പേജുകള്‍‌

വ്യാഴാഴ്‌ച, ഡിസംബർ 22, 2011

രക്ഷ!

ത്രിസന്ധ്യയ്ക്കകത്തും
പുറത്തുമില്ലാതെ,
ഹൃദയം പിളർക്കുന്ന
നാരായ വീഥിയിൽ
രുധിരം തെറിക്കുന്ന
കുടലിന്റെ പിടയലിൽ,
ഭൂമിയിലല്ലാകാശത്തിലല്ലാതെ,
മടിയിൽ കിടന്നു
പിടയുന്ന കായത്തിൽ-
നിന്നൊരുമാത്ര,
മോക്ഷമായി,
കൈതൊഴുതീടുന്ന,
കവിതയെഴുതാത്ത
ഞാനെത്രെ ഭാഗ്യവാൻ!
കഥയൊന്നെഴുതാത്ത,
ഞാനെത്രെ ധന്യവാൻ!

10 അഭിപ്രായങ്ങൾ:

  1. അയ്യടാ ഭാഗ്യവാനേ...
    നാരായ വീഥിയിലെ യാത്ര അത്ര ശരിയല്ല..

    മറുപടിഇല്ലാതാക്കൂ
  2. ഇജ്ജ്‌ വല്യ ഭാഗ്യവാനാണെന്നു മനസിലായി... ബാകി മനസിലായില്ല... അല്ലെങ്കിലും എനിക്ക് കവിത ബാലികേറ മലയാണ്...

    കവിത എന്ന് വിളിചാശേപിച്ചതില്‍ ക്ഷമിക്കുക... :)

    മറുപടിഇല്ലാതാക്കൂ
  3. @ khaadu -മനസ്സിലായില്ല എന്നു പറഞ്ഞതിനാൽ പറഞ്ഞ് തരാം

    ത്രി സന്ധ്യ എന്നാൽ മൂന്ന് സന്ധ്യ എന്നാണർത്ഥം..
    1) പ്രഭാത സന്ധ്യ- അതായത് രാത്രി - പ്രഭാതം സന്ധിക്കുന്നത് -
    2) മദ്ധ്യാഹ്ന സന്ധ്യ- പ്രഭാതവും - മദ്ധ്യാഹ്നവും സന്ധിക്കുന്നത്
    3) സായം സന്ധ്യ- വൈകുന്നേരവും രാത്രിയും സന്ധിക്കുന്നത്..
    ചിലർ സായം സന്ധ്യ എന്നും പറയും..
    ഇനി പുരാണകഥയുണ്ട്..ദുഷ്ടനായ ഹിരണ്യകശിപുവിനെ വധിക്കാൻ ജനിച്ച നരസിംഹമൂർത്തിയുടേത്..
    (അറിയില്ലേങ്കിൽ അതും പറഞ്ഞു തരാം)..

    കവിത/കഥ സാഹിത്യം, നരസിംഹ രൂപം പൂണ്ട് ഭീകരമായി (നാരായം =എഴുത്താണി(കൊണ്ട്) പിളർക്കാൻ വരുമ്പോൾ ഇവിടെ കഥയെഴുതാത്ത, കവിതയെഴുതാത്ത ഞാനെന്തിനു പേടിക്കണം ? ..ഞാൻ കഥയല്ല, കവിതയല്ല എന്നു പറഞ്ഞ്
    തൊഴുതു നിന്നതു കൊണ്ട് രക്ഷപ്പെട്ടു...ഭാഗ്യവാനായി.. ധന്യനായി...ബാക്കിയുള്ളവർ അനുഭവിക്കട്ടേ!.. അല്ല പിന്നെ..!
    വന്നതിനൊരുപാട് നന്ദി..

    @ മനോജ് കെ. ഭാസ്കർ- .
    ഈ ഞാൻ പാവം പൊയ്ക്കോട്ടേ ന്ന് .. നമ്മളാരേയും നോക്കി പേടിപ്പിച്ചിട്ടില്ലല്ലോ?ഹി ഹി..വായനയ്ക്ക് നന്ദി..

    മറുപടിഇല്ലാതാക്കൂ
  4. അപ്പൊപ്പിന്നെ ഇതെന്താ...?
    കവിതയല്ലേ!?

