യുഗങ്ങളിൽ ഏറെ കറയുള്ളത്
കലിയുഗത്തിനാണത്രേ!
കൂലി കൊടുത്ത് ഡിഗ്രി വാങ്ങി
പാമരൻ പണ്ഡിതനാവുന്നതും,
കൂലി കൊടുത്ത് അവാർഡു വാങ്ങി,
വാനോളം വളരുന്നതും
കറയല്ലത്രെ, അമൃതാത്രെ!
പുഴുവെടുത്തരിക്കും മുന്നേ,
ഏതു മൃതപ്രായനും
അമരത്വത്തിലേക്കെത്താനുള്ള കുറുക്കു വഴി!
അപ്പോൾ പറഞ്ഞു വന്നത്....
അമൃത കുംഭം നിങ്ങൾക്കുണ്ടെങ്കിൽ,
അമരത്വം നേടാമെന്നല്ല,
ആളും തരവും വികസിച്ച കുടിലത്വവും
നിർഭയത്വവും വേണം,
അതു കൊണ്ടാകണം
അച്ഛനാനപുറത്ത് വലിഞ്ഞു കേറും മുന്നേ,
മകനു തഴമ്പ് ജനനാൽ വന്നു ചേരുന്നത്!
കലിയുഗത്തിനാണത്രേ!
കൂലി കൊടുത്ത് ഡിഗ്രി വാങ്ങി
പാമരൻ പണ്ഡിതനാവുന്നതും,
കൂലി കൊടുത്ത് അവാർഡു വാങ്ങി,
വാനോളം വളരുന്നതും
കറയല്ലത്രെ, അമൃതാത്രെ!
പുഴുവെടുത്തരിക്കും മുന്നേ,
ഏതു മൃതപ്രായനും
അമരത്വത്തിലേക്കെത്താനുള്ള കുറുക്കു വഴി!
അപ്പോൾ പറഞ്ഞു വന്നത്....
അമൃത കുംഭം നിങ്ങൾക്കുണ്ടെങ്കിൽ,
അമരത്വം നേടാമെന്നല്ല,
ആളും തരവും വികസിച്ച കുടിലത്വവും
നിർഭയത്വവും വേണം,
അതു കൊണ്ടാകണം
അച്ഛനാനപുറത്ത് വലിഞ്ഞു കേറും മുന്നേ,
മകനു തഴമ്പ് ജനനാൽ വന്നു ചേരുന്നത്!
കാലോചിത ചിന്തനം കൊള്ളാം
മറുപടിഇല്ലാതാക്കൂകവിയൂർ സാർ- വായനയ്ക്ക് നന്ദി കമന്റിനും
ഇല്ലാതാക്കൂകറ നല്ലതാണ് എന്നൊരു പരസ്യവാചകം കേള്‍ക്കാറില്ലേ?!!
മറുപടിഇല്ലാതാക്കൂനല്ല വരികളില്‍ അര്‍ത്ഥം നിറഞ്ഞ ചിന്തകള്‍...
ആശംസകള്‍
@ c.v.thankappan - അതെ തങ്കപ്പേട്ടാ.കേട്ടിട്ടുണ്ട്..
ഇല്ലാതാക്കൂവായനയ്ക്ക് നന്ദി കമന്റിനും
കാലം കലികാലം ചേട്ടാ ......
മറുപടിഇല്ലാതാക്കൂചുറ്റുപാടുമുള്ള സാമൂഹിക വ്യവസ്ഥകളോട് വല്ലാത്ത കളിയണല്ലേ .....
അച്ഛനാനപുറത്ത് വലിഞ്ഞു കേറും മുന്നേ,
മകനു തഴമ്പ് ജനനാൽ വന്നു ചേരുന്നത്!!!!!!
ആനപ്പുറത്തിരിക്കുന്ന ഉപ്പുപ്പന്റെ മക്കളാ തഴമ്പ് തടവി നടക്കുന്നെ ഒന്നിരിക്കാന്‍
@ പുണ്യവാളന് - അതെ.. കലി കാലം ..വായനയ്ക്കും കമന്റിനും നന്ദി..
ഇല്ലാതാക്കൂനല്ല വരികള്‍... ഇനിയുമെഴുതുക
മറുപടിഇല്ലാതാക്കൂ@ സുമേഷ് വാസു- വായനയ്ക്കും കമന്റിനും നന്ദി..
മറുപടിഇല്ലാതാക്കൂ“കറ നല്ലതാണ്” എങ്കിലും ഇത്രത്തോളം വേണ്ടായിരുന്നു.
മറുപടിഇല്ലാതാക്കൂ@ Harinath -
ഇല്ലാതാക്കൂഎല്ലായിടത്തും കറ അപ്പോൾ പിന്നെ മറയ്ക്കുന്നതെങ്ങനെ ? വായനയ്ക്ക് നന്ദി
എല്ലായിടത്തും എത്രമാത്രം കറയാണ് എന്നാണ് ഉദ്ദേശിച്ചത്. എഴുതാതിരിക്കണം എന്നല്ല.
ഇല്ലാതാക്കൂ@ Harinath - Thank you Harinath
ഇല്ലാതാക്കൂമകനു തഴമ്പ് ജനനാൽ വന്നു ചേരുന്നത്!
മറുപടിഇല്ലാതാക്കൂഇത് മാത്രം മനസിലായില്ല
കൊള്ളാം നല്ല വരികള്‍
@ മിന്നാമിന്നി*മിന്നുക്കുട്ടി -
ഇല്ലാതാക്കൂസമൂഹത്തിലെ, രാഷ്ട്രീയത്തിലെ പുതിയ സംഭവങ്ങളെ പറഞ്ഞതാണ്..