പേജുകള്‍‌

തിങ്കളാഴ്‌ച, ഫെബ്രുവരി 25, 2013

മനുഷ്യ സ്നേഹി കരയാറില്ല! അമറാറേയുള്ളൂ ( ഭാഗം 2)


മനുഷ്യ സ്നേഹി-
അതൊരു പുത്തൻ സ്പീഷീസാണ്
മറ്റൊരു തരത്തിൽ പറഞ്ഞാൽ
ദുരൂഹ സാഹചര്യത്തിൽ ഉരുത്തിരിഞ്ഞ
ഒരു തരം വൈറസ്സ്!
അവർ രചിക്കുന്ന നീതി വിശേഷത്തിലവരുടെ
ഭാഷ്യങ്ങളേറെയുണ്ട്!
ആ‍നയെ ഉറുമ്പാക്കും!
ആടിനെ പട്ടിയും!
അതവരുടെ വികാസം പ്രാപിച്ചു
തലയോട്ടു വരെ വലുതാക്കേണ്ടി വരുന്ന
ബുദ്ധിവൈഭവം!
ഭീകരൻ- അതൊരു പഴയ സ്പീഷിസ്സ്
നിക്രുഷ്ടരായ രാക്ഷസ്സ വർഗ്ഗം!
നന്മയ്ക്കെതിരെ തിന്മകൊണ്ട്
ജയിക്കാൻ കച്ചകെട്ടിയ പിശാചു വർഗ്ഗം!

ഈ രണ്ടു നശീകരണങ്ങൾക്കിടയിൽ
നിഷ്ക്കളങ്കരായ മനുഷ്യവർഗ്ഗത്തിന്റെ
സ്ഥാനമെവിടെയാണ്!
ഏതോ ഗ്രാമീണൻ തിരയുന്നുണ്ട്,
തുലാസിൽ ന്യായം തൂങ്ങുമോ?
അതോ അന്യായം തൂങ്ങുമോ?
ഏതു തൂങ്ങും എന്നതല്ലല്ലോ പ്രധാനം?
തൂക്കുന്നവരുടെ മിടുക്കല്ലേ
എന്നറിയാത്ത പഞ്ച പാവം!

അവരുടെ ഭാഷ്യത്തിൽ തിരഞ്ഞാൽ
വിവരണം കിട്ടിയേക്കാം,
“നീതി ദേവതയുടെ കണ്ണു കെട്ടിയത്
നിരാലംബരുടെ മുഖം കാണാതെ-
അപരാധികളെ രക്ഷിക്കാനാണ് എന്ന്”
അതല്ലേ ആയിരം അപരാധികളെ
വെറുതെ വിട്ട്,
നീതി തേടുന്നവരെ  കൊഞ്ഞനം കുത്തുന്നത്!

3 അഭിപ്രായങ്ങൾ:

  1. “നീതി ദേവതയുടെ കണ്ണു കെട്ടിയത്
    നിരാലംബരുടെ മുഖം കാണാതെ-
    അപരാധികളെ രക്ഷിക്കാനാണ് എന്ന്”
    അതല്ലേ ആയിരം അപരാധികളെ
    വെറുതെ വിട്ട്,
    നീതി തേടുന്നവരെ കൊഞ്ഞനം കുത്തുന്നത്!

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. നീതിദേവത കണ്ണുകെട്ടി ഇരുട്ടാക്കുകയാണ്‌. അന്ധനായ ധൃതരാഷ്ട്രരുടെ പത്നി കണ്ണുകെട്ടി അന്ധതയെ വരിക്കുകയും കുലമാകെ നശിക്കാനിടയാകുകയും ചെയ്തു. അധർമ്മത്തിന്റെ നേർക്ക് കണ്ണടച്ചാൽ നാശമാണ്‌ ഫലം. കണ്ണുതുറന്ന് സത്യത്തെ ദർശിച്ച് നീതിനടപ്പാക്കണം.

    മറുപടിഇല്ലാതാക്കൂ