പേജുകള്‍‌

ശനിയാഴ്‌ച, ജൂൺ 23, 2012

പിഴ!

ഉമ്മറക്കോലായിലെ ചാരു കസേരയിൽ
നിന്നുമുയരുന്നു..
കാരണവരുടെ പിറുപിറുപ്പ്,
“ നാശം വൃത്തികേടാക്കുന്ന ജന്തു!“

കാരണോരെ തിരുത്തുന്ന കാരണവന്മാർ
വികാരത്തോടെ പിറുപിറുക്കുന്നു!
“കാരണവർ കൈയ്യാങ്കളി തുടങ്ങി...”

നിണപ്പാടു നഖങ്ങളിൽ
ഇറ്റിവീഴുന്ന ചോര ദൃംഷ്ടളിൽ
എന്നിട്ടുമവനൊരു വളർത്തുമൃഗം!
ഏറേ ഭയപ്പാടിനാൽ തിരിഞ്ഞിരുന്നപ്പോൾ
ശ്വാസം തിരിച്ചെടുക്കപ്പെട്ട വേളയിൽ
ഒരാളെങ്കിലുമുണ്ടെന്ന ധൈര്യത്തിൽ
തിരിഞ്ഞപ്പോൾ
അവരുടെ വളർത്തുമൃഗങ്ങൾ
ചെയ്ത പാതകം മറന്ന്
ആർത്തട്ടഹസിക്കുന്ന
മണം പിടിച്ചു വന്നവർ
പതുങ്ങീയേടത്തു നിന്നുമവന്റെ
കഴുത്തിൽ പിടിച്ചു ശിക്ഷിക്കുമത്രേ!

വല്ലതും നടക്കുമോ?
അതോ ഉമ്മ കൊടുത്തു വിടുമോ?

രണ്ടോ മൂന്നോ മാസത്തെ ഇടവേളകളിൽ
കിട്ടുന്ന സോറ പറച്ചിലിൽ,
ജയിലിലെ കാറ്റു കൊണ്ട്,
അടുത്ത വധം ആസൂത്രണം ചെയ്യുമോ?

രാഷ്ട്രീയമെന്നാൽ
വധത്തെ സംബന്ധിക്കുന്നതല്ലേ!
ആശ്ചര്യപ്പെടുന്നതും പാപമാവാം!

ഒരു പാട് നന്മകളുള്ള
പാർട്ടികളിൽ തിന്മകൾ
വിതച്ചതാരാണ്..?
ആർക്കറിയാം!

നമ്മൾ ഒരു പാട് സാക്ഷരത
നേടിക്കഴിഞ്ഞിരിക്കുന്നു.
ദൈവത്തിന്റെ സ്വന്തം നാട്ടിനു പറ്റിയ
പിഴ! പിഴ!.. ഏറ്റവും വലിയ പിഴ!

11 അഭിപ്രായങ്ങൾ:

 1. തികച്ചും നമ്മള്‍ ഒരു പാട് മാറിക്കഴിഞ്ഞു.അങ്ങിനെയല്ലേ കേരളമിപ്പോള്‍ 'പിശാചുക്കള്‍'മേയുന്ന നാടായത്.ഖേദിക്കാം ,അല്ല പ്രാര്‍ഥിക്കാം നമുക്ക്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. @ Mohammed kutty Irimbiliyam-
   അതെ മാഷെ.. രാഷ്ട്രീയം ജനനന്മയ്ക്ക് വേണ്ടിയുള്ളതാണെന്നും തിരിച്ചറിയുന്ന ഒരു പുത്തൻ തലമുറ എല്ലാ പാർട്ടികളിലും ഉയർന്നു വരട്ടേ എന്ന് നമുക്ക് പ്രാർത്ഥിക്കാം...

   ഇല്ലാതാക്കൂ
 2. "..ഒരു പാട് നന്മകളുള്ള
  പാർട്ടികളിൽ തിന്മകൾ
  വിതച്ചതാരാണ്..?
  ആർക്കറിയാം!.."

  ഹും..! വിതച്ചവര്‍ തന്നെ കൊയ്യും..ഉറപ്പ്.!
  എന്തായാലും, വിളഞ്ഞുതുടങ്ങീട്ടുണ്ട്.!!

  ഈ നല്ലെഴുത്തിന് ആശംസകള്‍
  സസ്നേഹം ..പുലരി

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. @ പ്രഭന്‍ ക്യഷ്ണന്‍ -
   സാക്ഷരരായതിനേക്കാൾ സമാധാനവും ശാന്തിയും മനുഷ്യത്വവും ഒക്കെ ലഭിച്ചത് നിരക്ഷരരായപ്പോഴാണെങ്കിൽ ,നമ്മൾ എന്നും നിരക്ഷരരായാൽ മതിയായിരുന്നു… വായനയ്ക്ക് എത്തിയതിനു നന്ദി

   ഇല്ലാതാക്കൂ
 3. കാലികപ്രസക്തിയുള്ള രചന.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 4. കാലികപ്രസക്തിയുള്ള രചന.
  സ്വാര്‍ത്ഥത തന്‍ വിത്തു തന്നെ
  നാശം വിളയുവാന്‍ ഹേതുവായതും.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. @ c.v.thankappan- സ്വാർത്ഥതയിലും മനുഷ്യത്വരഹിത രീതിയിലുള്ള പ്രവർത്തിയിലും മുഴുകി കേരളം സാക്ഷരരാണെന്ന് മൂക്കു പൊത്തി പറയാം.. അല്ലെങ്കിൽ മുഖം മറച്ച്….
   വായനയ്ക്ക് നന്ദി തങ്കപ്പേട്ടാ

   ഇല്ലാതാക്കൂ
 5. ഒരുപാട് സാക്ഷരരുള്ള നാട്ടിൽ
  തിന്മകൾ വിതച്ചതാര്‌...? !

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. @Harinath -വായനയ്ക്കും കമന്റിനും നന്ദി

   ഇല്ലാതാക്കൂ
 6. സാക്ഷര കേരളം ... തിന്മകളുടെ വിളനിലം ..

  പ്രഭന്‍ പറഞ്ഞ പോലെ വിത്ത്‌ വിതച്ചവന്‍ വിള കൊയ്യും

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. @വേണുഗോപാല്‍-
   സാക്ഷരരായിട്ടും രാക്ഷസരാകുന്നതെന്തേ കേരളത്തിലെ മനുഷ്യന്മാർ?.. വായനയ്ക്ക് നന്ദി

   ഇല്ലാതാക്കൂ