പേജുകള്‍‌

ചൊവ്വാഴ്ച, മേയ് 08, 2012

ദാരിദ്ര്യരേഖ

സത്യത്തിനൊരു കൂടൊരുക്കി
പിന്നെ വിളിച്ചു പറഞ്ഞു.
“ ഇവിടെ മൊത്തം അജ്ഞാനികളാണ്!”
സത്യത്തിനെ പിന്നെ കശാപ്പു ചെയ്തു.
പതിയെ പറഞ്ഞു.
“ ഇവിടെ നമ്മൾ പട്ടിണിയിലാണ്”
സത്യത്തിനെ വിറ്റു തിന്നു മുറുമുറുത്തു.
“ ഇവിടെ നമ്മൾക്കും ജീവിക്കണം!”
സ്വരം കനക്കുമ്പോഴേക്കും,
മണിമാളികകളും ആഢംബരങ്ങളും
പൂന്തോപ്പുകളും, വ്യാപാരങ്ങളും
കള്ളം പറഞ്ഞ്, കള്ളം പറഞ്ഞ്.. !

17 അഭിപ്രായങ്ങൾ:

  1. പ്രിയ സുഹൃത്തേ,

    ഞാനും താങ്കളെപ്പോലെ വളര്‍ന്നു വരുന്ന ഒരു എളിയ എഴുത്തുകാരനാണ്‌. മുപ്പതോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ഒരു പുതിയ സംരംഭത്തിന് നാന്ദി കുറിക്കുവാന്‍ എനിക്ക് താങ്കളുടെ സഹായം ആവശ്യപ്പെടാനാണ് ഈ കുറിപ്പെഴുതുന്നത്.

    ഞാന്‍ ഈയിടെ ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി അതുമായി ഒരു പ്രമുഖ വാരികയുടെ പത്രാധിപരെ കാണുവാന്‍ പോയി. പക്ഷെ അദ്ദേഹം അത് വായിച്ച് നോക്കുന്നത് പോയിട്ട് ഒന്ന് വാങ്ങി നോക്കുവാന്‍ പോലും തയ്യാറായില്ല. പുതിയ എഴുത്തുകാരുടെ സൃഷ്ടികള്‍ ആവശ്യമില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒന്ന് വായിച്ച് നോക്കിയിട്ട് തിരികെ തന്നോളൂ എന്ന് പറഞ്ഞപ്പോള്‍ വായിച്ച് നോക്കേണ്ട കാര്യമൊന്നുമില്ലെന്നും പുതിയ എഴുത്തുകാര്‍ എഴുതുന്നതൊന്നും ഇനി അത് എത്ര നല്ലതാണെങ്കിലും വായനക്കാര്‍ക്ക് വേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. പുതിയ ആളുകളുടെയൊക്കെ കഥകള്‍ ആര്‍ക്കു വേണം? എന്നാണ് അദ്ദേഹം ചോദിച്ചത്.

    വലിയ എഴുത്തുകാര്‍ കുത്തിക്കുറിച്ചു വിടുന്ന ഏത് ചവറുകളും അവരുടെ വീട്ടുപടിക്കല്‍ കാത്തു കെട്ടിക്കിടന്ന് വാങ്ങിക്കൊണ്ടുപോയി പ്രസിദ്ധീകരിക്കുന്ന ഈ പത്രാധിപന്മാര്‍ നമ്മെപ്പോലുള്ള പുതിയ എഴുത്തുകാര്‍ എത്ര നല്ല സൃഷ്ടികള്‍ എഴുതി അയച്ചാലും ഒന്ന് വായിച്ച് നോക്കുക പോലും ചെയ്യാതെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയാണ്‌ പതിവ്.

    ഈ സ്ഥിതിക്ക് ഒരു മാറ്റം വരേണ്ടത് അത്യാവശ്യമല്ലേ? ഇവിടെ ഒരു എം.ടിയും മുകുന്ദനും പുനത്തിലും മാത്രം മതിയോ? അവരുടെ കാലശേഷവും ഇവിടെ സാഹിത്യവും വായനയും നില നില്‍ക്കേണ്ടേ?

