പേജുകള്‍‌

ശനിയാഴ്‌ച, ഫെബ്രുവരി 11, 2012

ഭിക്ഷാംദേഹി!

അർത്ഥവത്തായതൊന്നും എനിക്കില്ല,
ഓർമ്മഹത്യാ പാപം!
അർത്ഥശൂന്യതയും എന്നെ വേട്ടയാടാറില്ല
തലച്ചോറിൽ ഓർമ്മയുടെ  പുനർജന്മ നൃത്തം !
കുപ്പത്തൊട്ടിയിൽ നിന്നും
എച്ചിലിലകൾ വാരിയെടുത്തു.
ആർത്തിയോടെ ഭക്ഷിച്ച്
ഏമ്പക്കമിട്ടപ്പോൾ,
എന്നെ കൊത്തിയെടുക്കുന്ന,
വിസ്തരിക്കുന്ന ഉരുണ്ട കണ്ണുകൾ,
പുച്ഛത്തോടെ ,അറപ്പോടെ, വെറുപ്പോടെ…!
കോട്ടും പാന്റും ടൈയ്യും കെട്ടിയ മഹാമാന്യതകൾ!
അവരുടെ ദുർഗന്ധം സുഗന്ധം പൂശി മറച്ചിരിക്കുന്നു.
അസ്ഥിത്വം തിരിച്ചറിയാത്തവർ!

ആരോടെന്നില്ലാതെ വെറുതെ ഒരു ചിരി ചിരിച്ചു,
കരിപിടിക്കാത്ത,പൊടി പിടിക്കാത്ത,
ഇസ്തിരിയിട്ടു കൊണ്ടു നടക്കുന്ന
അവരുടെ അഭിമാനമോർത്ത്..!
പിന്നെ ഊറിച്ചിരിച്ചു,!
ഗർവ്വു കത്തിച്ചഉയർന്ന ശിരസ്സിൽ
പുക ഉയരാതിരിക്കട്ടെ!
ഷൂസിട്ട കനമുള്ള കാലടികൾ
യാന്ത്രികമായി ചലിക്കുമ്പോൾ,
അകത്തുള്ള ചെളികൾ
പുറത്തേക്ക് വമിക്കാതിരിക്കട്ടേ!
 ടൈ ആത്മാഭിമാനത്താൽ
സ്വയം മുറുകി കൊല്ലാതിരിക്കട്ടെ!

മനസാക്ഷിയോട് ചോദിക്കുക,
ഒന്നും ആരും സ്വയം സൃഷ്ടിച്ചതല്ലല്ലോ?
മറ്റൊരുത്തന്റെ പിച്ചച്ചട്ടിയിൽ കൈയ്യിട്ടു വാരി,
ആർത്തിയോടെ തിന്നു ഏമ്പക്കമിട്ടവർ?
ഈ തടി ആർക്കൊക്കെ അവകാശപ്പെട്ടിരിക്കുന്നു,
ഈ മേദസ്സ് ആർക്കൊക്കെ സമാധാനം പറയപ്പെടണം?

ഞാൻ കുപ്പത്തൊട്ടിയിൽ നിന്നും
അവർ പിച്ചച്ചട്ടിയിൽ നിന്നും!
തിന്നുന്നത് സ്വർണ്ണതളികയിലായാലും
എച്ചിലുകൾ എച്ചിലുകൾ തന്നെ!
എന്നിട്ടും ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ പരിഹസിക്കുന്നു.

ഒരു പക്ഷെ അഹന്തയാവാം,
അല്ലെങ്കിൽ മറവിയാവാം,
അതുമല്ലെങ്കിൽ അറിവില്ലായ്മയാവാം!

മനുഷ്യൻ എന്നും അങ്ങിനെയാണ്,
ഉയർച്ചകൾ താഴ്ചയെ നോക്കി പുച്ഛിക്കും
താഴ്ചകൾ ഉയർച്ചയെ നോക്കി നെഞ്ചു തടവും!
ചൂടും തണുപ്പും, ഉയർച്ചയും താഴ്ചയും,
വീക്ഷിച്ചു തിരിഞ്ഞു നടന്നു.
ഭിക്ഷാംദേഹി എന്നും നിസ്സംഗനാണ്!

വലീയ നാടകങ്ങൾക്കിടയിലെ ഒരു ചെറിയ വേഷം!

18 അഭിപ്രായങ്ങൾ:

  1. നന്നായിരിക്കുന്നു.
    അഹന്തയോടെടുള്ള പ്രതിഷേധം!!!
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    മറുപടിഇല്ലാതാക്കൂ
  2. " അവരുടെ ദുർഗന്ധം സുഗന്ധം പൂശി മറച്ചിരിക്കുന്നു.
    അസ്ഥിത്വം തിരിച്ചറിയാത്തവർ!
    -----------------------------------------------------------------
    -----------------------------------------------------------------
    -----------------------------------------------------------------
    ടൈ ആത്മാഭിമാനത്താൽ
    സ്വയം മുറുകി കൊല്ലാതിരിക്കട്ടെ! "


    ഈ വരികൾ വളരെയങ്ങ് ഇഷ്ടപ്പെട്ടു.

