കേട്ടു കേട്ടൊരെൻ ചിന്തയുറയുന്നൂ.
പ്രണയം ദിവ്യമാണത്രേ!
കണ്ടു കണ്ടെൻ മനമുരുകുന്നു,
പ്രണയം ചാപല്യമാണത്രെ!
എരിവറിഞ്ഞൊരു നയനമൊഴുകുന്നൂ
പ്രണയം ക്രൂരമാണത്രെ!
പുകഞ്ഞു പുകഞ്ഞെന്റെ ചിതയൊരുങ്ങുന്നു!
പ്രണയം കുന്തിരിക്കമാണത്രേ!
പ്രണയമൊരു മഞ്ഞാണത്രെ!
മൂടലൊരുക്കിയൊരു ഭയം വിടർത്തുന്നു!
പ്രണയം കുളിർമഴയത്രെ!
തിമർത്തു പെയ്തൊരു പ്രളയമാകുന്നു..!
പ്രണയമൊരിളം തെന്നലത്രെ!
ഒടുവിലതൊരു കൊടുങ്കാറ്റാകുന്നു!
പ്രണയമൊരു മഴവില്ലത്രെ!
കുലച്ചു കുലച്ചത് ഇടിമിന്നലായ് ഞെടുക്കുന്നു!
പ്രണയമൊരു പൂമൊട്ടത്രെ!
മനോജ്ഞമായി വിടർന്നു,
ചീഞ്ഞളിഞ്ഞപ്പോഴൊരു ഫലം!
മധുരമോ? കയ്പ്പോ?
വേരറിഞ്ഞപ്പോഴൊരു ഫലം!
അകത്തോ? പുറത്തോ?
എവിടെയോ ഘന സ്വരം!
“ ഗ്രഹണത്തിൽ ദംശിച്ച ഞാഞ്ഞൂലാണു നീ!“
എവിടെയോ ഒരു കിളി നാദം!
“ രാജാവായ് വാഴിച്ച രാജവെമ്പാല നീ!“
പ്രണയമൊരു ബാധയാണത്രെ!
ദക്ഷിണയിൽ പ്രസാദിക്കും
കറുത്ത കോട്ടിട്ട മന്ത്രവാദിയഭയം!
“കൂടിയതെപ്പോൾ?
പിരിയുന്നതെപ്പോൾ?“
ബാധ നീക്കുന്ന ധീഷണാ മന്ത്രം!
നീക്കലും പാടലും തകിടെഴുതലും,
കേട്ടു തളർന്ന വരാന്തകൾ!
ചൊല്ലും ചിലവും നൽകി
പ്രണയമൊരു പൂതന!
പ്രണയം!....
.................
പണ്ടാരോ പാടിയ ശീലുകൾ,
എന്നെയുണർത്തി..
“ അഞ്ജനമെന്നാലെനിക്കറിയാം,
മഞ്ഞളു പോലെ വെളുത്തിട്ട്!“..
പ്രണയം ദിവ്യമാണത്രേ!
കണ്ടു കണ്ടെൻ മനമുരുകുന്നു,
പ്രണയം ചാപല്യമാണത്രെ!
എരിവറിഞ്ഞൊരു നയനമൊഴുകുന്നൂ
പ്രണയം ക്രൂരമാണത്രെ!
പുകഞ്ഞു പുകഞ്ഞെന്റെ ചിതയൊരുങ്ങുന്നു!
പ്രണയം കുന്തിരിക്കമാണത്രേ!
പ്രണയമൊരു മഞ്ഞാണത്രെ!
മൂടലൊരുക്കിയൊരു ഭയം വിടർത്തുന്നു!
പ്രണയം കുളിർമഴയത്രെ!
തിമർത്തു പെയ്തൊരു പ്രളയമാകുന്നു..!
പ്രണയമൊരിളം തെന്നലത്രെ!
ഒടുവിലതൊരു കൊടുങ്കാറ്റാകുന്നു!
പ്രണയമൊരു മഴവില്ലത്രെ!
കുലച്ചു കുലച്ചത് ഇടിമിന്നലായ് ഞെടുക്കുന്നു!
പ്രണയമൊരു പൂമൊട്ടത്രെ!
