പേജുകള്‍‌

വ്യാഴാഴ്‌ച, ഏപ്രിൽ 05, 2012

ത്യാഗസ്മരണകൾ..

ഒറ്റിക്കൊടുക്കുന്നവരെ നോക്കി
ഒരു നിമിഷം!
“ഇതാ എന്റെ രക്തം!”
ഇടറിയ ശബ്ദത്തിൽ യേശു.

അനന്തരം അവർ
യേശുവിന്റെ മാംസം
വളഞ്ഞു കൂടിയിരുന്ന് തിന്നു..

യാതൊരു ഉളുപ്പുമില്ലാതെ,
ചോര കുടിച്ചു,
അവസ്ഥയിൽ ഇരുന്നു..
പിന്നെ ഛർദ്ദിക്കുന്നു.
ഒടുവിൽ കൂടിയിരുന്നാലോചിച്ചു.
“എത്ര വെള്ളിക്കാശു കിട്ടും?“

നാണമില്ലാത്തവർ!
അത് കേട്ടാകണം
എനിക്കവരോട് വെറുപ്പുവന്നത്,
യേശുവിനോടു അടങ്ങാത്ത
സ്നേഹവും!
സജ്ജലങ്ങളായോരെൻ കണ്ണുകൾ,
മൊഴിഞ്ഞു,
ഹേ നിരപരാധീ.....
എൻ പ്രീയാ.....
ഇനിയവരുടെ അടുത്തു പോകരുത്!
അവരിനിയും നിന്നെ വിൽക്കും,
തുണ്ടം തുണ്ടമായീ,
അവരിനിയും നിന്റെ വചനം തുപ്പി,
ആളുകളെ ചേർത്ത്,
വെള്ളിക്കാശ് എണ്ണി വാങ്ങും!

പാവം നിഷ്ക്കളങ്കൻ!
ഒരു ചിരി!
ഒരു പൊൻ പുഞ്ചിരി,
ഒപ്പം ത്യാഗമെന്തെന്ന് കാട്ടിയിട്ടും
മനസ്സലിവില്ലാത്ത
അവരോടുള്ള പുച്ഛച്ചിരി!

അപ്പോഴും നനുത്ത രക്തതുള്ളികൾ
കുരിശിൽ നിന്നടർന്നിരുന്നു!
ഒപ്പം സ്മരണപുതുക്കുന്ന
നിഷ്ക്കളങ്കഭക്തരാം പാവങ്ങളുടെ
കണ്ണീരും!

8 അഭിപ്രായങ്ങൾ:

  1. "അപ്പോഴും നനുത്ത രക്തതുള്ളികള്‍
    കുരിശില്‍ നന്നിടര്‍ന്നിരുന്നു!
    ഒപ്പം സ്മരണപതുക്കുന്ന
    നിഷ്കളങ്കരാം പാവങ്ങളുടെ
    കണ്ണീരും!"
    അവരെനിയും എന്നതിന് അവരിനിയും എന്നല്ലെ ശരി?
    ഈസ്റ്റര്‍ ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തങ്കപ്പേട്ടാ.. തെറ്റു ചൂണ്ടിക്കാട്ടിയതിനു ഹൃദയംഗമമായ നന്ദി... തിരുത്തിയിട്ടുണ്ട്..
      ഈസ്റ്റർ ആശംസകൾ..
      സ്നേഹപൂർവ്വം

      ഇല്ലാതാക്കൂ
  2. അധര്‍മ്മത്തിന്റെ ദുര്‍മ്മുഖത്തേക്ക് അറപ്പോടെ,വെറുപ്പോടെ ഒച്ചവെക്കുന്ന കവിമുഴക്കം.അക്ഷരങ്ങളുടെ ഈ ചൂടും നിശിതമായ ചൂണ്ടലും മറ്റെന്തിന് കിട്ടും ?അഭിനന്ദനങ്ങള്‍!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @ NMK Blog -
      വായനയ്ക്കും കമന്റിനും താങ്കൾക്ക് എന്റെ ഹൃദയംഗമമായ നന്ദി..
      ത്യാഗത്തിന്റെ മഹോന്നത ഭാവമാണ്‌ അദ്ദേഹം ലോകത്തിനു നല്കിയത്..നന്മയുടേയും നിഷ്ക്കളങ്ക സ്നേഹത്തിന്റെയും ഉദാത്ത മാതൃക...അതു പിന്തുടരേണ്ടതിനു പകരം വീണ്ടും അധർമ്മത്തിലേക്ക് തന്നെ കൂപ്പു കുത്തുന്നു...നന്മയുടെ പേരു ഉച്ഛരിക്കാൻ കൂടി അർഹതയില്ല എന്ന് കർമ്മം കൊണ്ട് തെളിയിക്കുന്നവർ പോലും നന്മയുടെ പേരു പറഞ്ഞ് തിന്മകൾ മാത്രം ചെയ്യുന്നു... ലോകത്ത് എല്ലായിടവും, എല്ലാറ്റിലും വ്യാപിച്ചിരിക്കുന്ന, ഭയപ്പെടുത്തുന്ന മൂല്യ ച്യുതി..
      സ്നേഹപൂർവ്വം

      ഇല്ലാതാക്കൂ
  3. ആട്ടിൻതോലിട്ട ചെന്നായ്ക്കല്ലേ കോഴിയെപ്പിടിക്കാനെളുപ്പം.
    ചെന്നായുടെ പിടിൽപെടുന്ന കോഴികളും ആടിനെ പേടിക്കുന്ന കോഴികളും അതിന്റെ ഫലം.

    മറുപടിഇല്ലാതാക്കൂ
  4. അവരിനിയും നിന്നെ വിൽക്കും,
    തുണ്ടം തുണ്ടമായീ,
    അവരിനിയും നിന്റെ വചനം തുപ്പി,
    ആളുകളെ ചേർത്ത്,
    വെള്ളിക്കാശ് എണ്ണി വാങ്ങും!

    ഒരു കള്ളനല്ലേ,പോലീസായിക്കഴിഞ്ഞാൽ കള്ളന്മാരെ പിടിക്കാൻ എളുപ്പം. വിഷുദിനാശംസകൾ.

    മറുപടിഇല്ലാതാക്കൂ