പേജുകള്‍‌

ബുധനാഴ്‌ച, നവംബർ 30, 2011

രാജ്യസ്നേഹം!

കേരളക്കര രോഗം ബാധിച്ചു നട്ടോട്ടമോടുമ്പോൾ,
അജ്ഞയായി നടിച്ച് അയലത്തമ്മ പറഞ്ഞു
“ വെറും സംശയ രോഗം!”
കുരുടിത്തള്ളയെന്ന് കൂവി വിളിച്ചപ്പോൾ,
അയലത്തമ്മ പറഞ്ഞു.." അവർക്ക് പ്രാന്ത്!"

അയലത്തമ്മയ്ക്ക് ഡോക്ടറേമാന്റെ കൌൺസിലിങ്ങ്!
“അണകെട്ടിക്കൂടേ",
മുതലാളിത്തം പറഞ്ഞിട്ടും, കമ്മ്യൂണിസം പറഞ്ഞിട്ടും
തള്ളയ്ക്കൊറ്റ വാശി
“അണകെട്ടാതിരുന്നൂടേ!“
യുദ്ധമെങ്കിൽ യുദ്ധമെന്ന് കേരളപ്പടത്തലവൻ!
ഒരു കൈ നോക്കാമെന്ന് തമിഴത്തലവൻ!
സംസ്ഥാനങ്ങൾ രാജ്യങ്ങളായി സ്വതന്ത്രമായോ?
ഞാനൊന്നുമറിഞ്ഞില്ലേ എന്റെ മന മോഹന ലാല..

9 അഭിപ്രായങ്ങൾ:

 1. aashankakal panku vaikkunnu..... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE..........

  മറുപടിഇല്ലാതാക്കൂ
 2. അയലത്തമ്മയും കൊള്ളാം ഡോക്ടറേമാനും കൊള്ളാം !:(
  (പോസ്റ്റും ‌കൊള്ളാംട്ടോ... ഇത് ആ 'കൊള്ളാം' അല്ല :))

  മറുപടിഇല്ലാതാക്കൂ
 3. @ Lipi Ranju - വായനയ്ക്കും അഭിപ്രായത്തിനും ഒരു പാട് നന്ദി…

  @ ശിഖണ്ഡി, @ അഭിഷേക് - വായനയ്ക്ക് നന്ദി…ഒപ്പം കമന്റിയതിനും..

  @ jayarajmurukkumpuzha - Thank You & already visited and supported

  മറുപടിഇല്ലാതാക്കൂ
 4. കാലികം. ചവണ കൊണ്ടുള്ള ഏര്.
  സതീശാ, ആധുനിക കുഞ്ചന്‍ നമ്പ്യാരേ, ആഞ്ഞു പിടിച്ചാല്‍ പുളിന്കൊമ്പ് എന്ന മനോഭാവമാണ് അയലത്തമ്മയ്ക്കും പരിവാരങ്ങള്‍ക്കും. അവര്‍ക്കും അറിയാം ഡാം കെട്ടുമെന്ന്. അപ്പോ പിന്നെ പരമാവധി കിട്ടാന്‍ ഇതൊക്കെയേ പറ്റൂ...

  മറുപടിഇല്ലാതാക്കൂ
 5. ജവാഹർജീ...

  കമന്റിനു നന്ദി.....കുഞ്ചൻ നമ്പ്യാർ ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ എന്നെ ഓടിച്ചിട്ടടിക്കാൻ ഇതു മതി ഒപ്പം നിങ്ങളേയും... ഞാനൊരു പാവം കുത്തിവരക്കാരനാണേ...കമന്റിട്ട് കുത്തിക്കൊല്ലണോ?.തല്ലിക്കൊന്നാൽ പോരേ..അതാണെങ്കിൽ ഞാൻ സഹിക്കുമല്ലോ?..ഹി ഹി. എന്തായാലും നന്ദി...

  മറുപടിഇല്ലാതാക്കൂ