ഇത്രയും കുഴപ്പം പിടിച്ച ഒരു പ്രശ്നം ഇതുവരെ ഉണ്ടായിരുന്നിട്ടില്ല.. മനസ്സിനെ അതു വല്ലാതെ മഥിച്ചു കൊണ്ടിരുന്നു.. ഒടുവിൽ യുവാവായ ഞാൻ സോക്രട്ടീസിനെ അഭയം പ്രാപിച്ചു.. അദ്ദേഹത്തിനത് നിസ്സാരമായിരിക്കാം. പക്ഷെ എനിക്ക്...!
ചോദ്യം നിസ്സാരമായി കണ്ട അദ്ദേഹം മെല്ലെ നടന്നു..ഞാൻ പുറകെയും..
അദ്ദേഹം വെള്ളത്തിലിറങ്ങി.. ഞാനും...!
പെട്ടെന്ന് അദ്ദേഹം ബലമായി എന്നെ കടന്നു പിടിച്ച് വെള്ളത്തിൽ മുക്കി പിടിച്ചു..ശ്വാസത്തിനായി ഞാൻ കിടന്നു പിടഞ്ഞു.. അദ്ദേഹം പിടി വിട്ടില്ല... ഒരിറ്റു ശ്വാസത്തിനായി ഞാൻ പിടഞ്ഞു.. ഒടുവിൽ അദ്ദേഹം പിടി വിട്ടു...എന്നിട്ടദ്ദേഹം പറഞ്ഞു.." ദാ ഇതു പോലെ പിടയണം!"
ഞാൻ പറഞ്ഞു " നിങ്ങൾക്കെന്താ ഭ്രാന്താ?... ചോദ്യത്തിനുള്ള ഉത്തരമാണ് എനിക്ക് വേണ്ടത്! "
എനിക്കൊന്നും മനസ്സിലായില്ല, ഒരെത്തും പിടിയും കിട്ടിയില്ല എന്നു മനസ്സിലാക്കി അദ്ദേഹം എന്നെ വീണ്ടും പിടിച്ചു വെള്ളത്തിൽ മുക്കി..ആ ബലിഷ്ഠകരങ്ങളിൽ പെട്ട് പിടഞ്ഞു പിടഞ്ഞ് ഞാൻ മരിച്ചു..
ആത്മാവായി വന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു " അല്ലയോ ഗുരോ ജീവിത വിജയം നേടാൻ എന്തു ചെയ്യണം എന്നാണ് ഞാൻ ചോദിച്ചത്... താങ്കൾക്ക് അതറിയില്ലേങ്കിൽ അതിനെന്നെ മുക്കി കൊന്നതെന്തിന്? ..പ്ലീസ് ടെൽമീ"
അദ്ദേഹം മെല്ലെ പുഞ്ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു.." ഇതേ ചോദ്യം വേറൊരു തരത്തിൽ ഭൂമീ ദേവി എന്നോട് ചോദിക്കുന്നതായി തോന്നി.. ഒരാൾക്കുള്ള ഉത്തരമേ എന്റെ പക്കലുണ്ടായിരുന്നുള്ളൂ!"
ആത്മാവായി ചുരുണ്ടു കൂടി തർക്കിച്ചു കൊണ്ടിരുന്ന എന്നെ തട്ടിവിളിച്ച മാതാശ്രീയുടെ അഭ്യർത്ഥന.." ചായയും പുട്ടും കടലയും മേശപ്പുറത്തു വെച്ചിട്ടുണ്ട്.. എഴുന്നേറ്റു പല്ലു തേച്ച് അതും കുടിച്ച് എന്തെങ്കിലും ഒരു ജോലി ഇന്നെങ്കിലും...!"
പുട്ടും കടലയും കഴിച്ച് ഏമ്പക്കമിട്ടപ്പോഴും എന്റെ മനസ്സിനെ അപ്പോഴും മഥിച്ചു കൊണ്ടിരുന്നത് സോക്രട്ടീസ് ഒരാൾക്ക് കൊടുത്ത ഉത്തരത്തിന്റെ പൊരുളെന്ത് എന്നതായിരുന്നു..
ഒടുവിൽ സിഗരറ്റു പുകച്ച് ഞാനാശ്വസിച്ചു.. " പുവർ ഓൾഡ് മാൻ!..അദ്ദേഹം പറഞ്ഞതാണ് ശരി... എന്റെ ചോദ്യത്തിനുത്തരമൊരുപക്ഷെ അദ്ദേഹത്തിന് അറിയില്ലായിരിക്കാം.. പിന്നെ കസേരയിൽ ചാഞ്ഞു കിടന്ന് ആലോചിച്ചു.." ഇനി ആരോട്?"