    മേല്‍ പറഞ്ഞ പത്രാധിപരുടെ മുന്നില്‍ നിന്ന് ഇറങ്ങിവന്ന ശേഷം ഞാനൊരു കാര്യം മനസ്സിലുറപ്പിച്ചിരിക്കുകയാണ്. ഇനി ഒരു കാരണവശാലും ഞാന്‍ ആ നോവലും കൊണ്ട് മറ്റൊരു പത്രാധിപരെ കാണാന്‍ പോകില്ല . ഇന്ന് മുതല്‍ ഞാനതെന്‍റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ പോകുകയാണ്. 'മുഖം' എന്ന് പേരിട്ടിരിക്കുന്ന ഈ നോവല്‍ ആദ്യന്തം ഉദ്വേഗഭരിതമായ, സസ്പെന്‍സ് നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ്.വായനക്കാര്‍ക്ക് മടുപ്പ് തോന്നാതിരിക്കാന്‍ ഓരോ വരിയിലും, ഓരോ സംഭാഷണത്തിലും ഞാന്‍ വളരെയധികം ശ്രദ്ധ കൊടുത്തിട്ടുണ്ട്‌.

    ഇന്ന് മുതല്‍ ഞാന്‍ ഇതിന്‍റെ ഓരോ അദ്ധ്യായങ്ങളായി പോസ്റ്റ്‌ ചെയ്യാന്‍ തുടങ്ങുകയാണ്. താങ്കള്‍ ഇത് മുടങ്ങാതെ വായിച്ച് താങ്കളുടെ മൂല്യവത്തായ അഭിപ്രായ നിര്‍ദേശങ്ങള്‍ നല്‍കി എന്നിലെ എളിയ കലാകാരനെ പ്രോത്സാഹിപ്പിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. താങ്കള്‍ പറയുന്ന നല്ല അഭിപ്രായങ്ങളെ സ്വീകരിക്കുന്ന അതേ ഹൃദയവിശാലതയോടെ താങ്കളുടെ വിമര്‍ശനങ്ങളെയും ഞാന്‍ സ്വീകരിക്കുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവ യഥാസമയം തിരുത്തി മുന്നോട്ട് പോകുമെന്നും ഞാന്‍ ഇതിനാല്‍ ഉറപ്പു നല്‍കുന്നു. നോവല്‍ നല്ലതല്ല എന്ന് വായനക്കാര്‍ക്ക് തോന്നുന്ന പക്ഷം അത് എന്നെ അറിയിച്ചാല്‍ അന്ന് തൊട്ട് ഈ നോവല്‍ പോസ്റ്റ്‌ ചെയ്യുന്നത് ഞാന്‍ നിര്‍ത്തിവെക്കുന്നതാണെന്നും നിങ്ങളെ അറിയിക്കുന്നു. ഇതിന്‍റെ ലിങ്ക് താങ്കളുടെ സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കണമെന്നും അപേക്ഷിക്കുന്നു.

    എനിക്ക് എന്‍റെ നോവല്‍ നല്ലതാണെന്ന് വിശ്വാസമുണ്ട്‌. അത് മറ്റുള്ളവര്‍ക്കും കൂടി കാണിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനവുമായി ഇറങ്ങിയത്‌. പുതിയ എഴുത്തുകാരുടെ രചനകളെല്ലാം മോശമാണെന്ന ധാരണ തിരുത്തിക്കുറിക്കുവാനുള്ള ഒരു എളിയ ശ്രമം കൂടിയാണിത് . ഇതിലേക്ക് താങ്കളുടെ നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.

