പേജുകള്‍‌

ചൊവ്വാഴ്ച, ഡിസംബർ 20, 2011

"വിശ്വസിച്ചാലും"…ഇല്ലെങ്കിൽ.?..."വിശ്വസിക്കാതിരുന്നാലും!"

"വിശ്വസിച്ചാലും"…ഇല്ലെങ്കിൽ.?..."വിശ്വസിക്കാതിരുന്നാലും!"

നമുക്കങ്ങനെ ഒരൂ അഹങ്കാരോം ഇല്ല.. അതോണ്ട് എല്ലാം നിങ്ങളുടെ ഇഷ്ടം!.. വിശ്വസിക്കുന്നോർക്ക് വിശ്വസിക്കാം ഇല്ലാത്തോർക്ക് അവിശ്വസിക്കാം!..

ഇനി ഒരു സത്യം പറഞ്ഞാൽ നിങ്ങളു വിശ്വസിക്ക്വോ….
ഞാനാണ് ആദ്യ മനുഷ്യൻ…. എനിക്കങ്ങനെ ജാതീം മതോം ഒന്നും ഉണ്ടായിരുന്നില്ല...മാ .. ന,, മ.. ന… എന്ന് പശൂം പക്ഷിം പൂച്ചേം പട്ടീം പറഞ്ഞപ്പോ ചില പിന്മുറക്കാരു വിളിച്ചു മനു .. മനു എന്ന്….
.അ ..ദാ.. അ..ദാ.. എന്ന് പൂച്ചേം പട്ടീം പശൂം പക്ഷിം പറഞ്ഞപ്പോ ആദം എന്നായിരിക്കും പേര് ലെ എന്ന് വിചാരിച്ച് ചില പിന്മുറക്കാരു വിളിച്ചു…ആദം..
ഞാനൊഴികെ ഒരൂ മനുഷ്യനും അപ്പോൾ അവരോട് പറഞ്ഞു കൊടുക്കാനും തെറ്റുണ്ടെങ്കിൽ തിരുത്താനും ജനിച്ചിട്ടുണ്ടായിരുന്നില്ലല്ലോ?.. …ആ ഒരു കുറവ്!...
ഞാൻ ചുറ്റും നോക്കി..
മൃങ്ങൾ "ബപ്പ "..".ബമ്മ"കളിച്ചു നിൽക്കുന്നു.. ഭാഷ അറീലല്ലോ?.. ഞാനവർക്ക് ഒന്നും പഠിപ്പിച്ചു കൊടുത്തില്ലല്ലോ? ..എനിക്ക് സങ്കടായി.. എന്റെ പക്ഷത്ത് ആരും ഇല്ല!.. അറിയുന്നോർ മൌനികളായ മൃങ്ങൾ മാത്രം!നീയ്യായ്യി .. നിന്റെ ബന്ധക്കാരായി.. നിന്റെ പാടായി എന്നും പറഞ്ഞ് ദൈവം ഒരറ്റ പോക്ക്!.. ഞാൻ വല്ലാണ്ടായി…ഒറ്റയ്ക്കായി!
