പേജുകള്‍‌

ബുധനാഴ്‌ച, ഏപ്രിൽ 04, 2012

സ്വപ്നങ്ങൾ വെളിപ്പെടുത്താത്തത്..

അന്ന് സ്വപ്നങ്ങളെ
പൂക്കളാക്കി,
ഞാൻ മയങ്ങി,
അവയുടെ സൌരഭ്യമോർത്ത്,
ചിരി ചിരിച്ച് ..!

അവനുദിച്ച്
സ്വപ്നങ്ങളെ കട്ടുറുമ്പാക്കി!

അവയുടെ കടി കൊണ്ട്,
പിറു പിറുത്ത്,
ഞാനുണർന്നു..!

പിന്നെ യാഥാർത്ഥ്യങ്ങളോട് ചോദിച്ചു
കിഴക്കോട്ടോ, പടിഞ്ഞാറോട്ടോ,
ഉദരപൂരണം?
അതോ വടക്കോട്ടോ തെക്കോട്ടോ,
സുഖശയനം?

8 അഭിപ്രായങ്ങൾ:

 1. സ്വപ്നം കണ്ടുനടക്കുന്ന മടിയനാകരുത് അല്ലെ?
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ തങ്കപ്പേട്ടാ.. താങ്കൾ പറഞ്ഞത് സത്യമാണ്‌...സ്വപ്നങ്ങൾ കാണണം..ഒരുപാട്.. ദിവാസ്വപ്നങ്ങൾ കണ്ട് മടിയനാകരുത്.,യാഥാർത്ഥ്യങ്ങൾ അറിയണം അതല്ലേ നല്ലതാകുക എന്നെനിക്കു തോന്നി.താങ്കൾക്കറിയുമെങ്കിലും പറയുകയാണ്‌.. തെക്ക് യമന്റെയും വടക്ക് കുബേരന്റെയും ദിശ..കിഴക്ക് കർമ്മ സാക്ഷി (സൂര്യന്റെ), പടിഞ്ഞാറ്‌ വരുണന്റെ ദിശ.....വായനക്കും കമന്റിനും നന്ദി..

   ഇല്ലാതാക്കൂ
 2. അര്‍ത്ഥവത്തായ വരിക്കല്‍ ഗംഭീരം ! സ്വപ്നങ്ങളും ജീവിതവും പലപ്പോഴും പരസ്പര ബന്ധങ്ങള്‍ ഇല്ലാതെ നമ്മെ ചുറ്റി വരിഞ്ഞുമുറുക്കി ഒരു വഴി ആക്കും പെരുവഴി !

  താങ്കള്‍ക്ക് നന്മ ഭവികട്ടെ @ പുണ്യവാളന്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സ്വപ്നങ്ങളും ജീവിതവും പലപ്പോഴും പരസ്പര ബന്ധങ്ങള്‍ ഇല്ലാതെ നമ്മെ ചുറ്റി വരിഞ്ഞുമുറുക്കി ഒരു വഴി ആക്കും പെരുവഴി

   @പുണ്യവാളന്‍ - താങ്കൾ പറഞ്ഞത് സത്യമാണ്‌
   വായനക്കും കമന്റിനും നന്ദി

   ഇല്ലാതാക്കൂ
 3. “സൗരഭ്യം പകർത്തിയിരുന്ന സ്വപ്നങ്ങൾ കട്ടുറുമ്പായി മാറി. ജീവിതയാത്രയിലെവിടെയൊക്കെയോ അറിഞ്ഞോ അറിയാതെയോസംഭവിച്ച പിഴവുകളുടെ ഫലം. അല്ലെങ്കിൽ, ആന്തരികമായ ബോധം മറഞ്ഞതിന്റെ ഫലം. അവയെ വീണ്ടും തെളിയിച്ചെടുക്കണം. അല്ലെങ്കിൽ ജന്മം വിഫലം.”
  - ഒരു തത്വജ്ഞാനി പറഞ്ഞതാണ്‌.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അവയെ വീണ്ടും തെളിയിച്ചെടുക്കണം

   -----
   @ Harinath - വായനക്കും കമന്റിനും നന്ദി

   ഇല്ലാതാക്കൂ