മനോജ്ഞമായി വിടർന്നു,
ചീഞ്ഞളിഞ്ഞപ്പോഴൊരു ഫലം!
മധുരമോ? കയ്പ്പോ?
വേരറിഞ്ഞപ്പോഴൊരു ഫലം!
അകത്തോ? പുറത്തോ?
എവിടെയോ ഘന സ്വരം!
“ ഗ്രഹണത്തിൽ ദംശിച്ച ഞാഞ്ഞൂലാണു നീ!“
എവിടെയോ ഒരു കിളി നാദം!
“ രാജാവായ് വാഴിച്ച രാജവെമ്പാല നീ!“
പ്രണയമൊരു ബാധയാണത്രെ!
ദക്ഷിണയിൽ പ്രസാദിക്കും
കറുത്ത കോട്ടിട്ട മന്ത്രവാദിയഭയം!
“കൂടിയതെപ്പോൾ?
പിരിയുന്നതെപ്പോൾ?“
ബാധ നീക്കുന്ന ധീഷണാ മന്ത്രം!
നീക്കലും പാടലും തകിടെഴുതലും,
കേട്ടു തളർന്ന വരാന്തകൾ!
ചൊല്ലും ചിലവും നൽകി
ബാധയൊഴിച്ചാമോദമിരു ചേരികളിലും!
ഉദയപ്രകാശത്തിൽ
എന്നിട്ടുമാരോ കേട്ടു
പ്രണയമൊരു ദിവ്യാമൃതം!
സായാഹ്ന വീഥിയിൽ
അപ്പോഴുമൊരു രോദനം!പ്രണയമൊരു പൂതന!
പ്രണയം!....
.................
പണ്ടാരോ പാടിയ ശീലുകൾ,
എന്നെയുണർത്തി..
“ അഞ്ജനമെന്നാലെനിക്കറിയാം,
മഞ്ഞളു പോലെ വെളുത്തിട്ട്!“..
അപ്പോഴീ പ്രണയമെന്താണ് ?
മറുപടിഇല്ലാതാക്കൂപഞ്ചപാണ്ഡവര്
കട്ടില്‍ കാലു പോലെ മൂന്നു പേര്‍....
നന്നായിട്ടുണ്ട്.
@ മനോജ് കെ.ഭാസ്കര്‍ -താങ്കൾ പറഞ്ഞതു പോലെ
മറുപടിഇല്ലാതാക്കൂപഞ്ചപാണ്ഡവര്
കട്ടില്‍ കാലു പോലെ മൂന്നു പേര്‍....അത്രേ ഉള്ളൂ!
-----------------
പ്രണയം!---അത് മനസ്സിൽ നിന്നൂറി വന്ന്…ഹൃദയത്തില്‍ പരന്നൊഴുകി..ഒടുവിൽ കുത്തൊലിച്ചു പോകുന്ന എന്തോ ഒരു ഫയങ്കര സംഭവം!എന്നൊക്കെയാ കേട്ടത്!
അറിയുന്നോരോട് ചോദിച്ചാൽ ഡിഫിക്കൽറ്റ്,
അറിയാത്തോരോട് ചോദിച്ചാൽ സിമ്പിൾ!
-------------
വായനയ്ക്ക് നന്ദി
കൊള്ളാം.. ആശംസകള്‍..
മറുപടിഇല്ലാതാക്കൂപ്രണയം ഒരു മഴയായി പെയ്തിറങ്ങുകയാണല്ലോ..സുഹൃത്തേ നിങ്ങളുടെ ഈ സര്‍ഗ്ഗ സൃഷ്ടികള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുക.ആ സൃഷ്ടികള്‍ തരുന്ന ആത്മസംതൃപ്തിയില്‍ ആറാടുക..അതില്‍പ്പരം സന്തോഷം ജീവിതത്തില്‍ വേറെയുണ്ടോ.ആശംസ്കളോടൊപ്പം അടുത്ത വരവില്‍ കാണാമെന്ന പ്രതീക്ഷയോടെ..
മറുപടിഇല്ലാതാക്കൂ@ ഇലഞ്ഞിപൂക്കള്‍
മറുപടിഇല്ലാതാക്കൂ@ മുനീര്‍ തൂതപ്പുഴയോരം
വായനയ്ക്ക് നന്ദി