ഇനിയുമുണ്ടോർമ്മിക്കാൻ
കണ്ണീർ പാടത്ത് കൂടുകൂട്ടി
കിനാവിന്റെ പക്ഷികൾ
പ്രതീക്ഷയുടെ മുട്ടയിട്ട കഥകൾ!
ഇനിയുമുണ്ടോർമ്മിക്കാൻ
ആട്ടിയകറ്റാനാകാതെ,
പാറിയകന്നപ്പോൾ,
മുട്ടകൾ പൊട്ടിച്ചു കുടിച്ച്
ഏമ്പക്കമിട്ട,
ചെന്നായ്ക്കളുടെ കഥകൾ!
എന്നിട്ടും കിനാപക്ഷികൾ
കൂടു കൂട്ടി, മുട്ടയിട്ടു,
വിരിഞ്ഞ കുഞ്ഞുങ്ങൾ
ചിറകു വിരിച്ചു!
ഇനിയും മുട്ടയിടുമെന്നോർത്തോ,
ഇറച്ചിയുടെ മണമോർത്തോ
ചിറി നക്കി കാത്തിരിക്കുന്ന ചെന്നായ്ക്കൾ!
ഒരു നേരത്തെ രസത്തിന്,
ഒരു മിനുട്ടിന്റെ സുഖത്തിന്,
അപരന്റെ ജീവിതം തിന്ന്
കൂർക്കം വലിച്ചുറങ്ങാൻ!
കണ്ണീർ പാടത്ത് കൂടുകൂട്ടി
കിനാവിന്റെ പക്ഷികൾ
പ്രതീക്ഷയുടെ മുട്ടയിട്ട കഥകൾ!
ഇനിയുമുണ്ടോർമ്മിക്കാൻ
ആട്ടിയകറ്റാനാകാതെ,
പാറിയകന്നപ്പോൾ,
മുട്ടകൾ പൊട്ടിച്ചു കുടിച്ച്
ഏമ്പക്കമിട്ട,
ചെന്നായ്ക്കളുടെ കഥകൾ!
എന്നിട്ടും കിനാപക്ഷികൾ
കൂടു കൂട്ടി, മുട്ടയിട്ടു,
വിരിഞ്ഞ കുഞ്ഞുങ്ങൾ
ചിറകു വിരിച്ചു!
ഇനിയും മുട്ടയിടുമെന്നോർത്തോ,
ഇറച്ചിയുടെ മണമോർത്തോ
ചിറി നക്കി കാത്തിരിക്കുന്ന ചെന്നായ്ക്കൾ!
ഒരു നേരത്തെ രസത്തിന്,
ഒരു മിനുട്ടിന്റെ സുഖത്തിന്,
അപരന്റെ ജീവിതം തിന്ന്
കൂർക്കം വലിച്ചുറങ്ങാൻ!
സതീശ ..പെട്ടന്ന് പോസ്റ്റ് ഇടല്ലേ വായിക്കട്ടെ ..ടോ ഞാന്‍ കഥയ്ക്ക് കമെന്റ് ഇട്ടിട്ടുണ്ട് ട്ടോ
മറുപടിഇല്ലാതാക്കൂനന്നായി മാഷേ...കുഞ്ഞു വരികളിലെ ഭാവന അപാരം..
മറുപടിഇല്ലാതാക്കൂചെന്നായ്ക്കളറിയുമോ കിനാ-
മറുപടിഇല്ലാതാക്കൂപക്ഷി തന്‍ ദുഃഖം.
നന്നായിരിക്കുന്നു രചന.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍
ചില മനുഷ്യരല്ലേ ഈ ചെന്നായ്ക്കൾ?
മറുപടിഇല്ലാതാക്കൂനല്ല കവിത.
ആശംസകൾ.
