പേജുകള്‍‌

ശനിയാഴ്‌ച, ജനുവരി 14, 2012

ഒടുവിൽ പറയാനുള്ളത്…

എന്നെ തിരഞ്ഞ്,
അവളന്ന് അടയാളം നോക്കുകയായിരുന്നു.
പ്രണയത്തിൽ ചാടിച്ചത്ത ഒരുവന്റെ ശവം!
ചത്തതിനൊപ്പമേ ജീവിച്ചിരിക്കിലും!
മൌനിയായ, കൂനിക്കൂടിയ പ്രണയ നായകൻ!

അല്ലെന്ന് മൊഴിഞ്ഞപ്പോൾ  നടന്നു കണ്ടു.
തൂങ്ങിയാടുന്ന കയറുകളിൽ
പ്രണയത്തിൽ പൊലിഞ്ഞ ജീവൻ,
അതോ ജീവനിൽ പൊലിഞ്ഞ പ്രണയമോ?

ഞാൻ പറഞ്ഞു അതെന്റെ ശവമല്ല!
അവൾ തിരയുകയാണ്

സന്തോഷത്താൽ മതിമറന്ന,
ദു:ഖത്താൽ നെഞ്ചു പൊട്ടിയ,
നിരാശയാൽ ആത്മഹത്യ  ചെയ്ത..
രോഗത്താൽ തളർന്ന.....,

അല്ല..അല്ല ..അല്ല
നിഷേധിയായ ഞാൻ!
ഒടുവിലൊരാൾക്കൂട്ടം,
പൊട്ടിക്കരയുന്നു
ഇടയിൽ വിമ്മിഷ്ടപ്പെടുന്ന ഒരു ശവം!
ഏതോ കൃഷീ വലൻ!
ലക്ഷണങ്ങൾ..അടയാളങ്ങൾ!
താണു നോക്കുകയാണവൾ,

മറ്റൊരിടത്ത് വേറൊരാൾക്കൂട്ടം,
ചിരിക്കാത്ത, കരയാത്ത പരബ്രഹ്മങ്ങൾ പൊതിഞ്ഞ്,
നിരാശ ബാധിച്ച ശവം !
സംസ്ക്കാരവും സ്റ്റാറ്റസ്സുമുള്ള ഏതോ പാവം കുബേരൻ!

വേറൊരിടത്ത് അജ്ഞാതമായ,
എന്തൊക്കെയോ പറയാൻ ബാക്കിവെച്ച്..
വിറങ്ങലിച്ച ശവം!
ലഭ്യമായ തെളിവു വെച്ച് ഈച്ചകൾക്ക് പ്രീയൻ!
പിന്നെ പുഴുക്കൾക്ക്!
ഒടുവിൽ ചിലരുടെ ശാപങ്ങൾക്ക് കാതോർത്ത്..

മറ്റൊരിടത്ത് സ്പിരിറ്റ് പൂശിയ ശവം
സയൻസിന്റെ കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്നു..!
സയൻസിന്റെ കഥകൾക്കൊപ്പം
സാമൂഹ്യ കഥകളും,നീതിക്കഥകളും!
ജീവിതം കൂട്ടി കണക്കിൻ കഥകളും!
ആർത്തിയുടെ, വിരുതിന്റെ,ഓമനക്കഥകളും!

അല്ല… അല്ല..അല്ല..
പിന്നെയും അവളെന്റെ ശവത്തെ തിരയുകയാണ്.
പുഞ്ചിരിച്ചു നിൽക്കുന്നൊരാൾക്കൂട്ടം
നടുവിൽ പുഞ്ചിരിച്ചു കിടക്കുന്ന ശവം!

“അതാണെന്റെ ശവം“ ചിരിച്ചു കൊണ്ട്
ആവേശത്താൽ  ചൂണ്ടി,
ചാടിയെണീറ്റപ്പോൾ,
ഉറങ്ങാതെ സംശയത്തോടെ,
അവളെന്റെ അലമാര തിരയുകയാണ്!