പിന്നെ തലേന്ന് ക്യൂ നിന്നു വാങ്ങിച്ച കുപ്പി പൊട്ടിച്ച്....!

…ഞാൻ കുടിയനോ, സിഗരറ്റ് വലിക്കുന്നവനോ അല്ല…സത്യമായിട്ടു പറയുകയാണ്.ഞാൻ കുടിക്കാറില്ലെങ്കിലും കുടിക്കുന്നവരോട് അലർജി അത്രയ്ക്കില്ല..സിഗരറ്റു വലിക്കാരെ കാണുന്നത് തന്നെ അലർജിയാണ്....!.കഥാ പാത്രമെങ്കിലും കുടിച്ച്, വലിച്ച് അലഞ്ഞു നടന്നോട്ടേ.. എന്ന് കരുതി പറഞ്ഞതാണ്..
മറുപടിഇല്ലാതാക്കൂഒരു മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമുണ്ടായിരുന്നോ....
മറുപടിഇല്ലാതാക്കൂഎനിക്കിപ്പഴും ആ ചോദ്യവും ഉത്തരവും മനസ്സിലായില്ല കേട്ടോ...
അളമുട്ടിയാല്‍ പാമ്പും കടിക്കുമെന്നതാണോ...
@ മനോജ് കെ.ഭാസ്കര്‍ -
മറുപടിഇല്ലാതാക്കൂഒരു മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമുണ്ടായിരുന്നോ....
എനിക്കിപ്പഴും ആ ചോദ്യവും ഉത്തരവും മനസ്സിലായില്ല കേട്ടോ...
അളമുട്ടിയാല്‍ പാമ്പും കടിക്കുമെന്നതാണോ...
-------------
എങ്കിൽ താങ്കൾ ജീവിത വിജയം നേടിയവൻ തന്നെ.. പറയൂ എങ്ങിനെയാണ് താങ്കൾ..?
-------------
ആരെങ്കിലും ഞാൻ കുടിയനാണെന്നോർത്ത് കുപ്പീം വാങ്ങി വാ നമുക്ക് കഴിക്കാം എന്ന് സ്നേഹപൂർവ്വം ക്ഷണിക്കേണ്ട എന്നു കരുതി..അതിനാണ് മുൻകൂർ ജാമ്യമെടുത്തത്..
കമന്റിനു സ്നേഹത്തിന്റെ പൂച്ചെണ്ട്.
സ്നേഹപൂർവ്വം
വിജയവും പരാജയവും എല്ലാം ആപേക്ഷികമല്ലേ സതീഷ് ..
മറുപടിഇല്ലാതാക്കൂ." ദാ ഇതു പോലെ പിടയണം!" ശരിക്ക് പിടഞ്ഞാല്‍ നിങ്ങള്‍ വിചാരിച്ചതുപോലെ വിജയിച്ചേക്കും ...
അതൊക്കെ പോട്ടെ വൈകീട്ടെന്താ പരിപാടി :) :)....
(ഞാനും മുന്‍കൂര്‍ ജാമ്യത്തിലാണ് )
.....................................................................................
ആശംസകള്‍ ...
@ Satheesan. Op-
മറുപടിഇല്ലാതാക്കൂഇനി സത്യം പറഞ്ഞില്ല എന്നു വേണ്ട.. ഇന്ന് വൈകീട്ട് ചോറും കടലക്കറിയും! .. പിന്നെ പരിപാടിയായി ഒരു ഒന്നര ഗ്ളാസ്സ് വെള്ളത്തിൽ കുറച്ച് ഉള്ളി (വല്യ പുള്ളികൾ പറയുന്ന സാവാള) മുറിച്ചിട്ട്, ചെറിയ കഷ്ണം ചെറുനാരങ്ങ മുറിച്ചിട്ട്, ലേശം ഉപ്പുമിട്ട് തിളപ്പിച്ച് ഒരു കുടി..അപ്പോ അതു വാറ്റാണെന്ന് നിങ്ങൾക്ക് പറയാം..പറഞ്ഞോളൂ നമുക്കങ്ങനെ ഒരൂ വിരോധോം അഹങ്കാരോം ഇല്ല.
കാരണം കലാപരിപാടിയായി നല്ല ചുമയുണ്ട്... ഞാനാർക്കും ദോഷം ചെയ്തില്ലേങ്കിലും ദോഷം വന്നു പെട്ടു.. ജല ദോഷം!