അവരെനിക്ക് മതം വാങ്ങി തന്നു.. ജാതി വാങ്ങി തന്നു.. കൈകൊട്ടി വിളിച്ചു സൊകാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി ..ദൈവത്തെ എന്റേതെന്നു പറ.. ദൈവത്തെ എന്റേതെന്നു പറാ.. എന്ന് ചേരി തിരിഞ്ഞ് കൂവി വിളിച്ചു…
ഞാനൊന്നും മിണ്ടാത്തപ്പോ..അവരു പറഞ്ഞു ദൈവം എന്റെതാ.. എന്റേതാ…അവരങ്ങിനെ ശണ്ഠ തുടങ്ങി..
അവരങ്ങിനെ പരസ്പരം നുള്ളാനും മാന്താനും തുടങ്ങി.. പിന്നെ അടിക്കാനും പിടിക്കാനും ഒടുവിൽ കുത്താനും കൊല്ലാനും
ഞാനിവരാരുടേയും പക്ഷത്തല്ല…!..ദൈവപക്ഷത്താ…!
ദൈവം എന്നെ ആദ്യായി സൃഷ്ടിച്ച ആ കാലം ഞാനോർക്കുകയായിരുന്നു.. എന്തു രസമായിരുന്നെന്നോ കാടും പുഴയും മലയും ഒക്കെ കാണാൻ.. എന്തു സ്നേഹായിരുന്നെന്നോ മൃഗങ്ങൾക്കൊക്കെ എന്നോട്.. !.. ഞാനാരേയും ഉപദ്രവിച്ചില്ല .. മൃഗങ്ങളെ ചുട്ട് തിന്നില്ല.. വെറും പുല്ലു തീനി…!..ഞാൻ പച്ചപ്പുല്ല് തിന്നുമ്പോൾ കുരങ്ങൻ മാങ്ങ തരും തിന്നാൻ… ഞാൻ വെള്ളം കുടിക്കുമ്പോൾ പശു പാലു തരും കുടിക്കാൻ ..! മിൽമാ പാല് പോലത്തെ പൌഡർ കലക്കിയ പാലല്ല.. ശുദ്ധ വെജിറ്റേറിയൻ പാൽ!..മുയലു വന്ന് ക്യാരറ്റു തരും തിന്നാൻ.. അതിന്ന് മുക്രയിടുന്ന തമിഴന്റെ ഫ്യൂരഡാൻഒഴിച്ച് വണ്ണം വെച്ച  ക്യാരറ്റല്ല.. പരിശുദ്ധ മരുന്നടിക്കാത്ത ക്യാരറ്റ്!
അങ്ങിനെ പശൂം പക്ഷീം പട്ടിം ഒക്കെ ജനിച്ച് നമ്മോട് കുശലം പറഞ്ഞു നടക്കുകയായിരുന്നു .. കുറേ കഴിയുമ്പോൾ വന്ന പിന്മുറക്കാര്.. അവമ്മാരേ കൊണ്ട് തോറ്റൂ.. അവർ അവരെയൊക്കെ ഓടിച്ചു പിടിച്ചു ചുട്ടു തിന്നു തീർത്തു…എന്റെ മിത്രങ്ങളായ മൃഗങ്ങളെല്ലാം ശത്രുക്കളായി.. എന്റെ പിഴ!.. എന്റെ ഏറ്റവും വല്യ പിഴ!

