ക (ഥ /കവി) തകൾ !
------------------------------
1) മുല്ലപെരിയാറമ്മ !
അമ്മാ ശരണം, തായേ ശരണം
പെരിയാർ കാക്കും മാതാ ശരണം
തന്നൊരു സ്വത്തും ധനൈശ്വര്യവും
അനുഗ്രഹ വർഷവും തീർന്നേ ശരണം
ഉപകാരത്തിൻ സ്മരണ പുതുക്കി-
നാറ്റിക്കല്ലേ മായേ ശരണം!
തന്നതു മൊത്തം തെളിച്ചു പറഞ്ഞാൽ,
വിവരദോഷികൾ കൂവി വിളിക്കും!
കേട്ടൊരു സത്യമറിഞ്ഞു തുലഞ്ഞാൽ
നാട്ടാരൊക്കെ അടിച്ചു പൊളിക്കും!
സംഹാരത്തിൻ ഉറവ യുണർന്നാൽ,
വോട്ടർമാരവരറബിക്കടലിൽ!
കനിവുണ്ടായി അണകെട്ടീടാൻ
നീട്ടോലയിലൊരു വരയും കുറിയും,
നീട്ടിയ മൂളലും കാത്തീടുന്നേ!
തെറ്റുകളൊക്കെ ക്ഷമിച്ചീടേണം!
----------------------------------------------
2) സംസ്ഥാപനം
നിന്റെ നാവുകൾ അഴിമതിയെന്ന്
കാറി വിളിക്കവേ,
പട്ടിണിക്കിടേണ്ടി വരുന്നോരെൻ
കുടുംബത്തിൻ കദന കഥയോർത്ത്,
ഞാൻ മുഷിഞ്ഞു..
കോടികളിക്കാലം കടല കൊറിക്കാൻ
തികയുമോ?
പ്രതി സ്ഥാനത്തു പ്രതി പക്ഷവും
മർമ്മസ്ഥാനത്ത് ജനപക്ഷവും നിൽക്കവേ,
ഒരു വിഷമം!
ഭരണമൊരു മുൾക്കിരീടമെങ്കിലും
രാജി ജനതയെ പട്ടിണിയിലാഴ്ത്തും!
--------------------------------
3) ഉപദേശം
ഞങ്ങൾക്കഞ്ചുവർഷം കൊണ്ട്,
സാധിക്കാത്തതഞ്ചു നിമിഷം കൊണ്ടു
സാധിക്കുന്നില്ലേങ്കിൽ രാജി വെച്ചൊഴിയുണ്ണീ…!
എന്നിട്ട് മുണ്ടു മടക്കിക്കുത്തി തൂമ്പായെടുത്ത്
കിളയുണ്ണീ…!
--------------------------------------------------------
ശൂന്യമാണെൻ ചിന്തകൾ,
ബുദ്ധിശൂന്യത പൊറുക്കണം,
ഗഹനമാണു നിൻ വിചാരങ്ങൾ,
സ്പഷ്ടമാക്കി ഗമിക്കണേ..
------------------------------
1) മുല്ലപെരിയാറമ്മ !
അമ്മാ ശരണം, തായേ ശരണം
പെരിയാർ കാക്കും മാതാ ശരണം
തന്നൊരു സ്വത്തും ധനൈശ്വര്യവും
അനുഗ്രഹ വർഷവും തീർന്നേ ശരണം
ഉപകാരത്തിൻ സ്മരണ പുതുക്കി-
നാറ്റിക്കല്ലേ മായേ ശരണം!
അടരാടുന്നോന്റജ്ഞതയെന്ന്,
കരുതി ക്ഷമിക്കൂ തമിഴകമമ്മേതന്നതു മൊത്തം തെളിച്ചു പറഞ്ഞാൽ,
വിവരദോഷികൾ കൂവി വിളിക്കും!
കേട്ടൊരു സത്യമറിഞ്ഞു തുലഞ്ഞാൽ
നാട്ടാരൊക്കെ അടിച്ചു പൊളിക്കും!
സംഹാരത്തിൻ ഉറവ യുണർന്നാൽ,
വോട്ടർമാരവരറബിക്കടലിൽ!
കനിവുണ്ടായി അണകെട്ടീടാൻ
നീട്ടോലയിലൊരു വരയും കുറിയും,
നീട്ടിയ മൂളലും കാത്തീടുന്നേ!
നേതാവിന്റെ പ്രാർത്ഥനയാണേ,
കനിവുണ്ടായി പൊറുത്തീടേണം!തെറ്റുകളൊക്കെ ക്ഷമിച്ചീടേണം!
----------------------------------------------
2) സംസ്ഥാപനം
നിന്റെ നാവുകൾ അഴിമതിയെന്ന്
കാറി വിളിക്കവേ,
പട്ടിണിക്കിടേണ്ടി വരുന്നോരെൻ
കുടുംബത്തിൻ കദന കഥയോർത്ത്,
ഞാൻ മുഷിഞ്ഞു..
കോടികളിക്കാലം കടല കൊറിക്കാൻ
തികയുമോ?
പ്രതി സ്ഥാനത്തു പ്രതി പക്ഷവും
മർമ്മസ്ഥാനത്ത് ജനപക്ഷവും നിൽക്കവേ,
ഒരു വിഷമം!