    " മനസാക്ഷിയോട് ചോദിക്കുക,
    ഒന്നും ആരും സ്വയം സൃഷ്ടിച്ചതല്ലല്ലോ?
    -----------------------------------------------------------------
    -----------------------------------------------------------------
    -----------------------------------------------------------------
    ഈ മേദസ്സ് ആർക്കൊക്കെ സമാധാനം പറയപ്പെടണം? "


    വളരെ അർത്ഥവത്തായ വാചകങ്ങൾ. ഇതെല്ലാം എല്ലാവർക്കും അവകാശപ്പെട്ടതാണല്ലോ.

    മറുപടിഇല്ലാതാക്കൂ
  3. ഒരു പക്ഷെ അഹന്തയാവാം,
    അല്ലെങ്കിൽ മറവിയാവാം,
    അതുമല്ലെങ്കിൽ അറിവില്ലായ്മയാവാം!

    മറുപടിഇല്ലാതാക്കൂ
  4. @ c.v.thankappan-
    സ്നേഹം നിറഞ്ഞ തങ്കപ്പേട്ടന്
    ..വായനക്കെത്തിയതിനു സന്തോഷം.. ഒരു പാട് നന്ദി

    മറുപടിഇല്ലാതാക്കൂ
  5. @ Harinath-
    അതെ താങ്കൾ പറഞ്ഞത് ശരിയാണ്…. ഓരോ ജീവജാലവും മറ്റൊന്നിനെ നിർബന്ധപൂർവ്വം ആശ്രയിക്കേണ്ടി വരുന്നു… ഓരോ മനുഷ്യനും പലരേയും ആശ്രയിക്കേണ്ടി വരുന്നു.. അറിഞ്ഞും അറിയാതെയും…!
    ആരെങ്കിലും ഇതു വരെ ഞാൻ ആരേയും ആശ്രയിച്ചിട്ടില്ല എന്നു പറയുന്നത് വിഡ്ഡിത്തമാണ്..അരിയും മണ്ണും നെല്ലും ധനവും എന്നിങ്ങനെ എല്ലാം കൈമാറ്റം ചെയ്യപ്പെടുമ്പോൾ പരസ്പരം ആശ്രയിക്കേണ്ടി വരുന്നു.
    കമന്റിനു നന്ദി.. സ്നേഹത്തോടെ

    മറുപടിഇല്ലാതാക്കൂ
  6. @ khaadu- സുഖമെന്ന് വിശ്വസിക്കുന്നു…വായനയ്ക്കെന്റെ നന്ദി അറിയിക്കുന്നു..
    സ്നേഹപൂർവ്വം

    മറുപടിഇല്ലാതാക്കൂ
  7. ഞാനും ഒരു മനുഷ്യനാണു.എച്ചിൽ കഴിക്കുന്ന മനുഷ്യൻ.ടൈ എന്നെ വരിഞ്ഞു മുറുക്കുന്നില്ല.എനിക്കാരോടും ഒന്നിന്നും സമധാനം പറയണ്ടാ..
    ശരീയായ മനുഷ്യൻ...ഞാൻ..
    എന്നാൽ നിങ്ങൾ പറയുന്നു ഒരു പിച്ചക്കാരൻ എന്ന്..

    നന്നായിട്ട് എഴുതി സതീശാ..

    മറുപടിഇല്ലാതാക്കൂ
  8. വലീയ നാടകങ്ങൾക്കിടയിലെ ഒരു ചെറിയ വേഷം!....
    വേഷം ചെറുതാണെങ്കിലും മെഴുകുതിരി പോലെ പ്രകാശം പരത്തട്ടെ ..
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  9. ഉഗ്രനായിരിക്കുന്നു.എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പോസ്റ്റും ഇതുതന്നെ.

    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

    "ആരോടെന്നില്ലാതെ വെറുതെ ഒരു ചിരി ചിരിച്ചു,കരിപിടിക്കാത്ത,പൊടി പിടിക്കാത്ത,ഇസ്തിരിയിട്ടു കൊണ്ടു നടക്കുന്നഅവരുടെ അഭിമാനമോർത്ത്..!
    പിന്നെ ഊറിച്ചിരിച്ചു,!ഗർവ്വു കത്തിച്ചഉയർന്ന ശിരസ്സിൽപുക ഉയരാതിരിക്കട്ടെ!
    ഷൂസിട്ട കനമുള്ള കാലടികൾയാന്ത്രികമായി ചലിക്കുമ്പോൾ,അകത്തുള്ള ചെളികൾ
    പുറത്തേക്ക് വമിക്കാതിരിക്കട്ടേ! ടൈ ആത്മാഭിമാനത്താൽസ്വയം മുറുകി കൊല്ലാതിരിക്കട്ടെ!"
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

    വളരെ ശരിയാണത്. നർമ്മത്തിൽ പൊതിഞ്ഞ ഒന്നാന്തരം സാമൂഹ്യവിമർശനം.