ഇപ്പോ വീണ്ടുംപുനർജ്ജനിച്ചതാ.. ബാക്കിയുള്ളോരൊക്കെ അതിനു ശേഷാ ഭൂജാതരായത്..!

ഇപ്പോ മനസ്സിലായില്ലേ അതാ സംഭവം!

ഇപ്പോഴും വിശ്വാസം വരുന്നില്ല അല്ലേ.. എങ്കിൽ ഇപ്പോ നടന്ന ഒരു സംഭവം പറയാം..

ഞാനിങ്ങനെ റോഡിലൂടെ ഒരീസം നടക്കുമ്പോ ഒരു പട്ടി നോക്കി നിൽക്കുന്നു… അതെന്നെ മനസ്സിലാവാഞ്ഞപ്പോൾ കുരയോട് കുര… !...വല്യ വീട്ടിലെ പട്ടിയായി അവനിപ്പോൾ.. അതിന്റെ അഹങ്കാരം!... ഞാനൊരു കല്ലെടുത്ത് പോട പട്ടീ നിന്നെ എനിക്ക് പണ്ടേ അറിയാം എന്ന് പറഞ്ഞ് തമാശയ്ക്ക് ഒരേറ്..!.. വർഷങ്ങളായിട്ട് കാണാതെ പെട്ടെന്ന് കണ്ട സ്നേഹിതന്മാരുടെ പുറത്ത് അടിക്കാറില്ലേ അതു പോലെ..!.. അത് കൌ.. കൌ.. എന്ന് പറഞ്ഞു…അവരുടെ ഗ്രാമ്യ ഭാഷ!.. മീനിംഗ് ...അറിയാം.. അറിയാം…എന്ന്.!.. കിട്ടേണ്ടതു കിട്ടിയാൽ ഏതവനും പറയും അറിയാം.. അറിയാം എന്ന്..!.. ഞാൻ ആ വെഷമൊന്നും കാട്ടാതെ ചിരിച്ചോണ്ട് പോയി…നമ്മൾ എപ്പോഴും അഹങ്കരിക്കരുത്.. വിനയമുള്ളവരാകണം ! ..നമ്മൾ പരസ്പരം തല്ലു കൂടരുത്.. സ്നേഹിക്കണം!..തമിഴനായാലും  കന്നടക്കാരനായാലും.
ഇനി  ചിലപ്പോ  നിങ്ങൾ പറയും എനിക്ക് ലേശം..! അപ്പോ തല തെറ്റാത്തോരൊക്കെ നല്ല ബുദ്ധിയിലാ…നല്ല സ്നേഹത്തിലാ..?ഓരോ മതവും നോക്കൂ.. ഓരോ കുടുംബവും നോക്കൂ ..ഓരോ സമൂഹവും നോക്കൂ.ഓരോ സംസ്ഥാനവും നോക്കൂ. ഓരോ രാജ്യവും നോക്കൂ.. ...മുന്നിൽ നിന്നു പല്ലിളിച്ച് കാട്ടുന്ന എല്ലാവരുടേയും, പിറകിലെക്ക് മടക്കിയ കൈക്കുള്ളിൽ ആയുദ്ധമില്ലേബോംബില്ലേ എല്ലാവർക്കും ഭ്രാന്താ.. ഭ്രാന്ത്!.. നാമെല്ലാവരും ഒന്നാണെന്ന് തിരിച്ചറിയാത്ത ഭ്രാന്ത്!
ഇപ്പോ വിശ്വസിച്ചു ല്ലേ.അതോ..ഇനീം വിശ്വസിച്ചില്ല അല്ലേ!.. അതിനു ഞാനും ബ്ലൊഗും ഉത്തരവാദിയല്ല..!
അപ്പോ ഇപ്പോ പിരിയാം ..വന്ദേ മാതരം!
=======================================
വെറുതെ എഴുതിയ ഒരു ഭ്രാന്തല്ല.. ഹരിനാഥിന്റെ ബ്ളൊഗിൽ കമന്റിട്ടപ്പോൾ അധികമായി... എന്നാൽ പിന്നെ എന്റേതിൽ പ്രതിഷ്ഠിക്കാം ആ സംഭവം എന്ന് കരുതി...
പാരമ്പര്യത്തിന്റെ പൊരുളും പ്രാധാന്യവും

http://bhoogolam.blogspot.com/2011/12/blog-post.html

13 അഭിപ്രായങ്ങൾ:

  1. വിശ്വസിച്ചു എന്നു പറഞ്ഞാൽ വിശ്വസിക്കുമോ എന്തോ?

    മറുപടിഇല്ലാതാക്കൂ
  2. ഇപ്പോ എല്ലാം മനസ്സിലായി..

    ഭ്രാന്താണല്ലേ ഭ്രാന്ത്...

    ഈ ഭ്രാന്ത നന്നവണുണ്ട്......

    മറുപടിഇല്ലാതാക്കൂ
  3. @ Abhinav - വിശ്വസിക്കാം ലേ.. ഊവ്വോ? വന്നതിനു നന്ദി അഭിനവ്..

    @ ആറങ്ങോട്ടുകര മുഹമ്മദ്‌ - കമന്റിനും വായനയ്ക്കും നന്ദി
    @ മനോജ് കെ.ഭാസ്കര്‍ - ഞാൻ നോക്കുമ്പോൾ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ തല തെറ്റാത്തവരില്ല ഈ ഭുവനത്തിൽ… ഉണ്ടെങ്കിൽ കാട്ടിത്തരൂ ..തല തെറ്റിയവരിൽ ഒരുവനായ ഈയ്യുള്ളവൻ തെളിയിക്കാം!- താങ്കളുടെ വരവിന് നന്ദി

    മറുപടിഇല്ലാതാക്കൂ
  4. ഇത് ഒരു നടക്കു പോകുന്ന ഭ്രാന്തല്ല .....
    കൂടിയ ഇനമാണ്....