    മറുപടിഇല്ലാതാക്കൂ
  5. കവിതയെന്നു പറയരുതെന്നു എന്നോടെ പറഞ്ഞിട്ടുണ്ട്... അത് കൊണ്ട ക്ഷമ ചോതിച്ചത്... പിന്നെ വിശദീകരിച്ചത് കൊണ്ട് നന്നായി... നന്ദി ട്ടോ...

    മറുപടിഇല്ലാതാക്കൂ
  6. രുധിരം തെറിക്കുന്ന
    കുടലിന്റെ പിടയലിൽ,
    ഭൂമിയിലല്ലാകാശത്തിലല്ലാതെ,
    നല്ല വരികള്‍

    മറുപടിഇല്ലാതാക്കൂ
  7. @ കൊട്ടോട്ടിക്കാരന്‍-

    കാ വിതയ്ക്കുക എന്നാണത്രെ കവിതയുടെ ഭാവം.. അത് വിതച്ചാൽ മുളച്ച് പടർന്നു പന്തലിച്ചു വലീയ തണലാകണം എന്നൊക്കെയാ പറയാറ്‌..
    ഇതിലെവിടെ കാ... എവിടെ വിത... ചുമ്മാ നാലക്ഷരം കൂട്ടിയെഴുതിയതല്ലേ...ഇത് ആരാ ഓർക്കുക... വായിക്കും മുന്നേ മറക്കും.. ചെക്കനും കൂടി ഭ്രാന്ത് എന്നു പറഞ്ഞു ചിരിച്ചു പോകും എല്ലാവരും.. അതറിഞ്ഞതിനാൽ ഞാൻ തന്നെ പറയുന്നു..ദയവായി കവിത എന്ന് വിളിച്ച് എന്റെ വാക്കുകളെ....
    തെറ്റിദ്ധരിക്കരുതേ.. തെറ്റിദ്ധരിപ്പിക്കരുതേ എന്ന്..

    അലങ്കാരമുണ്ടോ? വൃത്തമുണ്ടോ?.. അറ്റ് ലീസ്റ്റ് രീതിയുണ്ടോ?... എന്നൊക്കെ ആരെങ്കിലും തമാശയ്ക്കെങ്കിലും ചോദിച്ചാൽ എന്താ പറയ്ക..ഒന്നും ഈയുള്ളവന്റെ കൈകളിലില്ല.. അപ്പോൾ അന്തരാളത്തിൽ നിറയുന്നത് കൂവി വിളിച്ചു പറയാൻ മടിയായതിനാൽ ബ്ളോഗ്ഗി വിളിച്ചു പറയുക അത്രേയുള്ളൂ എന്റെ വാക്കുകളുടെ നടനത്തിൽ..!

    എന്റെ വാക്കുകളെ കവിത എന്നു വിളിച്ചാൽ പരോക്ഷമായെങ്കിലും മഹത്തുക്കളായ കവികളെ പരിഹസിക്കലാവും എന്നെനിക്കു തന്നെ അറിയാം.

    വായനയ്ക്കും കമന്റിനും ഹൃദയം നിറഞ്ഞ നന്ദി

    മറുപടിഇല്ലാതാക്കൂ
  8. @khaadu -
    ഊവ്വ്.. പറഞ്ഞിട്ടുണ്ട്.. വരുന്നതും വായിക്കുന്നതും തന്നെ എന്നോടുള്ള സ്നേഹം കൊണ്ടല്ലേ..അതിനു നന്ദി..

    @ pradeep paima-നന്ദി.. വന്നതിനും കമന്റിട്ടതിനും

    മറുപടിഇല്ലാതാക്കൂ
  9. മാഷെ,

    വെടിച്ചില്ല് സാധനമാനല്ലോ?
    ത്രിസന്ധ്യയെന്നാല്‍ സായം സന്ധ്യ എന്നാണ് കരുതിയിരുന്നത്.

    മറുപടിഇല്ലാതാക്കൂ
  10. @ പൊട്ടൻ -
    വന്നതിനു നന്ദി കമന്റിനും.. ചിലർ സായം സന്ധ്യയ്ക്കാണ്‌ ത്രിസന്ധ്യ എന്നു കരുതി പോന്നത്...യദാർത്ഥ്യം ഇതാണത്രെ.. സ്നേഹപൂർവ്വം

    മറുപടിഇല്ലാതാക്കൂ