പേജുകള്‍‌

വെള്ളിയാഴ്‌ച, ജൂലൈ 27, 2012

ഗന്ധം.പല്ലിന്റെ ഇടയിൽ കുത്തി
ചെവിയിൽ ബഡ്സ് ഇട്ട്,
മൂക്കിൽ കൈയ്യിട്ട്
കുഴി നഖത്തിന്റെ ഇടയിൽ കുത്തി
മണപ്പിച്ച് മണപ്പിച്ച്
ഓക്കാനം വന്നപ്പോൾ
ചാനൽ ഓഫ് ചെയ്തു!
ചാനലുള്ളിടത്തോക്കെ
എന്തൊരു ചീഞ്ഞു നാറ്റം!


ദീർഘകാലമായുള്ളോരാഗ്രഹം,
സ്വസ്ഥമായിരുന്നൊരു നെറുമണം
എന്നെങ്കിലും എവിടെ നിന്നെങ്കിലും
ശ്വസിച്ച് ചത്തൊഴിയണം!
കണ്ണടച്ച്, കാതിലും മൂക്കിലും
പഞ്ഞി തിരുകി
ഒന്നു ചെരിഞ്ഞു വീണു.
ഇപ്പോൾ അസുഖം മാറിയ
ആശ്വാസം തോന്നുന്നുണ്ട്!
നല്ല മാറ്റം!

10 അഭിപ്രായങ്ങൾ:

 1. കണ്ണടച്ച്, മൂക്കിലും
  പഞ്ഞി തിരുകി ...
  നല്ല മണം ഇനി ചന്ദനത്തിരി മാത്രം...
  അതുവരെ ഇതൊക്കെ തന്നെ അല്ലേല്‍ ഇതിലും കൂടിയത്...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി കാദൂ

   ഇല്ലാതാക്കൂ
 2. പല്ലിന്റെ ഇടയിൽ കുത്തി
  ചെവിയിൽ ബഡ്സ് ഇട്ട്,
  "മൂക്കിൽ കൈയ്യിട്ട്
  കുഴി നഖത്തിന്റെ ഇടയിൽ കുത്തി
  മണപ്പിച്ച് മണപ്പിച്ച്
  ഓക്കാനം വന്നപ്പോൾ
  ചാനൽ ഓഫ് ചെയ്തു!
  ചാനലുള്ളിടത്തോക്കെ
  എന്തൊരു ചീഞ്ഞു നാറ്റം!"
  അനാവശ്യാവസരങ്ങളില്‍ അനൌചിത്യ പ്രവര്‍ത്തികള്‍ ഏര്‍പ്പെടുന്നവരുടെ
  ദുരവസ്ഥ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
  നല്ല രചന.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. @ c.v.thankappan-വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി തങ്കപ്പേട്ടാ..

   ഇല്ലാതാക്കൂ
 3. ഹമ്പമ്പോ...
  ചാനലുകളുടെ പ്രളയത്തില്‍ പിടയുന്നയാളാണുഞാനിപ്പോ..
  വാടകയ്ക് താമസിക്കുന്നവീട്ടിന്റെ മറ്റേപോര്‍ഷനില്‍ കേള്‍വി കുറവുള്ള രണ്ടു വൃദ്ധരാണുതാമസം..
  വൈകിട്ട് ആറരക്കുള്ള രാമായണം തൊട്ട്, പതിനൊന്നരവരെ ഫുള്‍വോളിയത്തില്‍ ചാനല്‍ആക്രമണത്തിനുവിധേയനായിക്കൊണ്ടിരിക്കുകയാണ് ഞാന്‍...
  ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. @ ശ്രീജിത്ത് മൂത്തേടത്ത് -ഹ ഹ ഹ
   വായനയ്ക്ക് നന്ദി.. കമന്റിനും..
   സ്നേഹപൂർവ്വം

   ഇല്ലാതാക്കൂ
 4. അതേ........എല്ലാം സുഖമാവാന്‍ പഞ്ഞി വെക്കുക തന്നെ വേണം

  മറുപടിഇല്ലാതാക്കൂ