അന്നായിരുന്നൂ ആ മഴ!
പരിഹാസ്യമായിരുന്നു ആ മുഖത്ത്,
എന്റെ അധരങ്ങളെ വിതുമ്പിച്ച്,
ചാലുകളായി, തോടുകളായി
ഒഴുകിയപ്പോൾ
തോടുകളിലൂടൊഴുകി
പുഴയിലൂടൊഴുകി ഞാനും
കടലിലെത്തി,
എന്നെ ദഹിക്കാത്ത കടൽ,
അടിച്ചടിച്ച് കരയിലേറ്റി!
കരയിലിരുന്നും ഞാൻ വിതുമ്പി!
എത്രെയെത്രജന്മങ്ങൾ,
എന്നെപോലെ
തൂവിയ കണ്ണീർ,
ഈ കടലിലേക്കൊഴുകി..
അതായിരിക്കണം കടലിത്ര വിശാലം!
അതായിരിക്കണം കടലിന് ഉപ്പുരസം!
എത്രെയെത്ര ജന്മങ്ങൾ
ജലമായി ഒഴുകി,
ഖരരൂപം പ്രാപിച്ച്
നീരാവിയായി,മായയായി!
കാർമേഘം ഉരുണ്ടു കൂടി
ജീവിതങ്ങളിൽ
മഴപെയ്തു,
ഒഴുക്കിക്കൊണ്ടു നടക്കുന്നു.!
പരിഹാസ്യമായിരുന്നു ആ മുഖത്ത്,
എന്റെ അധരങ്ങളെ വിതുമ്പിച്ച്,
ഹൃദ യത്തെ കുലുക്കിയ മഴ,
കുത്തൊഴുക്കായപ്പോൾ ചാലുകളായി, തോടുകളായി
ഒഴുകിയപ്പോൾ
തോടുകളിലൂടൊഴുകി
പുഴയിലൂടൊഴുകി ഞാനും
കടലിലെത്തി,
എന്നെ ദഹിക്കാത്ത കടൽ,
അടിച്ചടിച്ച് കരയിലേറ്റി!
കരയിലിരുന്നും ഞാൻ വിതുമ്പി!
എത്രെയെത്രജന്മങ്ങൾ,
എന്നെപോലെ
തൂവിയ കണ്ണീർ,
ഈ കടലിലേക്കൊഴുകി..
അതായിരിക്കണം കടലിത്ര വിശാലം!
അതായിരിക്കണം കടലിന് ഉപ്പുരസം!
എത്രെയെത്ര ജന്മങ്ങൾ
ജലമായി ഒഴുകി,
ഖരരൂപം പ്രാപിച്ച്
പ്രത്യക്ഷനായ്,
ജന്മമെടുത്തൊടുവിൽനീരാവിയായി,മായയായി!
ജീവനും മൂന്നവസ്ഥ!
വിചിത്രം...!
എന്നിട്ടും അറിയേണ്ടാത്തതു പോൽ
മുഖം തിരിച്ച്,കാർമേഘം ഉരുണ്ടു കൂടി
ജീവിതങ്ങളിൽ
മഴപെയ്തു,
ഒഴുക്കിക്കൊണ്ടു നടക്കുന്നു.!
ആശംസകള്‍... വായിച്ചു ട്ടാ....
മറുപടിഇല്ലാതാക്കൂമഴ തൻ മറ്റൊരു മുഖം.. കൊള്ളാം.
മറുപടിഇല്ലാതാക്കൂ@ khaadu-
മറുപടിഇല്ലാതാക്കൂ@ കുമാരന്‍ | kumaran-
വായനയ്ക്കെന്റെ നന്ദി അറിയിക്കുന്നു
മഴയെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ലാ... മഴയുടെ മറവില്‍ ജീവന്റെ മൂന്നവസ്ഥ യെപറ്റി പറഞ്ഞത് "ക്ഷ" പിടിച്ചു.
മറുപടിഇല്ലാതാക്കൂമഴയുടെ പ്രണയാതുര കാല്പനിക ഭാവങ്ങള്‍ അല്ലെങ്കില്‍ മഴയുടെ കെടുതികള്‍ ..
മറുപടിഇല്ലാതാക്കൂമഴയെ കുറിച്ച് ഒരിക്കലും പറഞ്ഞാല്‍ തീരില്ല. ഇത് മഴയുടെ മറ്റൊരു അവസ്ഥ. നന്നായിട്ടുണ്ട്.
@ ജവാഹര്‍ . കെ. എഞ്ചിനീയര്‍ -
മറുപടിഇല്ലാതാക്കൂതാങ്കൾക്കെന്റെ നന്ദി അറിയിക്കുന്നു
@ yemceepee -
മറുപടിഇല്ലാതാക്കൂവായനയ്ക്ക് താങ്കൾക്കെന്റെ നന്ദി അറിയിക്കുന്നു