    ഈ അവസാനം പറഞ്ഞ കാര്യം പറയാന്‍ ആദ്യം കാടുകയരിയത് എന്തിനാണെന്ന് മനസിലായില്ല...

    ഭ്രാന്തില്ലാത്തവര്‍ കല്ലെറിയട്ടെ..... ഞാന്‍ എറിയുന്നില്ല...ട്ടാ..

    മറുപടിഇല്ലാതാക്കൂ
  5. @ khaadu -

    അടുത്ത പ്രാവശ്യം ശ്രദ്ധിക്കാം .. ഈ പ്രാവശ്യം വിട്ടേക്ക്....
    നല്ലയാളാണ്‌ താങ്കൾ!..എറിയാൻ ആഹ്വാനം ചെയ്തിട്ട് ഞാനൊന്നും എറിയില്ലെന്നോ.. ....മോശം .. മോശം..സുഹൃത്താണെന്ന് പറഞ്ഞിട്ട്...

    ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ തല തെറ്റാത്തവരില്ല ഈ ഭുവനത്തിൽ… ഉണ്ടെങ്കിൽ കാട്ടിത്തരൂ ..തല തെറ്റിയവരിൽ ഒരുവനായ ഈയ്യുള്ളവൻ തെളിയിക്കാം.. hi hi
    വായനയ്ക്ക് നന്ദി

    മറുപടിഇല്ലാതാക്കൂ
  6. @ khaadu - വെറുതെ എഴുതിയ ഒരു ഭ്രാന്തല്ല.. ഹരിനാഥിന്റെ ബ്ളൊഗിൽ കമന്റിട്ടപ്പോൾ അധികമായി... എന്നാൽ പിന്നെ എന്റേതിൽ പ്രതിഷ്ഠിക്കാം ആ സംഭവം എന്ന് കരുതി...

    പാരമ്പര്യത്തിന്റെ പൊരുളും പ്രാധാന്യവും
    http://bhoogolam.blogspot.com/2011/12/blog-post.html
    [കടപ്പാട്: മലയാള മനോരമ (11/09/2011)]

    മറുപടിഇല്ലാതാക്കൂ
  7. കമന്റ് പോസ്റ്റായി.....പോസ്റ്റിന്‌ കമന്റായി.....ഇപ്പോൾ ഒരു സംശയം.....ഞാനാരാ.....

    മറുപടിഇല്ലാതാക്കൂ
  8. @ Harinath R - ഇപ്പോഴല്ലേ നിങ്ങള് ഒരു ബ്ലോഗറായത്…എന്റെ അടുത്തു വരുന്നോരെ ഒക്കെ അങ്ങോട്ടയച്ച് അയാള് നല്ല ബ്ലോഗറാണെന്ന് പറഞ്ഞ് പരസ്യം കൊടുത്തതിന് “ കോടികൾ തരണം കോടികൾ..!..എന്ന് അമിതാ ബച്ചനെ പോലുള്ള ആളാണെങ്കിൽ പറഞ്ഞേനേ… ഞാനായതു കൊണ്ട് അത്രയൊന്നും വേണ്ട.. ഒരു വടയും ചായയും എപ്പോഴെങ്കിലും എവിടെയെങ്കിലും കണ്ടാൽ വാങ്ങി തന്നേക്ക്…പിന്നെ ബിരിയാണിയാണെങ്കിൽ വെജിറ്റേറിയൻ മതി..ട്ടോ!..അപ്പോൾ നല്ലോണം നല്ല ബ്ലോഗുകൾ എഴുതി ഒരു ജനകോടികളുടെ വിശ്വപ്രസിദ്ധ സ്ഥാപനം ആയിക്കോളൂ.. ട്ടോ..നമുക്കൊരൂ വിരോധോം ഇല്ല്യാ…ഇപ്പോൾ താങ്കളാരായീ…ഒന്നു കണ്ണടച്ചു നോക്കിക്കേ….
    വായനയ്ക്ക് നന്ദി

