പേജുകള്‍‌

ഞായറാഴ്‌ച, ഏപ്രിൽ 15, 2012

ഒരിടത്തൊരു പെണ്ണുകാണൽ...

പെണ്ണൊന്നു പരതണം!
കല്ല്യാണം കഴിക്കണം!,
പ്രായമായിരിക്കുന്നു..
വീട്ടു കൂട്ടത്തിന്റെ ആഗ്രഹമായിരുന്നു.!
കറങ്ങി നടക്കുമ്പോൾ,
നാട്ടുകൂട്ടത്തിന്റെ കല്പനയായിരുന്നു..!
സ്വന്തം മോഹമാ‍യിരുന്നു.
ഒറ്റത്തടിയായിരുന്നപ്പോൾ,
അമിതസ്വാതന്ത്ര്യം വന്നപ്പോൾ
ചങ്ങലയ്ക്കിടാനുള്ള അത്യാഗ്രഹം!

കൂട്ട് വന്ന അവന്റെ ആണയിടൽ
പെണ്ണു കാണാൻ പോയത്
ഒരേഒരു വീട്ടിൽ മാത്രം
കെട്ടിയതും ആ പെണ്ണിനെ!
“നീയ്യെന്താ ഇങ്ങനെ?”
തലയിൽ കൈവെച്ച്
ഞാനും സ്വയം ചോദിച്ചു
“ഞാനെന്താ ഇങ്ങനെ?”

ഒരിടത്തൊരു പെണ്ണുണ്ടത്രെ
അവൻ കണ്ടതാത്രെ
പ്രീയം വദ!
കണ്ടപ്പോൾ പ്രീയം തോന്നാതെ,
മുഷിഞ്ഞു തിരിഞ്ഞു നടന്ന്
വീടു വീടു തെണ്ടി നടന്ന്
നാടായ നാട് ചുറ്റി നടന്ന്
പരവശനാകുമ്പോൾ
അവൻ പറയുന്നു
ആ വീട്ടിലൊക്കെ അവൻ
പെണ്ണു കാണാൻ പോയതാത്രേ!

എനിക്കവനെ അഭിനന്ദിക്കണം
നൂറ് പെണ്ണിനെ കണ്ട്
ഒരു പെണ്ണിനെ കല്ല്യാണം കഴിച്ച
മിടുക്കൻ!

അവൻ യുക്തിവാദിയാത്രെ,
ജാതകമൊന്നും നോക്കേണ്ടത്രെ,
ഒടുവിലവൻ പറയുന്നു,
അവർക്ക് പത്തിൽ പത്തു
പൊരുത്തമുണ്ടത്രേ!
രസികൻ!

അവനു നാക്കിനെല്ലില്ലത്രെ,
വീണ്ടുംവീണ്ടും ഓർമ്മിപ്പിച്ചു,
സ്ത്രീധനം വാങ്ങേണ്ടത്രെ,
മോശാത്രെ,
അവനു നൂറു പവൻ കിട്ടീത്രെ,
ശുദ്ധൻ,
അവനൊരവാർഡ് കൊടുക്കണം!

-----------------------------------------------------
(…ഇനിയൊരു സത്യം... ഏതോ കശ്മലന്റെ കുടിലതയാവണം .പണ്ടുമുതലേ നമ്മുടെ നാട്ടിൽ നമുക്കിടയിൽ സ്ത്രീധനമില്ല.. അതിനാൽ തന്നെ അന്ന് നടന്നു തളർന്നപ്പോൾ  "സ്ത്രീധനം കൊടുക്കാതെഅഹങ്കാരികളായി തീരുന്ന വിശുദ്ധപിതാക്കന്മാരെ നിലക്കു നിർത്തുക.. .. പാവം പെൺ കുട്ടികളെ നമ്മളെ പോലുള്ളവർക്ക് കെട്ടിച്ചു തരിക" എന്നൊക്കെ വിളിച്ചു കൂവണമെന്നുണ്ടായിരുന്നു....ആരു കേൾക്കാൻ.!.. തല തിരിഞ്ഞ വർഗ്ഗം)

18 അഭിപ്രായങ്ങൾ:

 1. നല്ല രസമുണ്ടായിരുന്നു വായിക്കാൻ, മനസ്സിലാക്കാനും എളുപ്പം. :)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. @ കണ്ണന്‍ | Kannan - വായനയ്ക്കും കമന്റിനും നന്ദി

   ഇല്ലാതാക്കൂ
 2. ശരിയാ,നാക്കിനെല്ലില്ലാത്തോര്‍ക്കൊക്കെ
  അവാര്‍ഡ് കൊടുക്കണം.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. @ c.v.thankappan -ഓരോരുത്തർക്കും അവരുടെ കാര്യം കഴിഞ്ഞാൽ പിന്നെ പ്രളയം മാത്രമേ ഉള്ളൂ എന്നാണല്ലോ പറയാറ്.. ഹ ഹ..
   വായനയ്ക്കും കമന്റിനും നന്ദി.. തങ്കപ്പെട്ടാ..

   ഇല്ലാതാക്കൂ
 3. സ്ത്രീധനം വാങ്ങേണ്ടത്രെ,
  മോശാത്രെ,
  അവനു നൂറു പവൻ കിട്ടീത്രെ,
  ശുദ്ധൻ,
  അവനൊരവാർഡ് കൊടുക്കണം!

  ഒരു കവിത ഞാൻ ഇത്രയ്ക്കും നല്ല രസമായി വായിച്ചാസ്വദിച്ചിട്ടില്ല. വായിച്ചിട്ടും,കമന്റിയിട്ടും, ആസ്വദിച്ചിട്ടുമുണ്ട് പക്ഷെ ഇത്രയ്ക്കും രസകരമായി ആസ്വദിച്ചിട്ടില്ല. ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. @ മണ്ടൂസന്‍ -

   താങ്കളുടെ വായനയ്ക്കെന്റെ നന്ദി അറിയിക്കുന്നു.. സ്നേഹപൂർവ്വം

   ഇല്ലാതാക്കൂ
 4. പെണ്ണൊന്നു പരതണം!
  കല്ല്യാണം കഴിക്കണം!,
  പ്രായമായിരിക്കുന്നു......


  :)

  മറുപടിഇല്ലാതാക്കൂ
 5. @ khaadu -

  :) - വായനയ്ക്കും കമന്റിനും നന്ദി

  മറുപടിഇല്ലാതാക്കൂ
 6. രസായി വന്നു ഇഷ്ടമായാ ഭാവുകങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 7. പെണ്ണുകാണലും കെട്ടലും നടക്കുന്നതിനിടക്ക് സ്വതവേ നാട്ടില്‍
  കാണുന്ന കാര്യങ്ങളൊക്കെ ചുരുക്കിപ്പറഞ്ഞു വരികളില്‍.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. @ മുനീര്‍ തൂതപ്പുഴയോരം -

   വായനയ്ക്കും കമന്റിനും നന്ദി

   ഇല്ലാതാക്കൂ
 8. ഈ കവിതയെ “നാട്ടുനടപ്പിന്റെ നേർക്കാഴ്ച” എന്ന് വിശേഷിപ്പിക്കാം.
  വളരെ നന്നായിട്ടുണ്ട്...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. @ Harinath - വായനയ്ക്കും കമന്റിനും നന്ദി

   ഇല്ലാതാക്കൂ