@ Pradeep paima-തിരിച്ചും ഇട്ടിട്ടുണ്ട് കമന്റ്...ഇനി ഇടയ്ക്ക് നിർത്താം..പറയേണ്ടത് മുഴുവൻ പറയാൻ സമയമില്ലെന്ന തോന്നൽ..അതാ..
മറുപടിഇല്ലാതാക്കൂ@ khaadu - വായനയ്ക്ക് നന്ദി.. സ്നേഹത്തോടെ..
@ Cv Thankappan-തങ്കപ്പേട്ടാ..വായനയ്ക്ക് നന്ദി.. സ്നേഹത്തോടെ..
@ Abhinav-കമന്റിനു നന്ദി..
പ്രദീപേ... സതീശന്‍ മുട്ടയിടല്‍ ഇടയ്ക്ക് വെച്ച് നിര്‍ത്തത്തില്ല, കാരണം കാത്തിരിക്കുന്ന ചെന്നായ്ക്കളുടെ എണ്ണം കൂടി വരികയല്ലേ.....
മറുപടിഇല്ലാതാക്കൂചിറി നക്കി കാത്തിരിക്കുന്ന ചെന്നായ്ക്കൾ
മറുപടിഇല്ലാതാക്കൂഇവര്ക്കും ജീവിക്കണ്ടെ ബായി?
(കവിത നന്നായിരിക്കുന്നു കേടോ
ആശംസകള്‍!)
ചിറി നക്കി കാത്തിരിക്കുന്ന ചെന്നായ്ക്കൾ
മറുപടിഇല്ലാതാക്കൂഇവര്ക്കും ജീവിക്കണ്ടെ ബായി?
(കവിത നന്നായിരിക്കുന്നു കേടോ
ആശംസകള്‍!)
വേദനകള്‍ ..ആരറിയാന്‍ ...അടിച്ചമര്‍ത്തല്‍ തുടര്‍ന്ന് കൊണ്ടേ ഇരിക്കും
മറുപടിഇല്ലാതാക്കൂപ്രിയ സുഹൃത്തേ, ഇവിടെ ഞാന്‍ ആദ്യമാണെന്ന് തോന്നുന്നു.വന്നപ്പോള്‍ താങ്കളുടെ 'എന്നെപ്പറ്റി' വായിച്ചപ്പോള്‍ താങ്കളുടെ ആ നല്ല സുഹൃത്ത് വല്ലാത്തൊരു നൊമ്പരമായി.ആ ദ്യമായി ആ സുഹൃത്തിന് സ്മരണാഞ്ജലികള്‍ ...
മറുപടിഇല്ലാതാക്കൂ"ഇനിയുമുണ്ടോർമ്മിക്കാൻ
ആട്ടിയകറ്റാനാകാതെ,
പാറിയകന്നപ്പോൾ,
മുട്ടകൾ പൊട്ടിച്ചു കുടിച്ച്
ഏമ്പക്കമിട്ട,
ചെന്നായ്ക്കളുടെ കഥകൾ!"
അതെ ഇന്നിന്റെ ദുരന്ത മുഖങ്ങളെ ചൂണ്ടിയുള്ള ഈ വാക്കുകള്‍ മനസ്സില്‍ തുളക്കുന്നവ തന്നെ ! അഭിനന്ദനങ്ങള്‍ !
@ മനോജ് കെ.ഭാസ്കര്‍-
മറുപടിഇല്ലാതാക്കൂ@ മിന്നാമിന്നി*മിന്നുക്കുട്ടി -
@ Pradeep paima -
@ Mohammedkutty irimbiliyam - താങ്കൾ എന്നെക്കുറിച്ച് എന്നതു വായിച്ചു അല്ലേ… .. 2009 ലാണ് ഓർമ്മകൾ മാത്രമാക്കി അവൻ വിട്ടു പോയത്...നഷ്ടങ്ങൾ അതു ഒരിക്കലും നികത്താനാകാത്തതാണല്ലോ?
വായനയ്ക്ക് നന്ദി...കമന്റിനും