പേജുകള്‍‌

വെള്ളിയാഴ്‌ച, ഡിസംബർ 16, 2011

നെഗറ്റീവ് എനർജി

പ്രീയപ്പെട്ടവരെ ,
നെഗറ്റീവെനർജി കൂട്ടി നിങ്ങളവനെ തെറി വിളിക്കരുത്,
പകയ്ക്കരുത്, കാർക്കിച്ച് തുപ്പരുത്,കൂക്കി വിളിക്കരുത്,
അവനൊരു ഗമയുണ്ടാകും
സംസ്ക്കാര സമ്പന്നനായെന്ന്!,
നിങ്ങൾക്കൊരു തോന്നലുണ്ടാകും,
നിങ്ങൾ തെരുവിൽ  ഓരിയിട്ടു നടന്ന
കുറുക്കനാണെന്ന്!

മുഖം വലിഞ്ഞു മുറുകി,
ഹൃദയം പൊട്ടി മരിക്കാനാഗ്രഹമില്ലേങ്കിൽ
നിങ്ങളവനോട് ദേഷ്യപ്പെടരുത്,
മുന്നിൽ നിന്ന് ചിരിക്കരുത്,
കരയരുത്,
അവാർഡ് പടമെന്ന മട്ടിൽ
സ്തംഭിച്ചിരിക്കുക!

വിമ്മിഷ്ടമെങ്കിൽ മിണ്ടാതുരിയാടാതെ,
മടങ്ങുക,
ഉറഞ്ഞു കൂടിയ ടെൻഷൻ
ഡാമു പൊട്ടുമെന്ന പോൽ ഭീതിയിൽ,
അല്പം തുറന്നു വിടുക,
ഒളിഞ്ഞു നിന്ന്, ഒറ്റയ്ക്കിരുന്ന് പൊട്ടിച്ചിരിക്കുക.
പ്രീയപ്പെട്ടവരെ നിങ്ങളവനെ,
ആകാശത്തോളം പുകഴ്ത്തി,
പാതാളത്തോളം താഴ്ത്തുക!
തെറികൾ പോക്കറ്റിൽ നിറഞ്ഞു തുളുമ്പുന്നുങ്കിൽ,
കപ്പലണ്ടി വാങ്ങി കൊറിക്കുക!

അങ്ങനെയെങ്കിലും നെഗറ്റീവെനർജി
അവനിലെത്തിയെങ്കിൽ,
നിങ്ങൾക്കൊരു സംതൃപ്തിയുണ്ടാകും
ഒരുവൻ സെല്ലിലെത്തിയെന്ന്!

അല്ലെങ്കിൽ
 പൂച്ചയെ കണ്ട്,
പേപ്പട്ടിയെ ഓടിക്കുമ്പോലെ,
പുറകെയോടി
പുലിയെ കണ്ടെന്ന്
വീമ്പിളക്കുന്നോർക്കൊപ്പം
കിതച്ചിരിക്കേണ്ടിവരും!

11 അഭിപ്രായങ്ങൾ:

  1. വായിച്ചു. പക്ഷെ സോറി, ഒന്നും മനസിലായില്ല.ബുദ്ധിയില്ലാത്തതുകൊണ്ട് ആകാം! ഒരു ക്ലൂ...!

    ആശംസകൾ!

    മറുപടിഇല്ലാതാക്കൂ
  2. @ ഇ. എ. സജീം..- . മനസ്സിലായില്ലെങ്കിൽ നിങ്ങൾക്ക് ബുദ്ധി കുറഞ്ഞതു കൊണ്ടല്ല.. എന്റെ കുഴപ്പവുമല്ല എഴുതുകയും പോസ്റ്റുകയും ചെയ്ത ആ ബ്ളോഗറുടെ കുഴപ്പമാണ്‌!....ആ ബ്ളൊഗറെ എന്റെ കൈയ്യിൽ കിട്ടിയാൽ.....! .. മുളകരച്ച്......വേണ്ട എനിക്ക് മനസ്സ് വരുന്നില്ല.. പാവം!............ഹി ഹി..

    പണ്ഡിതരിലുണ്ട്.. അമ്മയിലില്ല എന്നാണയാൾ ക്ളൂ തന്നത്...
    വായനയ്ക്ക് നന്ദി..

    മറുപടിഇല്ലാതാക്കൂ
  3. അല്ലെങ്കിൽ
    പൂച്ചയെ കണ്ട്,
    പേപ്പട്ടിയെ ഓടിക്കുമ്പോലെ,
    പുറകെയോടി
    പുലിയെ കണ്ടെന്ന്
    വീമ്പിളക്കുന്നോർക്കൊപ്പം
    കിതച്ചിരിക്കേണ്ടിവരും!

    ഒരു പത്തുപുലിയെ ഒരുമിച്ചുകണ്ട പ്രതീതി..
    എനിക്കു മനസ്സിലായി. കാരണം ഞാനൊരു ബുജിയാണല്ലോ ഹി.. ഹി.. ഹ.. ഹ...