    മറുപടിഇല്ലാതാക്കൂ
  9. സംഭവം കൊള്ളാം ......... വീണ്ടും വരം അന്ന് വിശദമായി കാണാം ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  10. @ ഞാന്‍ പുണ്യവാളന്‍ -

    താങ്കൾക്ക് നമസ്കാരം … വന്നതിനു സന്തോഷം….. ബ്ലോഗിലേക്ക് വരുമെന്ന് പറഞ്ഞിട്ടു കൂടി ഒരു കള്ള ക്ഷണം കൂടിചെയ്തില്ലല്ലോ എന്ന് കരുതി താങ്കൾ മുഷിയേണ്ട.. വീണ്ടും വരണം..വീണ്ടുംവീണ്ടും വരണം.. എപ്പോഴും എപ്പോഴും സ്വാഗതം…... ഇനി വിളിച്ചില്ലല്ലോ താങ്കൾ എന്നോർത്ത് ഞാനും മുഷിയേണ്ട…. ഞാനും വരാം താങ്കളുടെ ബ്ലോഗിലേക്ക്…വീണ്ടും..വീണ്ടും.. ഈ ബ്ലോഗായുസ്സില് അതല്ലേ ഒരു സന്തോഷം!.. മുഖം വീർപ്പിച്ച് വരൂല .. വരൂല ..എന്ന് പറഞ്ഞിട്ട് എന്തെടുക്കാൻ.. !.. നമ്മളുടെ കാലം കഴിഞ്ഞാൽ നമ്മുടെ ബ്ലോഗ് ഭാഗം വെച്ച് പകുത്തെടുക്കില്ലേ ബ്ലോഗു തലമുറകൾ..!..എനിക്കു കിട്ട്യ ബ്ലോഗു പോസ്റ്റ് ഭാഗം ശരിയായില്ല.. നിനക്കു കിട്ട്യ ബ്ലോഗു പോസ്റ്റ് ഭാഗം നന്നായിരിക്കുന്നു എന്ന് പറഞ്ഞ് ബ്ലോഗു തലമുറകൾ പരസ്പരം തല്ലു കൂടും… അതു വരെ ബ്ലോഗായുസ്സുണ്ടെങ്കിൽ ഈ ബ്ലോഗുലോകത്തില് സ്വസ്ഥണം.. അത്രെ ആഗ്രഹുള്ളൂ…...!

    വായനയ്ക്ക് നന്ദി

    സസ്നേഹം

    മറുപടിഇല്ലാതാക്കൂ
  11. മാഷെ,
    loops and lacuna ഇഷ്ടം പോലെ ഉള്ളത് കൊണ്ട് പ്രതികരണമെഴുതി മറ്റൊരു ലേഖനമാക്കുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  12. @ പൊട്ടൻ-

    സത്യം പറഞ്ഞാൽ ഹരിനാഥിന്റെ ബ്ളൊഗിൽ പോയപ്പോൾ കണ്ട വാർത്ത, പാരമ്പര്യത്തിന്റെ പുറകെ, ജീനിന്റെ പുറകെ ആളുകൾ നടന്നു നടന്നു പോകുന്നുവെന്നാണ്‌.. അതിനാൽ ആദ്യമനുഷ്യന്റെ സ്ഥാനത്തിന്‌ ഞാൻ നേരത്തെ അവകാശം ഉന്നയിച്ചതാണ്‌ ഇത്. .. വൈകിയാൽ പിന്നെ ആ സ്ഥാനം ആരെങ്കിലും തട്ടിയെടുക്കേണ്ട എന്നു കരുതി...ഇക്കാലത്ത് എല്ലാറ്റിനും പേറ്റന്റുള്ളതല്ലേ.. പേറ്റന്റ്..ആദ്യം പറഞ്ഞോനാണ്‌ ആദ്യം ലഭിക്കുക... നമ്മളായിട്ട് ആ സ്ഥാനം നഷ്ടപ്പെടുത്തേണ്ട എന്നു കരുതി....ഹി ഹി

    വായനയ്ക്ക് നന്ദി..

    മറുപടിഇല്ലാതാക്കൂ