പേജുകള്‍‌

ചൊവ്വാഴ്ച, ഫെബ്രുവരി 21, 2012

ജനന ഗുണം

1) കടുക്

ചെയ്ത പാപമറിയാതെ,
വിചാരണ കൂടാതെ,
തിളച്ച എണ്ണയിൽ
വലിച്ചെറിയപ്പെട്ട
കാപ്പിരികൾ,
പിടഞ്ഞൊടുങ്ങുന്ന
അവരുടെ രക്തവും ദേഹവും
കറികളിൽ നിറഞ്ഞ്,
യജമാനരുടെ
സംതൃപ്തിക്ക്,
ആമാശയങ്ങളിൽ
പടരണം!
അന്നും ഇന്നും എന്നും
അധികാരി കീഴ്ത്തട്ടുകാരന് കല്പിച്ചു
നൽകപ്പെട്ട മാന്യമായഅവകാശം!

-------------------------
2)കറിവേപ്പില

ഗുണവും മണവുമെന്നോതി
പറിച്ചെടുത്ത് കറിയിലിട്ടു തിളപ്പിച്ചൊടുവിൽ
വലിച്ചെറിഞ്ഞേമ്പക്കമിട്ടവർ പോയപ്പോൾ
തിരിച്ചറിഞ്ഞ സത്ത്വം ജനനഗുണം!
സാന്ത്വനമോതിയ
ഭൂമിയെ അള്ളിപ്പിടിച്ചു കിടന്നു.
അപ്പോഴും സഹിക്കാത്തൊരു കാറ്റ്
കിടന്നേടത്തു നിന്നും
വീണ്ടും അകലങ്ങളിലേക്ക്വലിച്ചെറിയാൻ

അമർഷത്തോടെ മുരളുന്നു…..!
 

20 അഭിപ്രായങ്ങൾ:

 1. ഉഗ്രൻ !
  ഇത് ‘ജനഗുണം - ഭാഗം1’ ആയിരിക്കട്ടെ. ഇതേമാതൃകയിൽ മറ്റു ഭക്ഷ്യവസ്തുക്കളെക്കുറിച്ചും പ്രതീക്ഷിക്കുന്നു...

  മറുപടിഇല്ലാതാക്കൂ
 2. കടുകിനെയും കറിവേപ്പിലയേയും കുറിച്ചുള്ള കവിത നന്നായിരിക്കുന്നു. അതൊരു നല്ല ഉപമ ആയി തോന്നി :) :)
  പിന്നെ ഈയിടെ ആയി എന്താ പോസ്റ്റുകളുടെ എണ്ണത്തിൽ ഒരു കൂറവ്‌?

  മറുപടിഇല്ലാതാക്കൂ
 3. നന്നായിരിക്കുന്നു.
  കറിയില്‍ കടുകും,കറിവേപ്പിലയും ചേര്‍ന്ന് ഗുണവും,മണവും നിറഞ്ഞ കവിത.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 4. :)

  കൊന്നാല്‍ പാപം തിന്നാല്‍ തീരുന്നിടത്ത് കടുക്..
  അസ്തിത്വമില്ലാത്തവരെങ്കിലും രുചിയുടെ അസ്തിത്വത്തിനൂറ്റമായ് കറിവേപ്പില..

  ബ്ലും, ഞാനി വഴി വന്നിട്ടേയില്ല
  ഒന്നും മിണ്ടീട്ടേയില്ലാ.. :))))

  മറുപടിഇല്ലാതാക്കൂ
 5. എന്റെ മാഷേ കവിതയെ കുറിച്ച് പറയുന്നില്ല...എന്നും പറയുന്ന പോലെ തന്നെ..... അത്ഭുതപെടുത്തുന്നു..നിങ്ങള്‍..

  കുറെയായല്ലോ കണ്ടിട്ട്... ഓരോ ദിവസവും ഒന്നെങ്കിലും ഉണ്ടാകാറുണ്ടല്ലോ... എവിടെയാ..?

  മറുപടിഇല്ലാതാക്കൂ
 6. കടുകിലും കറിവേപ്പിലയിലുമുള്ള സത്തു നിറച്ചു നിർത്തിയ കവിത....

  മറുപടിഇല്ലാതാക്കൂ
 7. @ Harinath - ഹ… ഹ.. ഭക്ഷ്യ വസ്തുക്കൾ മൊത്തം പോന്നോട്ടെ എന്നാണോ?...വായനയ്ക്ക് ഒരു പാട് നന്ദി..

