പേജുകള്‍‌

ശനിയാഴ്‌ച, സെപ്റ്റംബർ 15, 2012

മദം

മദം പൊട്ടി,
മതത്തെ കത്തികാട്ടി,
ചങ്ങലയ്ക്കിട്ട,
മദം പൊട്ടിയോനെ കണ്ട്,
മതമായി ധരിച്ച്,
മദം കണ്ട് കൊണ്ടവർ,
മദയാനകളായി,
കിളച്ചു മറിച്ച്…!

മതം ചത്തോ?
മതം അവശതയിലോ?
കാണാൻ പോകാൻ
ഭയമായ,
വിരലിലെണ്ണാവുന്ന മതക്കാർ
പിന്നെയും വിറയലോടെ 
 മൊഴിഞ്ഞു. “പാവം മതം!”

എങ്ങു നിന്നോ
മദക്കാരുടെ മുദ്രാവാക്യം!
കൊല്ലണം, കൊല്ലണം!
ഹാ..കഷ്ടം ..
അവരത്രേ ഇന്നിന്റെ ജ്ഞാനികൾ!  

10 അഭിപ്രായങ്ങൾ:

 1. മതം ചത്തിട്ടു നാള് കുറെയായി........

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. @ muje- ചത്തതല്ല.. മദക്കാർ കൊന്നതാണ്..
   വായനയ്ക്കെന്റെ നന്ദി

   ഇല്ലാതാക്കൂ
 2. മതം മദമായി മാറുമ്പോള്‍... ...,,.....
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. @ Cv Thankappan - ശരിയാണ് തങ്കപ്പേട്ടാ.. വായനയ്ക്ക് നന്ദി

   ഇല്ലാതാക്കൂ
 3. പ്രിയപ്പെട്ട സുഹൃത്തേ,

  നേരിന്റെ നേര്‍ക്കാഴ്ച വരികളില്‍ വളരെ വ്യക്തം !

  അഭിനന്ദനങ്ങള്‍ !

  സസ്നേഹം,

  അനു

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. @ anupama - വായനയ്ക്കും അഭിപ്രായങ്ങൾക്കും താങ്കൾക്കെന്റെ ഹൃദയംഗമമായ നന്ദി

   ഇല്ലാതാക്കൂ
 4. ഇന്ന് മതത്തിന്റെ അനുബന്ധമാണ് മദം...

  ഇന്നിന്റെ നേര്‍കാഴ്ചകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. @ വേണുഗോപാല്‍ -
   ഇവിടെ വന്ന് വായിച്ചതിനും അഭിപ്രായം കുറിച്ചതിനും ഒരു പാട് നന്ദി വേണുവേട്ടാ..
   വിവേകമില്ലാത്തവരുടെ, മതം എന്നത് എന്തെന്ന് പോലും അറിയാത്തവരുടെ, സ്നേഹവും സാഹോദര്യവും അറിയാത്തവരുടെ അഴിഞ്ഞാട്ടത്തിനുള്ള വേദിയാണിന്ന് മതം…ഇനിയും ഓരോരുത്തരും അവരവരുടെ മതക്കാരിലെ മദക്കാരെ തളച്ചില്ലേങ്കിൽ ഇന്നല്ലെങ്കിൽ നാളെ ഈ മദക്കാർ ജീവിതം ദുസ്സഹമാക്കും.

   ഇല്ലാതാക്കൂ