പേജുകള്‍‌

ഞായറാഴ്‌ച, മാർച്ച് 02, 2014

വളം

മനയ്ക്കലെ വാഴയ്ക്കും
ബംഗ്ളാവിലെ വാഴയ്ക്കും
ഒരു പോലെ പഴം പിടിക്കും,
എന്നിട്ടും മനയ്ക്കലെ വാഴയ്ക്ക് കത്തി വെച്ചവർക്ക്,
ബംഗ്ളാവിലെ വാഴയ്ക്ക് കത്തി വെക്കാനായില്ല,
അവിടത്തെ വാഴ രാഷ്ട്രീയവളമിട്ട് വെച്ചതാണ്‌.
മനയ്ക്കലെ വാഴ ചാണകവും പിണ്ണാക്കുമിട്ടും,
അപ്പോൾ ..
വാഴ വെച്ച സ്ഥലമല്ല പ്രശ്നം
വാഴയല്ല പ്രശ്നം,
വാഴക്കുലയുമല്ല,
വളമാണ്‌ പ്രശ്നം!
പഠിച്ച പാഠം
ഓരോ സ്ഥലത്തേയും വളം നോക്കിയേ,
വാഴ വെക്കാവൂ.

10 അഭിപ്രായങ്ങൾ:

  1. അല്ലെങ്കില്‍ നഷ്ടക്കുല വെട്ടാം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ അജിത്തേട്ടാ.. വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി

      ഇല്ലാതാക്കൂ
  2. ചാണകവും,പിണ്ണാക്കുമിട്ടാൽ കുലക്ക് നല്ല ഗുണം കാണും.മറ്റേത് മണവുമില്ല..ഗുണവുമില്ല.

    നല്ല കവിത.

    സതീഷ് വീണ്ടും കവിതാ വിഭാഗം മറന്നോ..? :)


    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കവിതാ വിഭാഗം മറന്നതല്ല.. കവിതെയെഴുതാൻ അറിയാത്തവൻ കവിതയെന്നു പറഞ്ഞു കൊടുക്കുന്നതു കുത്തിക്കുറിക്കലാണ്‌.. കുത്തിക്കുറിക്കൽ എന്ന വിഭാഗം ഇല്ലാത്തതു എന്റെ പിഴ.. എന്റെ സ്വന്തം പിഴ എന്നോർത്തു പോയതാണ്‌..
      ഞാൻ കവിതയെന്നു പറഞ്ഞു കൊടുക്കുന്നത് യഥാർത്ഥ കവിതയെഴുതുന്നവരെ പരിഭ്രാന്തരാക്കുമോ എന്നു ചെറിയ പേടി..താങ്കളുടെ വരവിനും അഭിപ്രായങ്ങൾക്കും ഒരുപാട് നന്ദിയുണ്ട്..

      ഇല്ലാതാക്കൂ
  3. രാസവളങ്ങൾ അടക്കിവാഴുന്ന ഒരു കാലഘട്ടമാണ്‌ കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ ഹരിനാഥ്..രാസവളങ്ങൾ... വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി

      ഇല്ലാതാക്കൂ
  4. രാഷ്രീയ വളമിട്ടുവളര്‍ത്തുന്ന വാഴകള്‍ക്ക് കടുപ്പമേറും...
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെയതെ.. തങ്കപ്പേട്ടാ.. പറഞ്ഞതു ശരി തന്നെ... വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി..

      ഇല്ലാതാക്കൂ
  5. വളം തന്നെയാണ് പ്രശ്നം.
    രാഷ്ട്രീയ രാസവളങ്ങള്‍ മണ്ണിനെ നശിപ്പിക്കുമെന്നും, നാടന്‍ ജനകിയ ജൈവവളങ്ങളിലേക്ക് തിരിച്ചുവരേണ്ടിവരുമെന്ന് സമകാലീനമായ സംഭവങ്ങള്‍ തെളിയിക്കുന്നു. രാസവളങ്ങളെ ജൈവവളങ്ങള്‍ പിന്തള്ളുന്നൊരു കാലത്തിനായി കാത്തിരിക്കാം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹായ് ശ്രീജിത്ത് ...വന്നതിനു സന്തോഷം .. അഭിപ്രായങ്ങൾക്ക് നന്ദി..വായനയ്ക്കും..

      ഇല്ലാതാക്കൂ