പേജുകള്‍‌

ബുധനാഴ്‌ച, നവംബർ 16, 2011

ഇങ്ങനെയുമുണ്ട് ജനനം!

വാതുവെച്ചും വീറുവെച്ചുമൊരു ജനനം,
"പെണ്ണാണോ?"
വീതു വെച്ചും വീർപ്പുമുട്ടിയും ജനം,
"ആണാണോ?"
ഫെയ്സ് ബുക്കിന്റെ താളുകളിൽ,
ബ്ലോഗിന്റെ പേജുകളിൽ.
പത്രത്തിന്റെ വർണ്ണനയിൽ,
ചാനലിന്റെ കരച്ചിലിൽ,
പപ്പരാസികളുടെ പാപ്പരത്തം കാട്ടി,
ഒരു ള്ളേ, ള്ളേ..
ആശ്വാസം!
ഐശ്വര്യ മാതാവിനു ജനിക്കാത്ത നമ്മൾ,
കുപ്പി പൊട്ടിച്ച്,
ങേ.. ങേ....
ചായ മോന്തീട്ട്,
ആ..ഹാ….ഓ..ഹോ!

13 അഭിപ്രായങ്ങൾ:

 1. "എന്തൊരു ജന്മം" എന്ന വാക്കിനൊരു വിശദീകരണം

  മറുപടിഇല്ലാതാക്കൂ
 2. @ ശിഖണ്ഡി
  വായിച്ച് കമന്റിട്ട താങ്കൾക്ക് നന്ദി

  മറുപടിഇല്ലാതാക്കൂ
 3. അതെ ഇങ്ങനെയുമുണ്ട് ജനനം !!

  മറുപടിഇല്ലാതാക്കൂ
 4. @ Faisu madeena
  പണക്കാർ ഓടുമ്പോൾ നമ്മളും പിറകെ ഓടണം..ചുമ്മാ ഒരു രസത്തിനെങ്കിലും..
  പാവപ്പെട്ടവനാണെങ്കിൽ നമ്മൾ വെറുതെ ഓടി ഊർജ്ജം കളഞ്ഞ് പനി പിടിക്കേണ്ട .. കണ്ടെന്നു കൂടി നടിക്കേണ്ട…അവൻ ഭാഗ്യം ഉണ്ടെങ്കിൽ നടന്നിട്ടോ, പെരങ്ങീട്ടോ വന്നോളൂം..എന്നാണല്ലോ വെപ്പ്!
  വന്നതിനും കമന്റിട്ടതിനും നന്ദി

  മറുപടിഇല്ലാതാക്കൂ
 5. @ pradeep paima - Thank you

  @ Lipi Ranju -അതെ.. എന്തൊക്കെ കാണണം.. എന്തൊക്കെ കണ്ടില്ലെന്ന് നടിക്കണം..!

  കമന്റിനു നന്ദി അറിയിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 6. അമിതമായി ആഹ്ലാദിച്ചവര്‍
  ജയഭേരി മുഴക്കി അഭിഷേകം
  നടത്തി അന്തര തലമുറക്കായി
  ഐശ്വര്യമാര്‍ന്ന ജനനത്തിനായി
  പിന്നെന്തിനു ജനനം ഇത്ര
  പരിഹസിക്കുന്നു അവരും
  മനുഷ്യരല്ലെന്നു ഉണ്ടോ
  മനവധ്വനിയുണര്‍ത്തിയത്
  നന്മക്കായി എന്ന് കരുതട്ടെ

  മറുപടിഇല്ലാതാക്കൂ
 7. കവിയൂർ സാർ, ജനനത്തെ പരിഹസിച്ചതല്ല ..ജനനം മഹത്തരമാണ്… ജനനം പണക്കാരുടെ ഇടത്തു മാത്രം കാണുന്ന പ്രതിഭാസമല്ല അത് പാവപ്പെട്ടവരുടെ ഇടത്തുമുണ്ട് എന്നു സൂചിപ്പിച്ചതാണ്.. അതിൽ ഓരൊരുത്തർക്കും അവരവരുടെ സന്തോഷവും ആനന്ദവുമുണ്ട്…. പക്ഷെ പണക്കാരുടെ തീറ്റയും കുടിയും, അവർ ഊണു കഴിച്ച് കുലുക്കുഴിഞ്ഞ് തുപ്പിയതും എന്നു വേണ്ട സകലതും വാർത്തയാക്കുന്ന മാധ്യമങ്ങളുടെ പാപ്പരത്ത്വത്തെ സഹതാപത്തോടെ നോക്കി കണ്ടതാണ്..!..വായനയ്ക്ക് താങ്കൾക്ക് നന്ദി..

  മറുപടിഇല്ലാതാക്കൂ
 8. അജ്ഞാതന്‍2011, നവംബർ 24 7:00 AM

  nannaitundu....
  welcome to my blog
  nilaambari.blogspot.com
  if u like it plz follow and support me!

  മറുപടിഇല്ലാതാക്കൂ
 9. hahahaa... ippo oru chaaya monthikkondirunnappozhaa ee post vaayichath.... nannaayittund tto... snehaasamsakallll

  മറുപടിഇല്ലാതാക്കൂ
 10. @ അസിൻ
  നന്ദി..വായനയ്ക്കും കമന്റിനും

  മറുപടിഇല്ലാതാക്കൂ