    മറുപടിഇല്ലാതാക്കൂ
  10. മനസാക്ഷിയോട് ചോദിക്കുക,
    ഒന്നും ആരും സ്വയം സൃഷ്ടിച്ചതല്ലല്ലോ?
    സത്യം സത്യങ്ങൾ മാത്രം

    മറുപടിഇല്ലാതാക്കൂ
  11. വേഷങ്ങള്‍ ജന്മങ്ങള്‍..
    വേഷം മാറാന്‍ നിമിഷങ്ങള്‍....
    വിമര്‍ഷവും പ്രധിഷേധവും നന്നായിരിക്കുന്നു.

    17 ഫെബ്രുവരിയില്‍ നടക്കുന്ന ചടങ്ങിന് എന്റെ എല്ലാവിധ ഭാവുകങ്ങളും ആശംസകളും

    മറുപടിഇല്ലാതാക്കൂ
  12. @ Pradeep paima-
    വായനയ്ക്കും കമന്റിനും നന്ദി..ജീവിതത്തിൽ സമാധാനം പറയേണ്ടാത്തവർ ആരുമില്ല എന്നാണെനിക്കു തോന്നിയത്.. എല്ലാവരും ഒരു തരത്തിലല്ലേങ്കിൽ മറ്റൊരു തരത്തിൽ ആശ്രയിച്ചു കഴിയുന്നു… അതെന്തുമായിക്കൊള്ളട്ടെ.. എനിക്കില്ലാത്തതു മറ്റൊരിടത്ത് നിന്ന് പിടിച്ചെടുക്കുകയോ, യാചിച്ചു സ്വന്തമാക്കുകയോ ചെയ്യുന്നു..യാചിക്കാത്തവർ ആരുമില്ല ... അതു ചിലപ്പോൾ സ്നേഹത്തിനു വേണ്ടിയാവാം ധനത്തിനു വേണ്ടിയാവാം..അല്ലെങ്കിൽ അനുകമ്പ ആഗ്രഹിച്ചാവാം..ആരോഗ്യത്തിനാവാം..ശാന്തി ആഗ്രഹിച്ചാവാം..

    .അല്ലെങ്കിൽ എന്തു വേണമോ അത് (അത് എന്തുമായിക്കൊള്ളട്ടേ) സ്വയം സൃഷ്ടിക്കാൻ നമുക്ക് കഴിയണം. .അതില്ലാത്തിടത്തോളം കാലം എച്ചിലുകൾ ഉണ്ട്..യാചനകൾ ഉണ്ട്.. പിടിച്ചെടുക്കൽ ഉണ്ട്..ഇതെന്റെ അഭിപ്രായമാണ്.. മറ്റുള്ളവരുടെ കണ്ണുകളിൽ ഒരു പക്ഷെ തെറ്റാകാം...
    സ്നേഹ പൂര്‍വ്വം

    മറുപടിഇല്ലാതാക്കൂ
  13. @ Satheesan .Op - കമന്റിനു നന്ദി
    @ Abhinav - വായനയ്ക്കെത്തിയതിന് ഒരു പാട് സന്തോഷമുണ്ട് ..കമന്റിനു നന്ദി
    @ സങ്കൽ‌പ്പങ്ങൾ -വായനയ്ക്ക്, കമന്റിനു നന്ദി

    @ മനോജ് കെ.ഭാസ്കര്‍ -ആശംസകള്‍ക്ക് നന്ദി ..

    എല്ലാവര്‍ക്കും നന്മകള്‍ നേര്‍ന്നു കൊണ്ട് സസ്നേഹം

    മറുപടിഇല്ലാതാക്കൂ
  14. :)

    ഉയരങ്ങളിലെ തിരിച്ചറിവ്-നല്ലതാണ്,
    ഉള്ളം കൈ തുറന്ന് വെച്ച് അടക്കം ചെയ്യപ്പെടുന്ന മൃതദേഹങ്ങള്‍..!

    മറുപടിഇല്ലാതാക്കൂ
  15. @ നിശാസുരഭി
    @ jayarajmurukkumpuzha-
    വായനയ്ക്കെത്തിയതിന് സന്തോഷമുണ്ട്.കമന്റിനു നന്ദി

    മറുപടിഇല്ലാതാക്കൂ
  16. ഒരു മനോഹരമായ കവിത കൂടി
    ഒന്ന് വിമര്‍ശിക്കാന്‍ അവസരം തരൂ. മോശമായി എഴുതാന്‍ അറിയില്ലേ?

    മറുപടിഇല്ലാതാക്കൂ
  17. @ പൊട്ടന്‍ -
    താങ്കൾ വിമർശിച്ചോളൂ.. കവിതയ്ക്ക് വേണ്ട ഗുണങ്ങളെവിടെ എന്നു ചോദിക്കാമല്ലോ?
    വായനയ്ക്ക് നന്ദി..

    മറുപടിഇല്ലാതാക്കൂ