പേജുകള്‍‌

ചൊവ്വാഴ്ച, ഡിസംബർ 13, 2011

“ഞാൻ” എന്ന പദവും “നീ” എന്ന ഭാവവും!

ഞാനതു വായിച്ചപ്പോഴെല്ലാം അത് “നീയായിരുന്നു…!
ഞാനതു കണ്ടപ്പോഴെല്ലാം അതു “ നീയ്യായിരുന്നു!
പകയുതിർത്തു നിന്ന്,
നീചൻ!.. കുരുടൻ!.. ബധിരൻ..പൊട്ടൻ.. എന്നൊക്കെ വിളിച്ചു!
നീയതു വായിച്ചപ്പോഴും കണ്ടപ്പോഴും അത് ഞാനായി മാറി!
കോപം കൊണ്ട് ജ്വലിച്ചു,
ദുഷ്ടൻ!.. പാപി.!.. അഹങ്കാരി..ചതിയൻ.. എന്നൊക്കെ വിളിച്ചു,
ഞാൻ നിങ്ങളേയും നിങ്ങൾ എന്നേയും മാറി മാറി ചൂണ്ടിയപ്പോൾ
“അതിനനുവാദം നൽകിയത് നിങ്ങളല്ലേ?..“
വീണ്ടും മേൽക്കാണിച്ച വാചകം വായിച്ചു അല്ലേ?
പരസ്പരം ചൂണ്ടി വീണ്ടും കൺഫ്യൂഷൻ അല്ലേ?
എന്താണെന്നല്ലേ….. ഇനി വയ്യ!..സമ്മതിക്കുന്നു..
“അപരാധിയാണ് ഞാൻ!“
മേൽക്കൊടുത്ത വാചകം മനസ്സലിഞ്ഞ് ഉച്ചത്തിൽ വായിച്ചോളൂ!.. മനസ്സു തണുക്കട്ടേ!
“ നിരപരാധിയാണ് നിങ്ങൾ!
മേൽക്കൊടുത്ത വാചകം അതിനേക്കാൾ ഉച്ചത്തിൽ വായിച്ചോളൂ!.. ലോകമറിയട്ടേ!
അപ്പോൾ നമ്മൾ രണ്ടും എഴുതിയും വായിച്ചും
നമ്മൾക്കിടയിലെ മഞ്ഞുരുകിക്കഴിഞ്ഞാൽ.....
...ഒഴുകുന്ന വെള്ളമാണ് ഇനി പ്രശ്നം!.
....അതു നമ്മെ ഒഴുക്കുമോ? അതോ ഒഴുക്കണോ?..
...അണകെട്ടണോ?.. അതോ അണ പൊട്ടണോ?.
..തീരുമാനം ആരുടേതാകും?

2 അഭിപ്രായങ്ങൾ:

  1. വഴക്ക് വേണ്ട ....ഇഷ്ട്ടായി

    മറുപടിഇല്ലാതാക്കൂ
  2. തീരുമാനമാരുടേതായാലും വിവേകപൂര്‍വ്വമാകട്ടെ.. ഒഴുകിയൊലിക്കാന്‍ ഊഴംകാത്ത് ഭയന്നിരിക്കുന്ന നിസ്സഹായരുടെ ജീവനെയാണ്‍ തീരുമാനിക്കേണ്ടത്..

    മറുപടിഇല്ലാതാക്കൂ