എന്റെ സർവ്വസ്വവും ചികഞ്ഞു, ചികഞ്ഞ്….
ഡയറികൾ മറിച്ചു നോക്കി..ശ്രദ്ധയോടെ…
മൊബൈൽ മെസേജ് ചികഞ്ഞിട്ടുംവിശ്വാസം വരാതെ..
ഉണർന്നിരിക്കുമ്പോൾ ചിരിക്കാത്ത ഒരുവൻ,
നിദ്രകളിൽ ചിരിച്ചത് അവളോടല്ലെന്ന തീർച്ച,…
മഹാ പാപി…!
അവൾക്ക് സംശയരോഗം ബാധിച്ചിരിക്കുന്നു..
ചമ്മിയ മുഖത്ത് നിരാശയുണ്ടോ?
തെളിവു കിട്ടാത്ത നിരാശ!

വലിഞ്ഞു മുറുകിയ മുഖങ്ങൾ,
അവരുടെ ഹൃദയം തുരക്കുന്നതു ഞാനറിയുന്നു..
പൊട്ടിച്ചാകുന്ന ജന്മങ്ങൾ!
അതെന്നെ നൊമ്പരപ്പെടുത്തുന്നു
 
മടങ്ങിപ്പോകുമ്പോഴെങ്കിലും
എല്ലാവരിൽ നിന്നും പിടിച്ചെടുത്ത
എല്ലാവരുടേയും ചിരി
അവരവർക്കു ചുണ്ടുകളിൽ
തിരികെ കൊടുക്കണം!

എല്ലാവരുടേയും
സന്തോഷം എന്റെ സന്തോഷം
അതെന്റെ അഭിലാഷം,
എന്നതെന്താണവളോർക്കാത്തത്!

7 അഭിപ്രായങ്ങൾ:

  1. അതെ നമ്മൾക്ക് കൈമോശം വന്നതൊക്കെ തിരിച്ചു പിടിക്കാനൊരുയാത്ര ആവശ്യമാണ്.
    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  2. "മടങ്ങി പ്പോകുമ്പോഴെങ്കിലും
    എല്ലാവരില്‍നിന്നും പിടിച്ചെടുത്ത
    എല്ലാവരുടേയും ചിരി
    അവരവര്‍ക്ക് ചുണ്ടുകളില്‍
    തിരികെ കൊടുക്കണം!"
    അര്‍ത്ഥം നിറഞ്ഞ വരികള്‍!,!

    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    മറുപടിഇല്ലാതാക്കൂ
  3. അതെ..
    "മടങ്ങിപ്പോകുമ്പോഴെങ്കിലും
    എല്ലാവരിൽ നിന്നും പിടിച്ചെടുത്ത
    എല്ലാവരുടേയും ചിരി
    അവരവർക്കു ചുണ്ടുകളിൽ
    തിരികെ കൊടുക്കണം!"

    @ സങ്കൽ‌പ്പങ്ങൾ-
    @ c.v.thankappan-

    കമന്റിനു വായനയ്ക്കും നന്ദി..
    സ്നേഹാശംസകളോടെ

    മറുപടിഇല്ലാതാക്കൂ
  4. ആകെമൊത്തം മോര്‍ച്ചറിയില്‍ കയറിയ അവസ്ഥയായി ഈ പോസ്റ്റ്‌ വായിച്ചു കഴിഞ്ഞപ്പോള്‍
    ചുമ്മാ ഓരോന്ന്പറഞ്ഞു പേടിപ്പിക്കല്ല മാഷേ.

    മടങ്ങിപ്പോകുമ്പോള്‍ തിരിച്ചുകൊടുക്കാന്‍ ഇതെന്താ സ്പോണ്‍സര്‍ വാങ്ങിവെച്ച പാസ്പോര്‍ട്ടോ!

    (ഇനിയും വരും) ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. @ K@nn(())raan*خلي ولي

    മടങ്ങിപ്പോകുമ്പോള്‍ തിരിച്ചുകൊടുക്കാന്‍ ഇതെന്താ സ്പോണ്സ്ര്‍ വാങ്ങിവെച്ച പാസ്പോര്ട്ടോ !
    ---------------------
    ഹ ഹ ഹ..അതിഷ്ടപ്പെട്ടു..
    വന്നതിനു സന്തോഷം..ഇവിടെ പഞ്ചസാര പോലുമിടാത്ത സുലൈമാനിയാണ്..
    തനി നാടൻ ഭാഷയിൽ പറഞ്ഞാൽ കട്ടൻ ചായ മാത്രം.. അതുണ്ടാവും ഇവിടെ എന്നുമെന്നും!
    സ്നേഹപൂർവ്വം

    മറുപടിഇല്ലാതാക്കൂ