    എന്ന്,
    വിനീതന്‍
    കെ. പി നജീമുദ്ദീന്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സഹകരണം എന്നതു കൊണ്ട് താങ്കൾ എന്താണുദ്ദേശിക്കുന്നത്?.. വൺവേ മാത്രമെന്നാണോ?
      ഏതൊരാൾക്കും എഴുതുന്നത് ആരെങ്കിലും വായിച്ചു നോക്കി അത് അറ്റ്ലീസ്റ്റ് മോശമാണോ നല്ലതാണോ എന്ന് പറയണമെന്ന് ആഗ്രഹമുണ്ടാകും.. മോശമാണെങ്കിൽ മോശം എന്ന് പറയണം..അതാണ് അതിന്റെ ശരി.. അതിനു പകരം താങ്കൾ താങ്കളുടെ പരസ്യം മാത്രം പോസ്റ്റ് ചെയ്ത് പോയിരിക്കുന്നു.. അതിനർത്ഥം താങ്കൾ മറ്റുള്ളവർക്ക് കൊടുക്കുന്നതേ താങ്കൾക്ക് തിരിച്ചു കിട്ടുന്നുള്ളൂ എന്നാണ്.. കൂടുതൽ വിശാല മനസ്ക്കനാകുക.. മറ്റുള്ളവരുടേത് വായിച്ചു നോക്കി മനസ്സിൽ എന്തായാലും അത് തുറന്നു പറയുക..അല്ലാതെ ഒരു മാതിരി...
      എന്തു പറയാനും പൂർണ്ണ സ്വാതന്ത്ര്യം കൊടുത്തിട്ടും, എന്റെത് വായിച്ച് ഒരഭിപ്രായവും പറയാതെ കടന്നു പോകുന്നവരെ ഞാനും മൈൻഡ് ചെയ്യാറില്ല.. അവരയച്ചു തരുന്ന ലിങ്ക് നോക്കാറുമില്ല… മറ്റൊന്നും കൊണ്ടല്ല..ഞാനെഴുതുന്നത് ഭയങ്കര സംഭവമായതു കൊണ്ടല്ല.. ചിലപ്പോൾ വെറും വിഡ്ഡിത്തമാകാം.. എന്നാലും നമ്മൾക്കും സമയത്തിനു വിലയുണ്ട് എന്നതു തന്നെ കാരണം..
      താങ്കൾ നോവൽ എഴുതി എന്നത് നമുക്കും സന്തോഷമുള്ള കാര്യമാണ്.. പ്രോത്സാഹിപ്പിക്കാൻ ഞാൻ ഒരുക്കമാണ്.. നല്ലതെന്നു തോന്നിയാൽ നല്ലതെന്ന് പറയും .. മോശമാണെങ്കിൽ മോശമെന്നും.. പക്ഷെ സ്വന്തം രചന മറ്റുള്ളവർ വായിക്കണമെന്ന് കരുതുകയും മറ്റുള്ളവരുടേത് വായിച്ചു നോക്കാൻ താല്പര്യപ്പെടാതിരിക്കുകയും ചെയ്യുമ്പോൾ എന്തു പറയാൻ.... പറയുന്നതിൽ വിഷമം തോന്നരുത് സത്യം പറഞ്ഞാൽ താങ്കൾ വെറും സ്വാർത്ഥനാണ് എന്നാണെനിക്കു തോന്നിയത്..ഒരു പക്ഷെ എന്റെ നിഗമനം തെറ്റായിരിക്കാം…. ആദ്യം സ്വയം വിലയിരുത്തി നോക്കുക..
      സ്നേഹപൂർവ്വം..

      ഇല്ലാതാക്കൂ
  2. :)...

    “ ഇവിടെ മൊത്തം അജ്ഞാനികളാണ്!”

    അല്ല... അങ്ങനെ നടിക്കുന്നതാണ്...
    (മുകളിലെ സുഹൃത്തിന്...)


    “ ഇവിടെ നമ്മൾ പട്ടിണിയിലാണ്”
    ((നമ്മുടെ കാര്യം ))

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @ വായനയ്ക്കും കമന്റിനും നന്ദി കാദൂ.

      ചുമ്മാ പറഞ്ഞു പോയതാണ്‌.. അദ്ദേഹത്തിന്റെ വിഷമം നമുക്ക് മനസ്സിലാകും...ഏതൊരു എഴുത്തുകാരനേയും പ്രോൽസാഹിപ്പിക്കാനാണ്‌ എനിക്കിഷ്ടം.. കാരണം നമുക്കില്ലാത്ത കഴിവുകൾ അവർക്കുണ്ടല്ലോ എന്ന ബഹുമാനം.വെറുതെ വിഡ്ഡിത്തമെഴുതി പോസ്റ്റുന്നതല്ലാതെ നല്ലതൊന്നും എഴുതാൻ കഴിയാത്തവനാണ്‌ ഞാൻ.. അതിനാൽ ആരെഴുതിയാലും സമയമുണ്ടെങ്കിൽ, കണ്ടെങ്കിൽ അതു ശ്രദ്ധിക്കും .. എനിക്കു എന്താണു തോന്നുന്നത് ആ കമന്റ് ഇടുകയും ചെയ്യും...നല്ലതാണെങ്കിൽ നല്ലത് മോശമാണെങ്കിൽ മോശം എന്ന്
      . എന്നു വെച്ച് പരസ്യം മാത്രം ഒട്ടിച്ചു പോകുമ്പോൾ ആർക്കായാലും ദേഷ്യം വരൂലേ..അതാ അങ്ങിനെ പറഞ്ഞത്...

      ഇല്ലാതാക്കൂ
    2. മുകളിലെ സുഹൃത്തിന്റെ ഇതേ കമന്റ്‌ ഇന്ന് കയറിയ പല ബ്ലോഗ്ഗിലും കണ്ടു... അതില്‍ പിന്നെ എനിക്ക് ആ ബ്ലോഗ്ഗിലേക്ക്‌ കയറാനേ തോന്നുന്നില്ല.. ഒരു തരാം നടന്നു വില്കുന്ന പോലെ.. എന്തോ.. ചിലപ്പോള്‍ എന്റെ കുഴപ്പമായിരിക്കും..