ഭരണമൊരു മുൾക്കിരീടമെങ്കിലും
രാജി ജനതയെ പട്ടിണിയിലാഴ്ത്തും!
--------------------------------
3) ഉപദേശം
ഞങ്ങൾക്കഞ്ചുവർഷം കൊണ്ട്,
സാധിക്കാത്തതഞ്ചു നിമിഷം കൊണ്ടു
സാധിക്കുന്നില്ലേങ്കിൽ രാജി വെച്ചൊഴിയുണ്ണീ…!
എന്നിട്ട് മുണ്ടു മടക്കിക്കുത്തി തൂമ്പായെടുത്ത്
കിളയുണ്ണീ…!
--------------------------------------------------------
ശൂന്യമാണെൻ ചിന്തകൾ,
ബുദ്ധിശൂന്യത പൊറുക്കണം,
ഗഹനമാണു നിൻ വിചാരങ്ങൾ,
സ്പഷ്ടമാക്കി ഗമിക്കണേ..
തലക്കെട്ട് മുതല്‍ അടിക്കുറിപ്പ് വരെ അങ്ങിഷ്ടപ്പെട്ടു ..
മറുപടിഇല്ലാതാക്കൂആശംസകള്
@ Satheesan. Op -
മറുപടിഇല്ലാതാക്കൂവായനയ്ക്കും കമന്റിനും ഒരുപാട് നന്ദി..
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂകഥയും വെട്ടി, കവിതയും വെട്ടി. ഇത് അതിജീവനത്തിന്റെ മുദ്രാവാക്യം. ആശംസകള്‍.
മറുപടിഇല്ലാതാക്കൂരണ്ടാമത്തെ ഇഷ്ട്ടായി ..എല്ലാം കൊള്ളാം
മറുപടിഇല്ലാതാക്കൂഇത് കലക്കിട്ടോ... (ഇത്തവണ മുഴുവന്‍ മനസിലായി :))
മറുപടിഇല്ലാതാക്കൂ@ മനോജ് കെ. ഭാസ്കർ
മറുപടിഇല്ലാതാക്കൂ@ Pradeep Paima
@ Lipi Ranju
വായനയ്ക്കും കമന്റിനും നന്ദി..
ഗഹനമാണു നിൻ വിചാരങ്ങൾ,
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂപൊട്ടൻ തന്നുടെ പൊട്ടക്കളികൾ
മറുപടിഇല്ലാതാക്കൂപട്ടാളിമക്കളു കാട്ടിത്തരും
പെട്ടികിടക്കകൾ തെറുത്തുകെട്ടും
പട്ടണം ഖാലിയാക്കീടുമമ്മ
പൊട്ടപ്പുത്തിയിലല്ലാതൊന്നും
പെട്ടുപിഴച്ചു തെളിയുന്നീലാ
@ ആറങ്ങോട്ടുകര മുഹമ്മദ് - വായനയ്ക്കും കമന്റിനും നന്ദി.
മറുപടിഇല്ലാതാക്കൂ@ kalavallabhan - താങ്കളുടെ വരികൾക്കും വായനയ്ക്കും നന്ദി അറിയിക്കുന്നു
മുല്ലപ്പെരിയാരമ്മ : അയ്യപ്പന്‍ പാട്ടുപോലെ ഈ ഭജനയും ഇനി ശ്രീകുട്ടനെക്കൊണ്ട് പാടിച്ചാലോ സതീശാ... നിര്‍മ്മാണം ഞാന്‍ ഏറ്റെടുക്കാം.
മറുപടിഇല്ലാതാക്കൂസംസ്ഥാപനം: കഥന എന്നത് കദന എന്നാക്കിയാലും. കോടികളിക്കാലം കടല കൊറിക്കാന്‍ തികയുമോ എന്നത് ഭേഷ് !
ഉപദേശം: അതാ നല്ലത്. കട്ടിട്ടാനെങ്കിലും വെള്ളം കൊണ്ട് പച്ചക്കറി ഉണ്ടാക്കുന്ന അയല്കാരോട് , പാട്ടും പാടി, തിന്നാന്‍ ഹോട്ടലില്‍ ഓര്‍ഡറും കൊടുത്ത് ഞാനിപ്പോള്‍ ചാകാന്‍ പോകുന്നെ എന്ന് പറഞ്ഞാല്‍ ആരാ കനിയാ?
ഗഹനമാല്ലെങ്കിലും സ്പഷ്ട്മാക്കിയിട്ടുണ്ട് സതീശാ...
മുല്ലപ്പെരിയാരമ്മ : അയ്യപ്പന്‍ പാട്ടുപോലെ ഈ ഭജനയും ഇനി ശ്രീകുട്ടനെക്കൊണ്ട് പാടിച്ചാലോ സതീശാ... നിര്‍മ്മാണം ഞാന്‍ ഏറ്റെടുക്കാം.
മറുപടിഇല്ലാതാക്കൂ--------------------------
@ ജവാഹര്‍ . കെ. എഞ്ചിനീയര്‍ -
എന്നിട്ടു വേണം നാട്ടുകാർ നമ്മളെ മുക്കി കൊല്ലാൻ!...
കഥന എന്നത് കദന എന്നു മാറ്റിയിട്ടുണ്ട്.. തെറ്റു തിരുത്തിയതിനു നന്ദി അറിയിക്കുന്നു..
കമന്റിട്ടതിനു നന്ദി