ആ ദോഷം തീർക്കാൻ ഓരോന്ന് ചെയ്തു നോക്കുകയാ.. എന്തു ചെയ്യാൻ...!
വായനയ്ക്ക് നന്ദി.. ഒപ്പം കമന്റിനും ...
സസ്നേഹം
ഉം... കമ്മന്റും പോസ്റ്റും എല്ലാം കൂടി വായിച്ചപ്പോള്‍ എന്തൊക്കെയോ മനസിലായി....
മറുപടിഇല്ലാതാക്കൂശരി ... കാണാം...ട്ടാ... കുടിക്കാതോനെ....?
@ khaadu-
മറുപടിഇല്ലാതാക്കൂഅയ്യോ ..കുടിക്കും..കുടിക്കും... നല്ലോണം കുടിക്കും പച്ചവെള്ളം, ചായ, ജൂസ്, തുടങ്ങിയവയൊക്കെ..മത്തൊന്നും ആവാറില്ല എന്താണെന്നറീല.. അങ്ങിനെ നമ്മളെ കൊച്ചാക്കിയാലെങ്ങിനെയാ...പിന്നേം കാണേണ്ടവരല്ലേ?
വായനയ്ക്ക് നന്ദി
സോക്രട്ടീസും ഓൾഡ് മങ്കും ഒരു വേലയും കൂലിയുമില്ലാത്തവന്റെ പ്രശ്നങ്ങളും
മറുപടിഇല്ലാതാക്കൂ...നടക്കട്ടെ പരിപാടി :)
ഏഴുത്തിന്റെ ശൈലി ഇഷ്ടമായി. ആശംസകൾ.
satheeshharipad.blogspot.com
എന്തൊക്കെയാണു പറയുക .ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണെവിടെയും ,ആശംസകൾ..
മറുപടിഇല്ലാതാക്കൂ@ Satheesh Haripad
മറുപടിഇല്ലാതാക്കൂ@ സങ്കൽപ്പങ്ങൾ
വായനയ്ക്ക് നന്ദി.. ഒപ്പം കമന്റിനും
ഒരു സംശയം...ഒന്നും തോന്നരുത്...താങ്കൾ എഴുതിയത് എന്താണെന്നും, അതുകൊണ്ട് ഉദ്ദേശിച്ചത് എന്താണെന്നും, താങ്കൾക്കു മനസ്സിലായോ...? അതോ...?!!
മറുപടിഇല്ലാതാക്കൂ@ Abhinav -
മറുപടിഇല്ലാതാക്കൂകമന്റിടുന്നതിനും വായിക്കുന്നതിനും ഞാൻ താങ്കൾക്ക് ഹൃദയംഗമമായനന്ദി രേഖപ്പെടുത്തുന്നു..
സംശയമുണ്ടായാൽ എന്തു തോന്നാൻ…? ഞാൻ അങ്ങിനെയുള്ള ആളല്ല അഭിനവ്.. ധൈര്യമായി പറഞ്ഞോളൂ ശരിയല്ലെങ്കിൽ ശരിയല്ല.. തെറ്റുണ്ടെങ്കിൽ തെറ്റുണ്ട് എന്ന്..
വെറുതെ നല്ലതാണ്..കൊള്ളാം എന്ന് പുറം മേനി പറഞ്ഞിട്ട് എന്തു കാര്യം.. നേരെ പറയുന്നതാണ് എനിക്കിഷ്ടം.. ഞാനും അങ്ങിനെ തന്നെ.. മോശമാണെങ്കിൽ മോശമായി എന്നു തന്നെ പറയും.. പറയണം.. പറ്റുമെങ്കിൽ താങ്കൾ ഒന്നു കൂടെ വായിച്ചു നോക്കുക.
മനസ്സിലാകാതിരിക്കാൻ മാത്രം ഞാനൊന്നും പറഞ്ഞിട്ടില്ലല്ലോ?.. മനസ്സിലാകാൻ മാത്രം വലുതായും പറഞ്ഞിട്ടില്ല.. അതൊരു പക്ഷെ എന്റെ തെറ്റാകാം ഞാൻ സമ്മതിക്കുന്നു..
"പിന്നെ തലേന്ന് ക്യൂ നിന്നു വാങ്ങിച്ച കുപ്പി പൊട്ടിച്ച്....!"
മറുപടിഇല്ലാതാക്കൂഇനി ഉത്തരങ്ങൾ താനെ മനസ്സിൽ പൊട്ടിമുളച്ചോളും.........:)
@ മാറുന്ന മലയാളി
മറുപടിഇല്ലാതാക്കൂവായനയ്ക്ക് നന്ദി.. ഒപ്പം കമന്റിനും