന്നെ!
  ഹൃദയത്തെ കാർന്നു തിന്നുന്ന രോഗം!"

  ഭ്രാന്തന്‌ സംശയിക്കാനുള്ള ബുദ്ധി പ്രവർത്തിക്കുന്നില്ല. അതുകൊണ്ട് വഴുക്കലില്ല, പുച്ഛത്തിന്റെ ചാറ്റൽ മഴ കാണുന്നില്ല, ഇടിമിന്നലുകളും കാണുന്നില്ല. അങ്ങനെ ആ കല്ല് മുകളിലെത്തി.

  മറുപടിഇല്ലാതാക്കൂ
 4. ഈ രചന പാടവം അത്ഭുതപെടുത്തുന്നു....

  മറുപടിഇല്ലാതാക്കൂ
 5. താങ്ങളുടെ രചനകൾ വഴിമാറി സഞ്ചരിക്കുന്നവായാകുന്നു,ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 6. @ Pradeep paima - ഒരു ഭ്രാന്തന്റെ കവിത എന്നതിനു പകരം ഒരു ഭ്രാന്തന്റെ ജല്പനം അതല്ലേ ചേരുക.. വായനയ്ക്ക് നന്ദി

  @ Harinath -താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു..
  താങ്കൾ പറഞ്ഞത് ശരിയാണ്.. പക്ഷെ സംശയം രോഗിയാക്കിയ ഒരാളെയാണ് ഞാൻ ഉദ്ദേശിച്ചത്..സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഒരോരുത്തരും നാറാണത്തു ഭ്രാന്തന്റെ അവതാരമാണ്.

  @ khaadu.. - ഹ ഹ... khaadu എന്നെ ജീവനോടെ മുളയിൽ കയറ്റി മാവിൽ ചാടിച്ചു.
  എല്ലാവർക്കും എന്റെ സ്നേഹാശംസകൾ

  മറുപടിഇല്ലാതാക്കൂ
 7. @ സങ്കൽ‌പ്പങ്ങൾ -
  വായനയ്ക്കെത്തിയതിനു ഒരു പാട് നന്ദി

  മറുപടിഇല്ലാതാക്കൂ
 8. നല്ല തലക്കെട്ട്‌
  തെളിമയാര്‍ന്ന ചിന്ത
  ലളിതമായ വാക്കുകളില്‍ വല്യ അര്‍ത്ഥങ്ങള്‍!!!!, !!!!
  നിങ്ങള്‍ അത്ഭുതപ്പെടുത്തുന്നു!!!!

  മറുപടിഇല്ലാതാക്കൂ
 9. @ പൊട്ടന്‍
  എന്റെ ബ്ളൊഗ് വായിക്കാൻ സമയം ചെലവഴിച്ചതിനു താങ്കൾക്ക് നന്ദി..

  മറുപടിഇല്ലാതാക്കൂ