പേജുകള്‍‌

ഞായറാഴ്‌ച, മാർച്ച് 30, 2014

സമയം

മാമുണ്ടൊന്ന് കിടന്നെണീറ്റപ്പോഴേക്കും
ശൈശവം മരിച്ചിരിന്നു,
ചോറുണ്ടോന്നെണീറ്റപ്പോഴേക്കും,
യൗവ്വനം പടി കടന്നു പോയിരുന്നു,
ഉറങ്ങിയൊന്നെണീറ്റപ്പോഴേക്കും,
മദ്ധ്യാഹ്നമായിരുന്നു,
മൂത്രമൊഴിച്ചൊന്നു കിടന്നിട്ട്,
പിന്നെയുണരാമെന്ന് കരുതുമ്പോഴേക്കും,
ക്ഷമ നശിച്ചവർ മുളം തണ്ടിലെടുത്ത്
ചിതയിലേറ്റിയിരുന്നു.
പിന്നെ പുറത്തിരുന്നു ചിന്തിച്ചു,
ഇനിയീ ജീവിക്കുന്നരെന്തു ചെയ്യും?
ആശ്ചര്യം തന്നെ!
ആരോ കുശുകുശുക്കുന്നു,
കണ്ണടഞ്ഞിട്ടില്ല,
ആഗ്രഹം തീർന്നിട്ടില്ല..
ഒക്കെ ഭേഷായി തീർന്നൂന്ന്
വിളിച്ചു പറയണംന്ന്ണ്ട്
ഉടലില്ലാത്തൊന്‌,

ഉരിയാടാൻ നാക്കെവിടെ?

4 അഭിപ്രായങ്ങൾ:

 1. എല്ലാം പെട്ടെന്നായിരുന്നു!
  ഇനിയും കഷ്ടപ്പെടുത്തണോ?!!
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി തങ്കപ്പേട്ടാ

   ഇല്ലാതാക്കൂ
 2. സമയത്തിനൊരു നേരബോധവുമില്ല

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി അജിത്തേട്ടാ

   ഇല്ലാതാക്കൂ