പേജുകള്‍‌

വെള്ളിയാഴ്‌ച, ഡിസംബർ 20, 2013

ഒരു നിമിഷം!

യ്യോ.. ഞാനെന്റെ പേര്‌ എവിടെയോ മറന്നു വെച്ചു,
ചിതലു തിന്ന താളുകൾ
മറിച്ചിട്ടും, വായിച്ചിട്ടും.....!

പോം വഴി തേടി പകച്ചിരിക്കെ,
പിൻ വിളി വിളിച്ച് ഒരുവൻ,
ശബ്ദം അരോചകമായിരുന്നു..
എന്നെ തന്നെയോ വിളിച്ചത്?..
തിരിഞ്ഞു നോക്കി.

കടുപ്പിച്ചൊരു നോട്ടത്തോടെ,
എന്നെ ചൂണ്ടി,
പിന്നെം അവന്റെ വിളി,
മനസ്സിലായില്ല്യോടാ?

ചിതലു കാർന്നു തിന്ന്, തിന്ന്,
ഓട്ട വീണിടങ്ങളിൽ പരതി,
മുഖമോർമ്മയുണ്ട്,
തെളിഞ്ഞു വരാത്തത് പേര്‌,

“ഊവ്വ്,” സുഖമാണോ നിനക്കെന്ന
ആമുഖത്തോടെ,
പേരു തിരഞ്ഞു തിരഞ്ഞു,
ചിതലു തിന്നാത്ത ഭാഗം
ചികഞ്ഞെടുത്തു പറഞ്ഞു
പിന്നെ ചിരിച്ചു,
കൈ കൊടുത്തു പിരിഞ്ഞു.
ഭാഗ്യം അവനെന്റെ പേരു മറന്നില്ല!

പിന്നെ വീണു കിട്ടിയ
എന്റെ പേരെടുത്ത് ചുമന്നു
നടന്നു!
ഇനിയും മറന്നു വെച്ചു പോകുമോ
എന്റെ പേര്‌?
ഇനിയും എന്റെ പേരെടുത്തു
ചുമലിൽ വെക്കാൻ അവരും മറക്കുമോ?
ഇനി വീട്..........?


6 അഭിപ്രായങ്ങൾ:

  1. മറക്കാനാവാത്ത ചില നാമങ്ങളുണ്ട്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജിത്തേട്ടാ..വന്നതിനും വായനയ്ക്കും ഒരു പാട് നന്ദി

      ഇല്ലാതാക്കൂ
  2. ഒരു പേരിലെന്തിരിക്കുന്നു. എന്നാണോ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @Harinath-വായനയ്ക്കെത്തിയതിനു ഒരു പാട് സന്തോഷമുണ്ട്...ചിതലരിച്ചു പോകുന്ന മനസ്സുള്ളവരെയാണുദ്ദേശിച്ചത്..ഒടുവിൽ സ്വന്തം പേരു പോലും മറന്നു പോകുന്നവർ..

      ഇല്ലാതാക്കൂ
  3. പിന്‍വിളികള്‍ ചെവിടോര്‍ത്തിരിക്കണം!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ തങ്കപ്പേട്ടാ.. തങ്കപ്പേട്ടൻ പറഞ്ഞതും ശരിയാണ്‌..ആശംസകൾ

      ഇല്ലാതാക്കൂ