പേജുകള്‍‌

വ്യാഴാഴ്‌ച, മേയ് 03, 2012

കറ

യുഗങ്ങളിൽ ഏറെ കറയുള്ളത്
കലിയുഗത്തിനാണത്രേ!

 കൂലി കൊടുത്ത് ഡിഗ്രി വാങ്ങി
പാമരൻ പണ്ഡിതനാവുന്നതും,
കൂലി കൊടുത്ത് അവാർഡു വാങ്ങി,
വാനോളം വളരുന്നതും
കറയല്ലത്രെ, അമൃതാത്രെ!

പുഴുവെടുത്തരിക്കും മുന്നേ,
ഏതു മൃതപ്രായനും
അമരത്വത്തിലേക്കെത്താനുള്ള കുറുക്കു വഴി!

അപ്പോൾ പറഞ്ഞു വന്നത്....
അമൃത കുംഭം നിങ്ങൾക്കുണ്ടെങ്കിൽ,
അമരത്വം നേടാമെന്നല്ല,
ആളും തരവും വികസിച്ച കുടിലത്വവും
നിർഭയത്വവും വേണം,

അതു കൊണ്ടാകണം
അച്ഛനാനപുറത്ത് വലിഞ്ഞു കേറും മുന്നേ,
മകനു തഴമ്പ് ജനനാൽ വന്നു ചേരുന്നത്!

14 അഭിപ്രായങ്ങൾ:

  1. കാലോചിത ചിന്തനം കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  2. കറ നല്ലതാണ് എന്നൊരു പരസ്യവാചകം കേള്‍ക്കാറില്ലേ?!!
    നല്ല വരികളില്‍ അര്‍ത്ഥം നിറഞ്ഞ ചിന്തകള്‍...
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @ c.v.thankappan - അതെ തങ്കപ്പേട്ടാ.കേട്ടിട്ടുണ്ട്..
      വായനയ്ക്ക് നന്ദി കമന്റിനും

      ഇല്ലാതാക്കൂ
  3. കാലം കലികാലം ചേട്ടാ ......

    ചുറ്റുപാടുമുള്ള സാമൂഹിക വ്യവസ്ഥകളോട് വല്ലാത്ത കളിയണല്ലേ .....

    അച്ഛനാനപുറത്ത് വലിഞ്ഞു കേറും മുന്നേ,
    മകനു തഴമ്പ് ജനനാൽ വന്നു ചേരുന്നത്!!!!!!

    ആനപ്പുറത്തിരിക്കുന്ന ഉപ്പുപ്പന്റെ മക്കളാ തഴമ്പ് തടവി നടക്കുന്നെ ഒന്നിരിക്കാന്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @ പുണ്യവാളന്‍ - അതെ.. കലി കാലം ..വായനയ്ക്കും കമന്റിനും നന്ദി..

      ഇല്ലാതാക്കൂ
  4. നല്ല വരികള്‍... ഇനിയുമെഴുതുക

    മറുപടിഇല്ലാതാക്കൂ
  5. @ സുമേഷ് വാസു- വായനയ്ക്കും കമന്റിനും നന്ദി..

    മറുപടിഇല്ലാതാക്കൂ
  6. “കറ നല്ലതാണ്‌” എങ്കിലും ഇത്രത്തോളം വേണ്ടായിരുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @ Harinath -
      എല്ലായിടത്തും കറ അപ്പോൾ പിന്നെ മറയ്ക്കുന്നതെങ്ങനെ ? വായനയ്ക്ക് നന്ദി

      ഇല്ലാതാക്കൂ
    2. എല്ലായിടത്തും എത്രമാത്രം കറയാണ്‌ എന്നാണ്‌ ഉദ്ദേശിച്ചത്. എഴുതാതിരിക്കണം എന്നല്ല.

      ഇല്ലാതാക്കൂ
  7. മകനു തഴമ്പ് ജനനാൽ വന്നു ചേരുന്നത്!

    ഇത് മാത്രം മനസിലായില്ല
    കൊള്ളാം നല്ല വരികള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @ മിന്നാമിന്നി*മിന്നുക്കുട്ടി -
      സമൂഹത്തിലെ, രാഷ്ട്രീയത്തിലെ പുതിയ സംഭവങ്ങളെ പറഞ്ഞതാണ്..

      ഇല്ലാതാക്കൂ