പേജുകള്‍‌

ചൊവ്വാഴ്ച, ഡിസംബർ 13, 2011

സ്കൂൾ!

എന്നെ നട്ടു നനച്ച ഇടനാഴികൾ!
പാഴ് വിളയായെയെങ്കിലു മിന്നു ഞാൻ
പടർന്നു പന്തലിച്ചപ്പോൾ,
എനിക്കുറപ്പുണ്ട്,
അവരിൽ ചിലരീയിടനാഴികയിലെവിടെയോ
സ്മാരകം പോലുമില്ലാതലഞ്ഞു നടക്കയാണ്!

ഒരു നോക്കെങ്കിലും ..
ഒരു വാക്കെങ്കിലും..
ഒരു ചിരിയെങ്കിലും..

ഈ ഇളംകാറ്റിൽ അവരൊഴുക്കിയെങ്കിൽ,
ഈ ശിഷ്യൻ അവരോടു പറയും!

എന്നെ നട്ടു നനച്ചതിന്..
വളമേകിയതിന്....
വളർത്തിയതിന്...

നിങ്ങളെന്താണെൻ നന്ദിയെങ്കിലുമേറ്റു-
വാങ്ങാനെത്താത്തത്?

എന്തുകൊണ്ടാണ് പാദസ്പർശനം,
എൻ കൈകളെ അനുവദിക്കാത്തത്?

ഒളിമങ്ങിയ സ്മരണകളിൽ,
ഓർത്തു വെച്ച ചിലത്!
കൈകൾ അരുതെന്ന് വിലക്കീട്ടും,
മുഖമന്ന് വേണ്ടെന്ന് പറഞ്ഞിട്ടും
പൊക്കിയ ട്രൌസറിൻ കീഴെ
ചൂരൽ ശാന്തി തേടി-
യന്തരീക്ഷത്തിലലഞ്ഞപ്പോൾ,
ചൊടിച്ചു വീർത്തു നിന്ന തുടകൾ!
കണ്ണുകൾ സജ്ജലങ്ങളാക്കി,
തൊട്ടു തടവി സാന്ത്വനമേകി,
ഏറ്റു വാങ്ങിയ ശിക്ഷകളിൽ,
പണ്ടു ഞാൻ പിറു പിറുത്തിരുന്നു..!

നാശങ്ങളെന്ന്!..
വെറുക്കപ്പെട്ടവരെന്ന്!...

അറിയാത്തബ്ദ്ങ്ങളിലിന്നു-
മാപ്പിനായിരന്ന്!
തിരുത്തീയീയിടനാഴികയിൽ ഞാൻ

നിങ്ങൾ പുണ്യാത്മാക്കളാണെന്ന്!....
വിശുദ്ധന്മാരാണെന്ന്!....
എന്നിട്ടുമെന്തേയെൻ മനസ്സിനൊരു-
നൊമ്പരം?
എന്നിട്ടുമെന്തേയീ കാറ്റിനൊരു-
മർമ്മരം!

6 അഭിപ്രായങ്ങൾ:

  1. അന്ന് ശിക്ഷയേറ്റുവാങ്ങിയ ശിഷ്യന്മാര്‍ ഇന്നും മാഷുമാരെ ഓര്‍ക്കും. ഇന്നോ ശിക്ഷിക്കുവാന്‍ കഴിയുമോ..?

    മറുപടിഇല്ലാതാക്കൂ
  2. @ മനോജ് കെ ഭാസ്ക്കർ.- താങ്കൾ പറഞ്ഞത് ശരിയാണ്.. ഇന്ന് അദ്ധ്യാപകരെ ശിഷ്യന്മാർ കൈകാര്യം ചെയ്യുന്ന നിലയായി.. !
    ഇല്ലെങ്കിൽ ശിക്ഷിച്ച അദ്ധ്യാപകരെ രക്ഷാകർത്താക്കൾ കൈകാര്യം ചെയ്യുന്ന രീതിയിലും!... ഇന്ന് അദ്ധ്യാപകരിൽ ചിലർ അവരുടെ സ്ഥാനത്തിനു വില കൽ‌പ്പിക്കാതെ വില കളയുകയും ചെയ്യുന്നു..!

    വായനയ്ക്കും കമന്റിനും നന്ദി

    മറുപടിഇല്ലാതാക്കൂ
  3. @ Kalavallabhan
    വായനയ്ക്കും കമന്റിനും നന്ദി

    മറുപടിഇല്ലാതാക്കൂ
  4. നിങ്ങൾ പുണ്യാത്മാക്കളാണെന്ന്!....
    വിശുദ്ധന്മാരാണെന്ന്!....
    എന്നിട്ടുമെന്തേയെൻ മനസ്സിനൊരു-
    നൊമ്പരം?
    എന്നിട്ടുമെന്തേയീ കാറ്റിനൊരു-
    മർമ്മരം!

    കവിത നന്നായിട്ടുണ്ട്... ഭായ്... മനോജിന്റെ അഭിപ്രായത്തിന്റെ താഴെ എന്റെ ഒരു ഒപ്പ്....

    മറുപടിഇല്ലാതാക്കൂ