  @ Abhinav -നിത്യവും പോസ്റ്റ് ചെയ്യുന്നത് ശരിയല്ലത്രെ…. അതിനാൽ മെല്ലെ മെല്ലെ പോസ്റ്റു ചെയ്യാമെന്നു വിചാരിച്ചു…മാത്രമല്ല നമ്മുടെ പ്രതിഭാ കുവൈറ്റിന്റെ പുസ്തക പ്രകാശനം ഉണ്ടായിരുന്നു.. അതിന്റെ തിരക്ക്… അതൊരു ചെറുകഥാ സമാഹാരം ആണ്… അവർക്കു കണ്ണു തട്ടരുതല്ലോ അതിനാൽ അതിൽ എന്തൊക്കെയോ എഴുതി ഞാനും നുഴഞ്ഞു കയറി... വായനയ്ക്ക് നന്ദി..

  @ c.v.thankappan -തങ്കപ്പേട്ടാ .. താങ്കളുടെ വായനയ്ക്കും കമന്റിനും ഒരു പാട് നന്ദി..

  @ നിശാസുരഭി - താങ്കൾ എന്തൊക്കെയോ പറഞ്ഞു.. അത് ഇഷ്ടപ്പെട്ടു…കമന്റിനു നന്ദി

  @ khaadu-ഞാൻ ഈ മെയിൽ അയച്ചിട്ടുണ്ടല്ലോ.... വരാത്തതിനു കാരണം അഭിനവിനോടു പറഞ്ഞതിലുണ്ട്.. അതിന്റെ പുറകെയായി..അപ്പോൾ ഒപ്പം ജോലിസ്ഥലത്ത് തിരക്ക്.. അതാണ്

  @ സങ്കൽ‌പ്പങ്ങൾ -വായനയ്ക്കും കമന്റിനും ഒരു പാട് നന്ദി..

  സ്നേഹപൂർവ്വം

  മറുപടിഇല്ലാതാക്കൂ
 8. നന്നായി ഈ കടുകും കറിവേപ്പിലയും.കവിക്ക്‌ എന്തും കാവ്യബിബങ്ങളാണല്ലോ.ആശംസകള്‍!

  മറുപടിഇല്ലാതാക്കൂ
 9. @ Mohammedkutty irimbiliyam -

  താങ്കളുടെ വായനയ്ക്കും കമന്റിനുംഎന്റെ നന്ദി..

  മറുപടിഇല്ലാതാക്കൂ
 10. ചിന്തനീയമായ വരികളും ബിംബങ്ങളും

  മറുപടിഇല്ലാതാക്കൂ
 11. പഹയാ
  വല്ലതും അച്ചടിമഷി പുരണ്ടിട്ടുണ്ടോ?
  സാഹിത്യമാസികകളില്‍ ചില കവിതകള്‍ വായിച്ചു. മനം പുരട്ടലുണ്ടായി. ഒരു കടുകും കറിവേപ്പിലയും വായിലിട്ടപ്പോള്‍ എന്തൊരാശ്വാസം!!!
  മാര്‍ക്കറ്റിംഗ് വശമില്ലേ? ബ്ലോഗിലെ നല്ല കവികളെ വിരലില്‍ എന്നി ഒതുക്കിയാല്‍ അതില്‍ വലതുകയ്യിലെ മോതിര വിരല്‍ താങ്കളായിരിക്കും.
  തന്റെ ബ്ലോഗില്‍ അംഗമായി, പടിയില്‍ തൊട്ടു തൊഴുതു നടയിറങ്ങുന്നു.

  മറുപടിഇല്ലാതാക്കൂ
 12. @ രഘുനാഥന്‍-താങ്കളുടെ വായനയ്ക്കും കമന്റിനുംഎന്റെ നന്ദി..
  @ പൊട്ടന്‍ -അയ്യോ ഞാനതിനൊന്നും അർഹനല്ല... ഒരു ഭ്രാന്തന്റെ ജല്പനം പോലെ എന്തൊക്കെയോ പുലമ്പുന്നു .. അത് ബ്ളൊഗിൽ പോസ്റ്റുന്നു.. അത്രേയുള്ളൂ.. നല്ല കവിതകൾ എഴുതുന്നവരെ കാണുമ്പോൾ ഇവരെങ്ങിനെ ഇങ്ങനെ എഴുതുന്നുവെന്ന് അത്ഭുതപ്പെട്ട് വാ പിളർന്ന് നോക്കുന്ന ഒരുവൻ മാത്രമാണ്‌ ഞാൻ...
  ഇവിടെത്തെ ഒൻപതോളം നല്ല എഴുത്തുകാർ ചേർന്ന്“ അഫൈന പൂക്കുന്നു” എന്ന ചെറുകഥാ സമാഹാരം ഇറക്കി അതിൽ പത്താമനായി ഞാനും അവരോടൊപ്പം കൂടി..അവർക്ക് കണ്ണു തട്ടാതിരിക്കാൻ എന്റെ ഒരു സംഭാവന.. അത്രേയുള്ളൂ... അതിനാൽ ആദ്യമായി അവരുടെ സഹായത്തോടെ അച്ചടി മഷി പുരണ്ടു..വായനയ്ക്ക് ഒരു പാട് നന്ദി..