      ഇല്ലാതാക്കൂ
  3. ജീവിക്കാൻ വേണ്ടി കള്ളം പറഞ്ഞ്പറഞ്ഞ് കള്ളം പറയാൻ വേണ്ടി ജീവിക്കുന്നു എന്നായപോലെ.
    നല്ല ആശയമുള്ള വരികൾ...

    മറുപടിഇല്ലാതാക്കൂ
  4. സതീഷ്‌ ചേട്ടാ ,
    ഈ വരികള്‍ എനിക്കിഷ്ടപ്പെട്ടു. കാരണം വല്ലപ്പോഴൊക്കെ ഞാനും
    സത്യത്തെ കശാപ്പ് ചെയ്യാറുണ്ട് .
    (ഇപ്പോള്‍ തന്നെ ഉമ്മയോട് പഠിക്കുകയാണ് എന്ന് കള്ളം പറഞ്ഞാ
    ലാപ്പിന്റെ മുന്നിലിരുന്നു നിങ്ങള്ക്ക് കമന്റുന്നത് ..
    പാവം ഞാന്‍ ;നിങ്ങള്‍ക്കൊക്കെ കമന്റാന്‍ എത്ര ത്യാഗം ചെയ്യുന്നു?
    പിന്നെ എനിക്ക് തന്ന ശിക്ഷ സസന്തോഷം സ്വീകരിച്ചിരിക്കുന്നു .എല്ലാത്തിലും ക്ലിക്കി ക്ലിക്കി വായിച്ചു കമന്റിയിട്ട് ബാക്കി കാര്യം ...
    ഹാ )
    നന്നായിരിക്കുന്നു കേട്ടോ
    ആശംസകള്‍ !

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അപ്പോൾ കുറ്റക്കാരനായ ലാപ്പിനെ ആജീവാനന്തം തടവിലിടാൻ ഈ നോം ഉത്തരവിട്ടിരിക്കുന്നു..

      നിങ്ങളൊക്കെ ലിങ്കിട്ട് പണി തരുന്നതു കൊണ്ടല്ലേ ശിക്ഷ തരുന്നത്.. ഹ ഹ.
      ഇല്ലെങ്കിൽ ഞാൻ ആരെയും ഉപദ്രവിക്കാറില്ല..

      വായനയ്ക്ക് നന്ദി

      ഇല്ലാതാക്കൂ
  5. കലര്‍പ്പില്ലാത്ത വരികള്‍

    മറുപടിഇല്ലാതാക്കൂ
  6. കളളം പറഞ്ഞ്. കള്ളം പറഞ്ഞ്...!
    സത്യം വെടിഞ്ഞ്, സത്യം വെടിഞ്ഞ്...!
    ധര്‍മ്മം മറന്ന്, ധര്‍മ്മം മറന്ന്......!
    തടിച്ചു കൊഴുത്ത്,തടിച്ച് കൊഴുത്ത്....!
    ബീഭത്സ രൂപം പൂണ്ട്...................
    ദാരിദ്ര്യ രേഖാചിഹ്നങ്ങളെ വെട്ടിവിഴുങ്ങാന്‍............
    നന്നായിരിക്കുന്നു രചന.
    കുറച്ചുദിവസമായി തുറന്നിട്ട്,അതാണ് വരാന്‍ താമസിച്ചത്.
    ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തങ്കപ്പേട്ടാ.. വായനയ്ക്കും കമന്റിനും നന്ദി.. തിരക്കിനിടയിലും എന്നെ മറന്നില്ല എന്നതിന് സ്നേഹത്തിന്റെ പൂച്ചെണ്ട് തിരിച്ചും നൽകുന്നു

      ഇല്ലാതാക്കൂ
  7. കള്ളം പറഞ്ഞ് കള്ളം പറഞ്ഞല്ലാതെ നേരെ വാ നേരെ പോ എന്ന പോളിസിയിൽ ഇപ്പോഴത്തെ കാലത്ത് ഇവിടെ പിടിച്ച് നിൽക്കാൻ പറ്റുമോ മാഷെ..??

    നല്ല വരികൾ.. വീണ്ടും വരാം.. ആശംസകൾ..

    മറുപടിഇല്ലാതാക്കൂ
  8. ഇഷ്ടമായി അഭിനന്ദനങ്ങള്‍

    ഇവിടെ എന്റെ ചിന്തകള്‍
    http://admadalangal.blogspot.com/

    മറുപടിഇല്ലാതാക്കൂ