    മറുപടിഇല്ലാതാക്കൂ
  4. @ മനോജ് കെ.ഭാസ്കര്‍ -

    ഓരോ നെഗളിപ്പേ….വിശ്വാസം അതല്ലല്ലോ എല്ലാം ..ഹ.. ഹ...
    വായനയ്ക്ക് നന്ദി

    മറുപടിഇല്ലാതാക്കൂ
  5. എനിക്കും മനസിലായി... പക്ഷെ ആര്‍ക്കും പറഞ്ഞു തരില്ല... \

    :)

    മറുപടിഇല്ലാതാക്കൂ
  6. @ khaadu..-

    മനസ്സിലായല്ലോ?... അത്രെ വേണ്ടു.ആര്‍ക്കും പറഞ്ഞു കൊടുക്കരുത്... :)

    മറുപടിഇല്ലാതാക്കൂ
  7. ശ്ശോ..ഇതിപ്പോ...
    രണ്ടാവര്‍ത്തി വായിച്ചു..
    ആദ്യത്തവണ വായിക്കുമ്പോ കരുതി കമന്‍സ് കൂടി വായിക്കുമ്പോ എന്തെങ്കിലും മനസ്സിലാവാതിരിക്കില്ല്യാന്ന്.. :)

    മറുപടിഇല്ലാതാക്കൂ
  8. @ ഇലഞ്ഞിപൂക്കള്‍ -

    ചാനലിലുണ്ട്, സിനിമയിലുണ്ട്, സൂപ്പർസ്റ്റാറിലുണ്ട്, അമ്മയിലില്ല, കോട്ടിട്ടിണ്ടുണ്ട്, സീരിയലിലില്ല, സർക്കസ്സിലില്ല,
    ചുമടെടുത്തിട്ടുണ്ട്, ചുമട്ടുകാരനല്ല, കാറുണ്ട്, പക്ഷെ ബൈക്കിൽ സഞ്ചാരം..
    വിനയമുണ്ട് .. മുട്ടയും തക്കാളിയും കിട്ടും പക്ഷെ കടയില്ല!
    വിദ്യയുണ്ട്, ബുദ്ധിയുപയോഗിച്ച് യൂട്യൂബിൽ കോടികളുണ്ടാക്കിയിട്ടുണ്ടെന്ന് പറയും ..വിവരമുപയോഗിച്ച് അതൊക്കെ പൂഴ്ത്തിയതാണോന്നറിയില്ല!
    .. നുണയെന്ന്നിർദോഷികൾ പറയും!
    ആസനത്തിൽ സ്പ്രിംഗ് ഫിറ്റു ചെയ്തിട്ടോ അതോ..
    റബ്ബർ പാലു കുടിച്ചിട്ടോന്നറിയില്ല.. ചർച്ചയിൽ തുള്ളിക്കൊണ്ടിരിക്കുന്നതിനാൽ സംശയം!

    -------------
    ഇനി ആ മഹാത്മാവിന്റെ പേരുകൂടി പറഞ്ഞു തന്നിട്ട് പറയാമെന്നു കരുതിയാൽ …
    ചന്നാ വാഷിംഗ് പൌഡർ നൽകുന്ന -ഒരുറുപ്യേന്റെ അരി വാങ്ങിയുണ്ടാക്കിയ ഒരു പൊതിചോറു സമ്മാനം!
    ഉണ്മാ അച്ചാർ നൽകുന്ന സ്റ്റാർ ഹോട്ടലിൽ നിന്നും ചോദിച്ചു വാങ്ങി പ്രത്യേകം തയ്യാറാക്കിയ വിളക്കെണ്ണ സമ്മാനം
    അഞ്ചു കൊഞ്ചലിന്റെ അഞ്ചു ഗ്രാം മണ്ണിൽ പൊതിഞ്ഞ ഒരു തരി മണ്ണ് സമ്മാനം..
    സീ റേഞ്ച് കോർപ്പറേഷൻ നൽകുന്ന മുന്തിരിച്ചാർ വാറ്റ് -മെയിഡിൻ ഇംഗ്ലണ്ട്..(നിയർ കൊല്ലം)
    എന്നിവ തരുന്നതല്ലെന്ന് ഇതിനാൽ ബ്ലോഗു ചാനൽ അറിയിച്ചു കൊള്ളൂന്നു..!

    മറുപടിഇല്ലാതാക്കൂ
  9. മനസ്സിലായില്ല. പക്ഷെ അത് ഞാൻ സമ്മതിക്കില്ല. സമ്മതിക്കരുതെന്ന് മനസ്സിലായി.

    മറുപടിഇല്ലാതാക്കൂ
  10. ഋണോര്‍ജ്ജം ഉണ്ടെങ്കിലേ ധനോര്‍ജ്ജം ഉണ്ടാവുകയുള്ളൂ. അപ്പൊ ആരെങ്കിലും വേണ്ടെ ഋണങ്ങളൊക്കെ താങ്ങാന്‍...

    മറുപടിഇല്ലാതാക്കൂ