  മറുപടിഇല്ലാതാക്കൂ
 13. ശരിയായിട്ടില്ല.
  രണ്ടു കവിതയ്ക്കുമിടയിലുള്ള ആ വരക്ക് അലപം കൂടി നീളം വേണമായിരുന്നു.
  "കറിവേപ്പില" ക്കുമുൻപ് അൽപ്പം ഗ്യാപ്പ് വേണമായിരുന്നു.
  "ജനന ഗുണം" അതിനുതാഴെൊരു വരയിട്ടാൽ കയ്ക്വോ..?
  ഹും..! കവിതയാണത്രേ ..കവിത..!!

  ന്റെ പൊന്നു മാഷേ...നമിച്ചു..!!
  എങ്ങനെ ഇതൊക്കെ തലേലുദിക്കുന്നു..?
  സത്യം പറ, ഏതാ ബ്രാൻഡ്..?
  മനുഷ്യനു മനസ്സിലാവാൻ പാകത്തിന്
  അർത്ഥവ്യാപ്തിയോടെ,ഒരു കവിത വായിച്ചസന്തോഷത്തോടെ
  മടങ്ങുന്നു.
  ആശംസകളോടെ..പുലരി

  മറുപടിഇല്ലാതാക്കൂ
 14. @ പ്രഭന്‍ ക്യഷ്ണന്‍
  ഹ ഹ.. ഇനി അടുത്തതിൽ ശ്രദ്ധിക്കാം...

  ഹും..! കവിതയാണത്രേ ..കവിത..!!
  അപ്പോൾ മനസ്സു സ്വാന്ത്വനിപ്പിച്ചു പറയും ജല്പനം എന്നു പറയൂ അപ്പോൾ ആശ്വാസമാകും.. അതാണു ഞാൻ എല്ലാവരോടും പറയുന്നതും..എന്റെ ബ്ളൊഗെഴുത്തിനെ കുറിച്ചു ഞാൻ സ്വയം പറയുന്നത് താങ്കളെങ്ങിനെ അറിഞ്ഞു.. അത്ഭുതമായിരിക്കുന്നു..വായനയ്ക്കെന്റെ നമസ്ക്കാരം..

  മറുപടിഇല്ലാതാക്കൂ
 15. അല്ല കടുകിനും കറിവേപ്പിലയ്ക്കും ആ തലേലെഴുത്ത് പതിച്ചെങ്കിലും കൊടുത്തിട്ടുണ്ട് നമ്മള്‍ ഇതൊന്നും ആയാലും കൂടി അറിയില്ല.നല്ലെഴുത്തിനു നമസ്കാരം

  മറുപടിഇല്ലാതാക്കൂ
 16. @ നാരദന്‍ -
  വായനയ്ക്കും കമന്റിനും താങ്കൾക്കെന്റെ നന്ദി

  മറുപടിഇല്ലാതാക്കൂ
 17. ജനനാം കിട്ടിയ ഗുണമേന്മകൾ
  വിനയായ് തീർന്നിടുന്നിതെപ്പോഴും..!

  മറുപടിഇല്ലാതാക്കൂ
 18. @ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം

  വായനയ്ക്കും കമന്റിനും താങ്കൾക്കെന്റെ നന്ദി

  മറുപടിഇല്ലാതാക്കൂ
 19. എന്റെ മാഷെ പറയാന്‍ വാക്കുകള്‍ എല്ലാ,,,
  അതി മനോഹരാമായ കവിത വായിച്ചു,,
  ഞാന്‍ അത്ഭുതപെട്ട് നില്‍ക്കുന്നു,,,ഇതൊക്കെ എങ്ങന്നെ കഴിയുന്നു,,,

  കരിവേപ്പിലയാകാന്നും കടുകുമണിയാകാന്നും വിധിക്കപെട്ട മനുഷ്യ ജന്മങ്ങല്ലുടെ ഓര്‍മ്മകള്‍ക്ക് പ്രണാമം

  മറുപടിഇല്ലാതാക്കൂ
 20. @ jasmine -
  വായനയ്ക്കു താങ്കൾക്കെന്റെ നന്ദി

  മറുപടിഇല്ലാതാക്കൂ