പേജുകള്‍‌

ഞായറാഴ്‌ച, മേയ് 06, 2012

അണക്കെട്ടിന്റെ തിരുമുറിവ്!

നിലനില്പു തന്നെ അപകടത്തിലാണത്രെ!
നിൽക്കാത്തൊനെന്ത് നില നില്പ്!
ഉറക്കം വരുന്നില്ലത്രെ!
ഉറക്കമറിയാത്തോനെന്ത് ഉറക്കം!
ഒലിച്ചു പോകുമത്രെ!
ഒലിച്ചു പോകാനില്ലാത്തോനെന്ത് ഒലിപ്പ്!

അണക്കെട്ട് പൊട്ടിച്ച പുണ്യപിതാക്കന്മാരേ,
അണക്കെട്ട് കെട്ടി തന്ന വിശുദ്ധന്മാരേ,
നമ്മൾ നിങ്ങൾക്ക് നേർച്ചയിട്ടിട്ടാണോ
ഒലിച്ചു പോകാതെ ഇപ്പോഴും ജീവിതം നില നിന്നത്?
കാലാകാലങ്ങളായി തണ്ടു മുറിച്ചു നട്ട ചെടികളായി
നിങ്ങൾ വളർന്ന് പടർന്നു പന്തലിച്ചപ്പോൾ,
വന്മരങ്ങളായി നിങ്ങളുടെ വേരുകളിപ്പോൾ
ഭൂകമ്പത്തെ അതി ജീവിച്ചോ?

ഇപ്പോഴും ഭൂമി കുലുങ്ങുന്നുണ്ട്,
എന്തൊരു കുലുക്കം!
അത് അത്ഭുതം കാട്ടിയ,
നിങ്ങൾ ചവുട്ടി നടക്കുന്നത് കൊണ്ടാകാം!
അല്ലെങ്കിൽ നിങ്ങളെ ഒലിപ്പിക്കാനുള്ള,
ജലം അണക്കെട്ടിലില്ലാത്തതു കൊണ്ടാകാം!
എവിടെയോ കാർമേഘം ഉരുണ്ടു കൂടുന്നു..

ഇനിയെന്താണു പൊട്ടുക?
ആർക്കറിയാം?
ഇനിയെന്നാണ് ഉമ്മാക്കി കാട്ടി പേടിപ്പിക്കുക?
ആർക്കറിയാം!

ഉമ്മാക്കി കാട്ടുമ്പോൾ നമ്മൾക്ക് പനി വരണം!
ലിഖിതമായ ജന്മ വാസന!
യാഥാർത്ഥ്യം വന്നാൽ അവർക്ക് ഉള്ളാലെ ചിരി വരണം!
അലിഖിതമായ തത്വശാസ്ത്രം!
പണം കായ്ക്കുന്നമരമില്ലെങ്കിൽ
സുനാമിയെ പോലൊരു ചാകര!
സത്യമാണെങ്കിൽ അങ്ങിനെ..

പറഞ്ഞു പേടിപ്പിച്ചാണെങ്കിൽ അങ്ങിനെ..!

10 അഭിപ്രായങ്ങൾ:

 1. "കാലാകാലങ്ങളായി തണ്ടുമുറിച്ചു നട്ട ചെടികളായി
  നിങ്ങള്‍ വളര്‍ന്ന് പന്തലിച്ചപ്പോള്‍,
  വന്മരങ്ങളായി നിങ്ങളുടെ വേരുകളിപ്പോള്‍
  ഭൂകമ്പത്തെ അതിജീവിച്ചോ?"
  അര്‍ത്ഥം നിറഞ്ഞ വരികള്‍.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. @ c.v.thankappan -തങ്കപ്പെട്ടാ വായനക്കെന്റെ നന്ദി..
   സ്നേഹപൂർവ്വം

   ഇല്ലാതാക്കൂ
 2. നിലനില്പു തന്നെ അപകടത്തിലാണത്രെ!
  നിൽക്കാത്തൊനെന്ത് നില നില്പ്!
  ഉറക്കം വരുന്നില്ലത്രെ!
  ഉറക്കമറിയാത്തോനെന്ത് ഉറക്കം!
  ഒലിച്ചു പോകുമത്രെ!
  ഒലിച്ചു പോകാനില്ലാത്തോനെന്ത് ഒലിപ്പ്!

  മറുപടിഇല്ലാതാക്കൂ
 3. അറിയില്ല നമ്മുടെ ഭാഷയ്ക്കൊരു ശൈലി കിട്ടി മുല്ലപ്പെരിയാര്‍ പോലെ .....

  ആക്ഷേപഹാസ്യം പുണ്യാളനിഷ്ടമായി

  നിലനില്പു തന്നെ അപകടത്തിലാണത്രെ!
  നിൽക്കാത്തൊനെന്ത് നില നില്പ്!
  ഉറക്കം വരുന്നില്ലത്രെ!
  ഉറക്കമറിയാത്തോനെന്ത് ഉറക്കം!
  ഒലിച്ചു പോകുമത്രെ!
  ഒലിച്ചു പോകാനില്ലാത്തോനെന്ത് ഒലിപ്പ്!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. @ പുണ്യവാളന്‍-വായനക്കെന്റെ നന്ദി

   ഇല്ലാതാക്കൂ
 4. അണക്കെട്ട്...!
  ആർക്കറിയാം...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. @ Harinath -
   ഹ.. ഹ.. …പൊട്ടും.. ഇപ്പോൾ പൊട്ടും… സത്യം പറഞ്ഞോ.. പാപിക്ക് പശ്ചാത്തപിക്കാൻ സമയം ഇനിയുമുണ്ട് എന്ന് പറഞ്ഞ് ഇന്നസെന്റിന്റെ തല പൊട്ടിക്കാൻ നെടുമുടി വേണു പൂജാരിയായി തേങ്ങ നിലത്തെറിയാൻ ശ്രമിക്കുന്ന ഒരു രംഗം സിനിമയിൽ കണ്ടതോർക്കുന്നു..
   ഒടുവിൽ ജഗതി ശ്രീകുമാർ പൂജാരിയായ നെടുമുടി വേണുവിന്റെ കൈയ്യിൽ നിന്നും തേങ്ങ പിടിച്ചു വാങ്ങി നിലത്തെറിഞ്ഞുടക്കുന്ന രംഗം.. അതോർമ്മ വരുന്നു..
   -------
   വായനയ്ക്കും കമന്റിനും ഏറെ നന്ദി

   ഇല്ലാതാക്കൂ
 5. ഉമ്മാക്കി കാട്ടുമ്പോൾ നമ്മൾക്ക് പനി വരണം!
  ലിഖിതമായ ജന്മ വാസന!
  യാഥാർത്ഥ്യം വന്നാൽ അവർക്ക് ഉള്ളാലെ ചിരി വരണം!
  അലിഖിതമായ തത്വശാസ്ത്രം

  ഇഷ്ടായി .

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. @ മിന്നാമിന്നി*മിന്നുക്കുട്ടി -
   വായനയ്ക്കും കമന്റിനും ഏറെ നന്ദി

   ഇല്ലാതാക്കൂ